"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ഒരു നന്ദി വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു നന്ദി വാക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 73: വരി 73:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:27, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു നന്ദി വാക്ക്


നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട്...കോവിടെ.. നിനക്ക്..

നീ വരും മുമ്പ്...

ചിക്കൻകറികന്നു എരിവ് പോരെന്നും പറഞ്ഞ് -

വിളമ്പിയ ചോറും തട്ടി തെറിപ്പിച്ചവൻ..

കലി തുള്ളി പടിയിറങ്ങുമ്പോൾ..

അവളുടെ നീർ നയനങ്ങൾ കാണാൻ..

കാഴ്ച മങ്ങി പോയിരുന്നു അവന്..

തെരുവിലെ രുചി ഏറിയ വിഷം കഴിച്ചു..

ഏമ്പക്കം വിട്ട് അവളോട്‌ ചേർന്നുറങ്ങുമ്പോൾ..

അവളിൽ നിന്നുയർന്ന തേങ്ങൽ കേൾക്കാൻ..

കാതുകൾ അടഞ്ഞു പോയിരുന്നു അവന്..

നീ വന്നതിൽ പിന്നെ..

ഉപ്പിട്ട് വേവിച്ച കപ്ലങ്ങക്കും... ചക്ക പുഴുക്കിനും..

കുഴിമന്തിയെക്കാൾ രുചി എന്ന് പറഞ്ഞു..

അവൻ അവളെ പുകഴ്ത്തുമ്പോൾ..

അവൾ മനസ്സിൽ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു..

നിന്നെ വീടിനകത്തു പൂട്ടിയത് കൊണ്ടല്ലേ..

ഇതൊന്ന് കേൾക്കാനായതെന്ന്.. അവൾ-

പറയാതെ പറയുന്നത് അവളുടെ മിഴികളിൽ നിന്ന്..

അവൻ വായിച്ചെടുത്തിരുന്നു..

കാലം അവൾക്കും ഒരു ദിനത്തെ കാത്തു വെച്ചതിന്..

നന്ദി ഒരുപാട് ഉണ്ട് നിന്നോട് എങ്കിലും...

ഇനിയും നീ താണ്ഡവമാടല്ലേ...

കുഞ്ഞു പൈതങ്ങളെ ഒട്ടിയ വയറൊന്ന് കാണാൻ വയ്യ..

മർത്യന് ഇതൊന്നും പാഠം ആവില്ല എന്നറിയാം എങ്കിലും..

കളം ഒഴിയണം വേഗം നീ ഈ മണ്ണിൽ നിന്നും...


 


ശാമിൽ കോഴിക്കൽ
5F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത