"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കൊറോണേ നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 57: വരി 57:
| സ്കൂൾ=ജി.വി.എച്ച്.എസ്.എസ് കൈതാരം
| സ്കൂൾ=ജി.വി.എച്ച്.എസ്.എസ് കൈതാരം
| സ്കൂൾ കോഡ്=25072
| സ്കൂൾ കോഡ്=25072
| ഉപജില്ല=നോർത്ത് പറവൂർ  
| ഉപജില്ല=വടക്കൻ പറവൂർ  
| ജില്ല=എർണാകുളം
| ജില്ല=എറണാകുളം
| തരം=കവിത
| തരം=കവിത
| color=3
| color=3
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:04, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണേ നന്ദി

ആകാശത്തിൽ പാറിനടന്നൊരെന്നെ
എന്തിനു നീയിന്നു കൂട്ടിലടച്ചു?

തിരക്കുമായി പാഞ്ഞുനടന്നൊരെനി -
ക്കെന്തിനു 'വർക്ക് ഫ്രം ഹോം' എന്ന കേളി നൽകി?

മണ്ണിനെ അറിയാനോ, മനുജനെ കാണാനോ,
ശുചിത്വകാര്യങ്ങൾ ശീലിക്കാനോ?

എന്തായാലും കൊറോണേ, എന്തിനായാലും
നിനക്കിന്നു നന്ദി ചൊല്ലുന്നു ഞാൻ.

നീയൊരു ഭീകര വൈറസാണെങ്കിലും
നിന്റെ ഉള്ളിലുമൊരു നന്മയുണ്ട്.

വീട്ടുകാരോടുള്ള അടുപ്പം കൂടി;
എല്ലാരെയും വിളിക്കാൻ നേരം കിട്ടി.

തിരക്കിനിടയിൽ മറന്ന പലതിനും ജീവൻവച്ചു
വീണ്ടുമീ ലോക്ഡൗണിൽ;

മണ്ണിൻ കനികളും കായ്കളും
പിന്നെയും പിന്നെയും കറികളായി.

പറമ്പിലും തൊടിയിലും നടന്നിട്ടുള്ള
കാലമെന്നോർമ്മയിൽ പോലുമില്ല;

 വീണ്ടും ആ തൊടിയിലെ ചെടികളോട് കിന്നാരം
 ചൊല്ലാൻ കാരണമായി

പടിയിലെ കിണ്ടിയും വെള്ളവും തിരിച്ചുവന്നു
ഹാൻഡ് വാഷിന്റെ രൂപത്തിലെങ്കിലും

സംസ്കാര ചിഹ്നമായ 'നമസ്തേ'
വീണ്ടും ഓർമ്മയിൽ തെളിഞ്ഞുവന്നു

അകലെയിരുന്നും ഒന്നായിരിക്കാം
എന്നീകാലം പറഞ്ഞുവച്ചു

വിവരശുചിത്വത്തിൽ ഒന്നാമനായി വ്യാജനെ
ചവിട്ടി പുറത്താക്കാൻ ഈ നാള് നല്ലൊരു കാരണമായി

ഒരുമതൻ കരുതലിൻ സ്നേഹത്തിൻ ശുചിത്വത്തിൻ
ഈ നാളുകൾക്കായി നന്ദി കൊറോണെ നന്ദി

ഡിയ മേരി ഡെൻസിൽ
9A ജി.വി.എച്ച്.എസ്.എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത