"ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/ഭൗമദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്=ഷെസ മറിയം  ഒ പി  
| പേര്=ഷെസ മറിയം  ഒ പി  
| ക്ലാസ്സ്=4-C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4-B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

06:03, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൗമദിനം
       പരിസ്ഥിതി സംരക്ഷണത്തിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനായി ഏപ്രിൽ 22 -ന് ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു വാർഷിക  പരിപാടിയാണ് ഭൗമദിനം . അര നൂറ്റാണ്ട് മുൻപ് 1970- ലെ ഏപ്രിൽ 22 -ന് അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യമായി ഭൗമദിനം ആചരിച്ചത് .അഥവാ 2020  ഏപ്രിൽ 22 -ന് നാം ആചരിച്ചത് ഭൗമദിനത്തിന്റെ അൻപതാം വാർഷികമാണ് .
        അടുത്ത തലമുറയിലെ പരിസ്ഥിതി പ്രവർത്തകരെ വളർത്തുന്നതിനും പിന്തുണക്കുന്നതിനും ഭൗമദിനം ജനങ്ങളെ  ആഹ്വാനം ചെയ്യുന്നു .
        വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം , മലിനീകരണം ,മനുഷ്യ ആരോഗ്യം എന്നിവ മനസിലാക്കുന്നതിനുള്ള ഡാറ്റകൾ ശേഖരിക്കുക ഇതിന്റെ ഭാഗമാണ് .
        തങ്ങളുടെ അയൽപ്രദേശങ്ങൾ , ബീച്ചുകൾ, പാർക്കുകൾ  എന്നിവയിൽ നിന്നുള്ള ചവറ്റുകൂനകൾ നീക്കം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള വിദ്യാർഥികൾ ഇതിൽ പങ്കാളികളാകുന്നു .
        മനുഷ്യരാശിക്ക് ഏറെ ഭീഷണിയുയർത്തി കോവിഡ് -19 ലോകത്താകമാനം നാശം വിതക്കുന്ന സന്ദർഭത്തിലാണ് ഇത്തവണ നാം ഭൗമദിനം ആചരിച്ചത് .വൈറസ് ബാധയും കാലാവസ്ഥ മാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചയും ഇന്ന് സജീവമാണ് .
          കയ്യും കണക്കുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലമായി പ്രകൃതിയുടെ താളം തെറ്റിത്തുടങ്ങി എന്നത് വാസ്തവമാണ് .അന്തരീക്ഷത്തിലും സമുദ്രോപരിതലത്തിലും ചൂട് കൂടിയതും അതോടൊപ്പം  കൊടുങ്കാറ്റ് , കടൽക്ഷോഭം ,പ്രളയം തുടങ്ങിയ പ്രകൃതി ക്ഷോഭവും ഇന്ന് സാധാരണമാണ് .മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്ന ഭൂമിയുടെ നിലനിൽപ് മനുഷ്യന് സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം .
         നാം അധിവസിക്കുന്ന ഭൂമിയെ വരും തലമുറക്കായി സംരക്ഷിക്കണമെന്ന ആശയമാണ് ഓരോ ഭൗമദിനവും മുന്നോട്ട് വെക്കുന്നത് .
           നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞത് പോലെ " ഈ ലോകത്തിൽ എല്ലാവരുടെയും ആവശ്യകതകളെ നിറവേറ്റാനുള്ള വിഭവങ്ങൾ ലഭ്യമാണ് .എന്നാൽ അവരുടെ അത്യാർത്തി പരിഹരിക്കാനുള്ളത് ഇല്ല "
ഷെസ മറിയം ഒ പി
4-B ജി എം എൽ പി സ്കൂൾ മേലങ്ങാടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം