"ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/പകർച്ചവ്യാധിയിൽ പതറും മാനവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പകർച്ചവ്യാധിയിൽ പതറും മാനവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (GMUPS ARAMBRAM/അക്ഷരവൃക്ഷം/പകർച്ചവ്യാധിയിൽ പതറും മാനവർ എന്ന താൾ [[ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷ...)
(വ്യത്യാസം ഇല്ല)

10:14, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധിയിൽ പതറും മാനവർ

ലോകമെമ്പാടുമുള്ള മാനവകുലം
അന്ധാളിച്ച് നിൽക്കുകയാണീ പകർച്ച വ്യാധിയിൽ

ദേശങ്ങളെ രാജ്യങ്ങളെ വൻകരകളായി
മെതിച്ച്കൊണ്ട് അമ്മാനമാടുകയാണീ മഹാമാരി

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വകഭേതമില്ലാതെ
കീഴടക്കി വ്യാപരിക്കുകയാണീ കോവിഡ് 19
പള്ളിക്കൂടങ്ങളും പള്ളികളും അമ്പലങ്ങളും ചർച്ചുകളും
വാതിലുകളെല്ലാം കൊട്ടിയടക്കുകയാണീ ഭീകരന് മുമ്പിൽ .....

കല്യാണങ്ങൾ, ആഘോഷങ്ങൾ, ആർഭാടങ്ങൾ
എല്ലാറ്റിലും മതിമറന്ന മാനവകുലം പകച്ചുപോയ്

 അറിയാതെ വ്യാപരിക്കുന്ന ഈ മഹാമാരിക്ക് മുമ്പിൽ
മതമുള്ളവനും മതമില്ലാത്തവനും
ദൈവത്തെ തള്ളിപ്പറയുന്നവനും
ദൈവീക കഠാക്ഷത്തിന് മുമ്പിൽ കൈകൂപ്പി നിൽക്കുകയാണിപ്പോൾ ......

ആയിഷ മലീഹ
2B ജിഎംയുപി സ്കൂൾ ആരാമ്പ്രം
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത