"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

14:51, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനലവധി

ഉണ്ണിമായക്ക് ഇക്കൊല്ലത്തെ അവധിക്കാലം എത്തുന്നത് പേടിസ്വപ്നമായിരുന്നു. കാരണം ഈ അവധിക്ക് അവളെ വിദേശത്ത് കൊണ്ടു പോയി പഠിപ്പിക്കാൻ അവളുടെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. പക്ഷേ ഉണ്ണിമായക്ക് അമ്മമ്മയുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടം.കുഞ്ഞിലേ മുതലേ അവൾ അമ്മമ്മയുടെ കൂടെയായിരുന്നു.രാത്രിയിൽ അമ്മമ്മയുടെ കഥകൾ കേട്ട് മാറിലെ ചൂടു പറ്റി ഉറങ്ങാൻ,രാവിലെ അമ്മമ്മയോടൊപ്പം തൊടിയിലെ ചെടികൾക്ക്‌ വെള്ളമൊഴിക്കാൻ, അണ്ണാറക്കണ്ണനോടും പൂക്കളോടും കിന്നാരം പറയാൻ, തൊടിയിലെ കുളത്തിൽ നീന്തിത്തുടിക്കാൻ, അമ്പൽപ്പൂ പൊട്ടിച്ച് മാലയുണ്ടാക്കാൻ ഒക്കെയും അവൾക്കിഷ്ടമാണ്. അമ്മമ്മ അവളെ പൊന്നു പോലെയാണ് വളർത്തിയിരുന്നത്. എങ്കിലും പഠനകാര്യത്തിൽ അമ്മമ്മ കർക്കശക്കാരിയായിരുന്നു.പഠനസമയം കഴിഞ്ഞിട്ട് അവൾക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ അമ്മമ്മ അവളെ ഏൽപ്പിക്കുമായിരുന്നു. എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു.രാവിലെയും വൈകിട്ടും മുറ്റം തൂത്ത് വൃത്തിയാക്കി ചാണകവെള്ളം തളിക്കും. അപ്പോൾ ഉണ്ണിമായ ചോദിക്കും,"എന്തിനാ അമ്മമ്മേ ചാണകം തളിക്കുന്നത്?". അമ്മമ്മ പറയും,"മോളേ വീട്ടിൽ ഈശ്വരചൈതന്യമുണ്ടാവാൻ വീട് ശുദ്ധമായിരിക്കണം. കൂടാതെ ഇപ്പോ എല്ലാരും പറയണില്ലേ ചാണകം ഒരു അണുനാശിനി കൂടിയാണെന്ന്. ഉണ്ണിമായക്ക് എപ്പോഴും സംശയങ്ങളാണ്. അവളുടെ കുഞ്ഞു സംശയങ്ങളൊക്കെയും തീർത്തുകൊടുത്തത് അമ്മമ്മയായിരുന്നു. ഒരു പനി വന്ന് അശുപത്രിയിൽ പോയ ഓർമ്മ പോലും ഉണ്ണിമായക്കില്ല. അമ്മമ്മയുടെ പ്രകൃതിദത്തമായ മരുന്നുകളും ആഹാരവും അവൾക്ക് രോഗങ്ങൾ വരുത്തിയിട്ടില്ല. പുറത്ത് പോയി വന്നാൽ കൈയ്യും കാലും കഴുകണമെന്ന് അമ്മമ്മക്ക് നിർബന്ധമായിരുന്നു.കൊതുകിനേയും ഈച്ചയേയും വീടിന്റെ പരിസരത്തു പോലും അമ്മമ്മ കയറ്റാറില്ല.തുമ്പച്ചെടിയുപയോഗിച്ച് വൈകുന്നേരങ്ങളിൽ നെരിപ്പോട് കത്തിക്കുമായിരുന്നു.ഇത് മൂദേവിയെ അകറ്റാനാണെന്ന് പറയുമെങ്കിലും കൊതുകും ഈച്ചയും ഒക്കെ ഇതുമൂലം വീട്ടിലേക്ക് അടുക്കില്ല എന്നുകൂടി അമ്മമ്മ ഉണ്ണിമായക്ക് പറഞ്ഞുകൊടുത്തിരുന്നു. നാട്ടിൽ നിന്നാൽ കൾച്ചർലെസ് ആകുമെന്ന് അച്ഛൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. നാടുവിട്ട് പോകുന്നതോർത്ത് ഉണ്ണിമായ ഒറ്റക്കിരുന്ന് കരയാറുണ്ട്.തന്റെ പ്രിയപ്പെട്ട പൈക്കിടാവ് മണിക്കുട്ടി, കൂട്ടിലെ കുഞ്ഞിത്തത്ത, തൊടിയിലെ ചക്കര മാമ്പഴം, അയലത്തെ കളി കൂട്ടുകാർ എല്ലാത്തിലുമുപരി തന്റെ പുന്നാര അമ്മമ്മ ഇവരേയൊക്കെ വിട്ടു പോകാൻ അവൾക്ക് വയ്യ. സ്കൂളിലെ പ്രിയപ്പെട്ട ടീച്ചറിനോട് ഒരുദിവസം പറഞ്ഞു,"അടുത്ത വർഷം ഞാനീ സ്കൂളിൽ ഉണ്ടാവില്ല. അതുകേട്ട് ടീച്ചറിനും സങ്കടം തോന്നി. അങ്ങനെ കാത്തിരുന്ന വെക്കേഷൻ എത്താറായി. കൊറോണയെന്നും കോവിടഡെന്നും പറയുന്നത് ഉണ്ണിമായ കേട്ടു. ആദ്യം ഒന്നും മനസിലായില്ലെങ്കിലും പതിയെ അവൾക്കെല്ലാം പിടി കിട്ടി. അവളുടെ വിദേശത്തുള്ള അച്ഛനുമമ്മയും നാട്ടിൽ വരാനാകാതെ പാടുപെടുന്നുവെന്നും നമ്മുടെ നാടാ നല്ലതെന്ന് അവർ ഫോണിലൂടെ പറഞ്ഞതും അവളെ അത്ഭുതപ്പെടുത്തി. അവരിനി ഒരിക്കലും അവളെ കൊണ്ടുപോകില്ലെന്നും കൊറോണക്കാലം മാറിയിട്ട് അവർ നാട്ടിൽ നിക്കാനായി വരുമെന്നും അവളറിഞ്ഞു ' അമ്മമ്മ കൊറോണയെക്കുറിച്ച് പറഞ്ഞ് മനസിലാക്കുന്നതിനു മുൻപു വരെ ആ കുഞ്ഞു മനം കൊറോണ വന്നതിൽ ഏറെ സന്തോഷിച്ചു.

ദേവതീർത്ഥ
2 ബി ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ