"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

19:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ലോകം മുഴുവൻ ഇപ്പോൾ അതി ഭീകരമായ ആരോഗ്യപ്രശ്നം നേരിടുകയാണ്. നൂറ്റാണ്ടുകൾ മുൻപ് ലണ്ടൻ പട്ടണത്തിൽ വ്യാപിച്ച മഹാമാരിക്ക് സമാനമായ ഒരു രോഗത്തെ ലോക ജനത ഇന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ്.
ലണ്ടനിൽ"കോളറ"എന്ന മഹാമാരി പടരാൻതുടങ്ങി.മാസങ്ങൾ പിന്നിട്ടു..നൂറുകണക്കിനു മനുഷ്യർ മരിച്ചു കഴിഞ്ഞു.ആയിരങ്ങൾ രോഗബാധിതരായി.ലണ്ടൻ നിവാസികൾ രോഗ ഭയത്തിൽ അമർന്നു.വിക്ടോറിയ രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തിൽ ഡോക്ടർ മാരുടെ യോഗം വിളിച്ചു.കോളറ എങ്ങനെ പകരുന്നു?ആർക്കും നിശ്ചയമില്ല.കൊട്ടാരം ഡോക്ടറായ ജോൺ സ്നോ ലണ്ടൻ പട്ടണത്തിന്റെ ഭൂപടം സംഘടിപ്പിച്ചു. മരിച്ചവരുടെയും രോഗികളുടെയും മേൽവിലാസം ശേഖരിച്ചു.ചില പ്രത്യേക സ്ഥലങ്ങളിലെ പൈപ്പുകളിൽ നിന്ന് ഉപയോഗിക്കുന്ന ജലത്തിൽ നിന്നാണ് ഈ രോഗം പരക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി.തേംസ് നദി യുടെ മലിനമായ ഭാഗങ്ങളിൽ നിന്ന് വരുന്ന വെള്ളം ശേഖരിക്കുന്നതിൽ നിന്നും അദ്ദേഹം ജനങ്ങളെ വിലക്കി.കോളറ പതിയെ കെട്ടടങ്ങാൻ തുടങ്ങി.കുടിവെള്ളം മലിനമാക്കാതിരിക്കലാണ് കോളറ ക്കെതിരെയുള്ള ഏക പ്രതിരോധ മാർഗ്ഗം എന്ന് ശാസ്ത്രലോകത്തിന് ബോധ്യമായി. ശുചിത്വത്തിന്റെ പ്രസക്തിയിലേക്കാണിത് വിരൽ ചൂണ്ടുന്നത്.
ശുചിത്വം രണ്ടുതരത്തിലുണ്ട്.വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും. ഒരാൾ സ്വന്തം ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ചെയ്യുന്നതാണ് വ്യക്തിശുചിത്വം, എന്നാൽ ഒരാൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ശുചിത്വശീലങ്ങൾ സാമൂഹ്യ ശുചിത്വം എന്നു പറയുന്നു.വീടിന്റെ പരിസരം ശുചിയാക്കുക, മലിനമായി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കു ക എന്നിവ ഇതിൽ പെടുന്നു.ഒരു വ്യക്തി എന്തെങ്കിലും ഒരു വസ്തു ഉപയോഗിച്ചു കഴിഞ്ഞ് റോഡിലോ മറ്റ് പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കു ന്നത് കണ്ടാൽ അവിടെ ഇടരുതെന്ന് പറഞ്ഞ് അവരെ മനസ്സിലാക്കുക. പിന്നീട് മറ്റാരെങ്കിലും അതുപോലെ ചെയ്യുന്നത് കണ്ടാൽ ആ വ്യക്തി അത് അവരോട് പറയും.ഇങ്ങനെ എല്ലാവരും ചേർന്ന് ഒന്നിച്ചാൽ ഒരു സുന്ദര ലോകത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും.
അന്ന് ലണ്ടൻ നഗരത്തിൽ ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങ് ഭയാനകമായ "കോവിഡ്-19" എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. 'കൊറോണ' എന്ന വൈറസിന് മുമ്പിൽ ലോകം വിറങ്ങലിച്ചിരിക്കുന്നു.ഒരു രാജ്യം മുഴുവൻ മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
ഈ മഹാമാരിക്കെതിരെയുള്ള മരുന്ന് കണ്ടെത്താൻ എത്രയും വേഗം ശാസ്ത്രലോകത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഋഷികേശ് എ
7A ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം