"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
| color=  1     
| color=  1     
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:28, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

കോവിഡ് ഭീതിയിൽ മാലോകരൊക്കെയും
ഞെട്ടിവിറച്ചിടും നേരമതിൻ
കോവിഡിൻ വ്യാപനം തടയുന്നതിനായ്
മാർഗ്ഗങ്ങൾ ഓരോന്നായ് ചൊല്ലീടുന്നേ....
വ്യക്തി ശുചിത്വം നാം പാലിക്കേണം
വൃത്തികൾ വൃത്തിയിൽ ചെയ്തിടേണം
കരതലം അങ്ങു കഴുകുന്ന നേരത്ത്
ലായനി സോപ്പ് പതപ്പിക്കേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത് തുപ്പരുതേ
ചീറ്റരുതേ, തുമ്മൽ വരുന്ന സമയത്തെങ്കിലും
വായയും മൂക്കും മറച്ചീടണം.
രോഗം വരാതെ ഇരിക്കയാണെങ്കിലും
ഒരു കൈ അകലം നാം പാലിക്കേണം.
യാത്ര നിയന്ത്രണം കരുതി ഉറപ്പിച്ചു
യാമങ്ങൾ വീട്ടിൽ ചിലവിടേണം.
വൈറസ് കുടുംബത്തിൽ വൈറലായ് മാറും
കൊറോണയെ നമ്മൾ തുരത്തീടേണം.
നിങ്ങളും ഞങ്ങളും നമ്മളായ് ഒന്നായി
 കൈകോർത്തു നിന്നു പൊരുതീടാം.
കൂട്ടം കൂടി ചേർന്ന കർമ്മങ്ങളൊക്കെയും
ഒന്നൊഴിയാതങ്ങൊഴിവാക്കണം.
ഭയമങ്ങകലണം ജാഗ്രത വേണം ദ
വനങ്ങളിലങ്ങ് ഇരുന്നീടണം.
നേഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും
രാവും പകലും പണിതീടുന്നു .
ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടും
 നാടിനായ് സേവനം ചെയ്തീടുന്നു.
നാടുഭരിക്കും അധികാരികൾ തന്റെ
 നിർദ്ദേശമേതുമേ പാലിക്കേണം.
കൽപ്പനകളേതും ലംഘനം ചെയ്യാതെ
ഒരുമയോടങ്ങനെ പ്രാർത്ഥിക്കേണം.
ദേഹമൊക്കെ ശുദ്ധി ചെയ്യാം കോവിഡ് രോഗമകറ്റാം
ആരോഗ്യ പ്രവർത്തകർ തൻ പിൻബലമായ് തീരാം .
സർക്കാർ തന്റെ നിർദ്ദേശങ്ങൾ പാലിക്കോന്നാരാകാം
വൈറസാം കൊറോണയെ തന്നെ തുരത്തീടാം നമുക്ക് ...

 

അനുശ്രി പി
5 ഡി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത