"പനാടേമ്മൽ എം യു പി എസ്/അക്ഷരവൃക്ഷം/ആധിയും വ്യാധിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആധിയും വ്യാധിയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 49: വരി 49:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആധിയും വ്യാധിയും


ചൈനയിലാദ്യം പടർന്ന കൊറോണ
ഉലകം ചുറ്റിക്കറങ്ങി നടന്നൂ
കുഞ്ഞിക്കണ്ണിലും കാണാമേലാ
കുഞ്ഞൻ വൈറസത് പടർന്നു കയറുന്നു
മാനവർക്കെല്ലാം ഭീതി പരത്തി
മഹാമാരിയെങ്ങുമേ വിളയാടുന്നൂ
ക്വോറണ്ടൈനും ഐസോലേഷനും
എങ്ങുമടച്ചു ലോക്ക് ഡൗണും
ലോകം മുഴുവനും ഒന്നാണെന്നവ-
ബോധം മനമിൽവളർത്തീടുന്നു
സോദരർക്കെല്ലാം മാനസാന്തരത്തിനായ്
മായാതെ മറയാതെ വില്ലനായ് വന്നേ.....
കറുത്തവനെന്നില്ല വെളുത്തവനെന്നില്ല
ആണെന്നുമില്ലതിനുപെണ്ണെന്നും
മതമെന്നില്ല ജാതിയതില്ലാ
ദേശമേതെന്നില്ല മഹാവ്യാധിക്ക്
പടർന്നവരിൽ നിന്നും വ്യാപനം തടയുവാൻ
അവിശ്രമം പൊരുതുന്ന സർക്കാരും
ഇനിയും ഇവിടെ നീ വാഴുകയാണെങ്കിൽ
മർത്യരെ നമ്മുടെ കഥയെന്തു കണ്ടൂ......
കാത്തു സൂക്ഷിക്കണം കരുതലിൻകൈകളായ്
പ്രതിരോധിക്കണം മുന്നേറാൻ
ഒറ്റക്കെട്ടായ് ഒരുമിച്ചൊന്നായ്
ജാഗ്രതയോടെ പൊരുതീടാം
അതിജീവിക്കണംവിജയിച്ചീടണം
കോവിഡിനെതിരെ ഒരു മനസ്സോടെ
മറക്കല്ലെ മാനവാ ദൃഷ്ടിയിൽ നിന്നും നീ
മഹാരോഗത്തിൻ്റെ ഭയാനകമാം ചിത്രങ്ങളേ
ഇനിയുമീ വ്യാധിയെ കാണാതിരിക്കുവാൻ
പ്രാർത്ഥിക്കാം കൂട്ടരെ ഒരുമയോടെ.......
 

ആസിയ ഹനാ
5 B പനാടേമ്മൽ എം യു പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത