"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreekumarkottayam| തരം= ലേഖനം }}

11:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധ പ്രവർത്തനങ്ങൾ

മനുഷ്യന് അത്യാവശ്യംവേണ്ട സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമാണ്. ആരോഗ്യപൂർണ്ണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് നാം ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം രോഗമില്ലാത്ത അവസ്ഥ എന്നതാണ്. ആരോഗ്യത്തെ തകർക്കുന്ന ഒരു മുഖ്യഘടകം രോഗാണുക്കളാണ്. അതിനുള്ള കാരണം വൃത്തിഹീനമായ പരിസരവും.

ജന്തുശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളങ്ങൾ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുക്കൾ വസിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേ പുറത്തുനിന്നും ശരീരത്തിലേയ്ക്ക് കടക്കുവാൻ സാധ്യതയുള്ള രോഗാണുക്കളുടെ സാന്നിധ്യവും നമ്മുടെ ചുറ്റിനും ഉണ്ട്. ഇവയ്ക്കെതിരെ പ്രതിരോധം ഏർപ്പെടുത്തുമ്പോൾ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സ്വന്തവും ഹാനീകരവുമായ അണുക്കളെ വേർതിരിച്ചറിഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുക എന്നത്. ഈ കടമ്പയെ മറികടക്കുന്നതിനായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധശക്തി കൂട്ടുന്നതിനായി വളരെയധികം ഇലക്കറികളും പച്ചക്കറികളും നാം കഴിക്കണം. രോഗം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

എന്തുപറ്റി നമ്മുടെ ഇന്നത്തെ തലമുറയ്ക്ക്?

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഒക്കെ കഴിച്ച് ഉള്ള പ്രതിരോധ ശേഷി നശിപ്പിക്കുന്നു. ഇന്ന് എവിടെ നോക്കിയാലും ജങ്ക് ഫുഡ്. നഗരത്തിലും ഗ്രാമത്തിലും എല്ലായിടത്തും. രോഗപ്രതിരോധശേഷി തകർക്കാനുള്ള പ്രധാന കാരണമാണ് ഈ വില്ലൻ. അതിനാൽ ജങ്ക്ഫുഡ് ഉപേക്ഷിച്ച് നാടൻ ഭക്ഷണത്തിലേയ്ക്ക് തിരിഞ്ഞാൽ നമ്മുടെ രോഗപ്രതിരോധശേഷി കൂടും.

നവോമി മാത്യു
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം