"എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/ഒരു ഭ്രാന്തൻ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ഭ്രാന്തൻ ശുചിത്വം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഭ്രാന്തൻ ശുചിത്വം

ഭ്രാന്തൻ കുഞ്ഞൂട്ടൻ എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്. ചവറ് കുഞ്ഞു എന്നും അവന് മറ്റൊരു പേരുണ്ട്. ഈ പേരുകൾ വരാൻ കാരണമെന്താണെന്നറിയുമോ? അവൻ്റെ ആ ചെറു ഗ്രാമത്തിലെ ചവറുകളും അവശിഷ്ടങ്ങളും ചീഞ്ഞും നാറിയതും എല്ലാം അവൻ്റെ ചെറിയ ഓലക്കൂരക്ക് മുന്നിലിട്ട് കത്തിക്കും. എന്നിട്ട് അതിൻ്റെ ചുറ്റും നടന്ന് കന്നാസിൽ വടി കൊണ്ടടിച്ച് ശബ്ദമുണ്ടാക്കി പാതിരാത്രി വരെ ഡാൻസും പാട്ടും തന്നെ. പുലർന്നാൽ വീണ്ടും തുടങ്ങും ശേഖരണം. ആളുകളെല്ലാം പിന്നെയെങ്ങനെ ഭ്രാന്തനെന്നും ചവറെന്നും വിളിക്കാതിരിക്കും.

പക്ഷേ ആ ഗ്രാമീണർക്ക് ആ വിളി യെല്ലാം ഒരിക്കൽ തിരുത്തേണ്ടി വന്നു. ഒരു വർഷക്കാലം ഗ്രാമങ്ങളായ ഗ്രാമങ്ങളെല്ലാം ചവറുകൾ നിറഞ്ഞ് ചീഞ്ഞ് നാറി പല വിധ അസുഖങ്ങളാൽ ജനങ്ങൾ മരണപ്പെട്ടുക്കൊണ്ടിരുന്നു. മലമ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ എല്ലായിടത്തും പടരുന്നു. പക്ഷെ കുഞ്ഞൂട്ടൻ്റെ ഗ്രാമത്തിൽ മാത്രം യാതൊരു ' പകർച്ചവ്യാധിയുമില്ല. കുഞ്ഞൂട്ടൻ രാവിലെ മുതൽ മാലിന്യങ്ങളെല്ലാം പെറുക്കി തീയിട്ടു നശിപ്പിക്കുന്നതിനാൽ അവൻ്റെ കൊച്ചുഗ്രാമത്തിൽ ചീഞ്ഞളിഞ്ഞ് അസുഖം പരത്താൻ മാത്രം മാലിന്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആരോഗ്യ ക്ഷേമ പ്രവർത്തകർ കുഞ്ഞൂട്ടൻ്റെ ഗ്രാമത്തിൽ വന്ന് ഗ്രാമീണരെ ആവോളം പുകഴ്ത്തി. പക്ഷെ ഗ്രാമീണരെ തല കുമ്പിട്ട് നിൽക്കുകയായിരുന്നു. തങ്ങൾ കാരണമല്ല ഇതൊന്നും എന്ന്. തങ്ങൾ ഭ്രാന്തനെന്നും ചവറെന്നും വിളിച്ചിരുന്ന കുഞ്ഞൂട്ടൻ കാരണമാണ് തങ്ങളെല്ലാം പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെട്ടതെന്ന് അവർ മനസിലാക്കി. പിന്നീടാരും കുഞ്ഞൂട്ടനെ കളിയാക്കിയിട്ടില്ല. മാത്രമല്ല ഗ്രാമീണരെല്ലാം സ്വയം മാലിന്യങ്ങൾ നിർമാജ്ജനം ചെയ്യാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.

മാളവിക പി. എം
5 C എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ