"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ഹരിതവർണ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഹരിതവർണ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

11:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഹരിതവർണ ഭൂമി

ഹരിതാഭ നിറഞ്ഞു നിൽക്കുന്ന നാടാണ് കേരളം.വൃക്ഷലതാധികൾ കൊണ്ടും,വർണ്ണ ശബളമായ പുഷ്പ്പങ്ങളാൽ കൊണ്ടും മലയാള മനസിനെ ആഴ്ത്തിൽ കവർന്നെടുത്ത നാടാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്.പ്രപഞ്ചം ഒരു മനോഹര ചിത്രശാലയാണ്.ഓരോ ദിവസം കഴിയുന്തോറും പ്രപഞ്ച സൗന്ദരൃം വർധിച്ച് വരികയാണ്.ഈ പ്രപഞ്ച സൗന്ദരൃത്തിൽ നമ്മൾ മുഴുകിയിരിക്കുന്നു.മുരളുന്ന വണ്ടുകൾ,അലതല്ലി ഒഴുക്കുന്ന നദികൾ,ചില്ലകൈകളാൽ നൃത്തം ചെയുന്ന വല്ലികാനടികൾ ഇങ്ങനെ താള,രാഗ,നൃത്ത മേളനമായ പ്രകൃതിഭാവങ്ങൾ നമ്മെ ആനന്ദ പ്രവാഹത്തിൽ ലയിപ്പിക്കയും അതിന്റെ ഭാഗമാക്കാൻ നമ്മെ ക്ഷണിക്കയും ചെയുന്നു.ഇരുണ്ട നിലാവിന്റെ വെളിച്ചത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന ചന്ദൃൻ അങ്ങനെയായിരുന്നു ഒരു കാലത്തു നമ്മുടെ നാട്.എന്നാൽ ഇന്ന് 21ആം നൂറ്റാഡിലും ചില ക്രൂരമൃഗങ്ങളാൽ പ്രകൃതി നശിപ്പിക്കപ്പെടുകയാണ്. ചിന്താശേഷിയുള്ള മനുഷൃർ സൃയലാഭത്തിനായി സൃർത്ഥ താൽപ്പരൃത്തിനായി പരിസ്ഥിതിയെ ചൂഷണം ചെയ്ത് കാർന്ന് തിന്നുന്നു.കുന്നുകൾ ഇടിക്കയും വയൽ നികത്തുകയ്യും അനേകം കെട്ടിടങ്ങൾ ഉയർന്ന് പൊങ്ങി വരുന്ന കാഴച്ചകൾ നമ്മുക്ക് കാണാം.ഇതൊന്നും നല്ല നാളേക്ക് വേണ്ടിയല്ല.കുന്നുകൾ ഇടിച്ചു നിലം തരിശാക്കുകയും,വയൽ നികത്തി വലിയ വലിയ കെട്ടിടകൾ സ്ഥാപിക്കയും ചെയ്യുന്നതിലൂടെപരിസ്ഥിതിയെ മാതൃമല്ല ഭാവി വാഗ്ദാനങ്ങളായ വരും തലമുറയെയും ആവാസവൃവസ്ഥക്കെതിരെയുള്ള ആർത്തിപ്പൂണ്ട മനുഷൃ പ്രവർത്തികളാൽ നശിക്കുന്ന ഒരുപാട് കാട്ട് മൃഗങ്ങളെയും,പക്ഷികളെയും ഇത് ബാധിക്കുന്നു.ഇന്ന് നമ്മുടെ നാട് ക്രൂരമായി കൊലപ്പെടുകയാണ്.വനനശീകരണം,മലിനീകരണം തുടങ്ങിയവയെല്ലാം കൊണ്ട് ഇന്ന് കേരളം വീർപ്പുമുട്ടുകയാണ്.വനനശീകരണം മൂലം കാടുകളിൽ നിന്നും വന്യമൃഗങ്ങൾ നാടുകളിലേക്ക് ചേക്കേറുന്നതും മനുഷ്യപ്രവർതിയുടെ ഫലമാണ്.വയുമാലിനികരണം, ജലമാലിനികരണം,മണ്ണ് മലിനീകരണം ഇന്ന് അനുദിനം വർധിക്കുന്നു. നാഗരങ്ങളിലെ അമിതമായ മാലിന്യം കുന്നുകൂടി അത് പുഴകളിലേക്കും,അരുവികളിലേക്കും എറിയുന്ന മനുഷ്യരാറിയുന്നില്ല "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും"എന്ന പരമസത്യം.പലതരം രോഗ ങ്ങൾ വൈറസ്,ബാക്ടീരിയ,ഫംഗസ് എന്നിവയുടെ ഉത്ഭവം എല്ലാം വൃത്തിഹീനമായ പരിസ്ഥിതിയിൽ നിന്നുമാണ്.തിരകളും നുരകളും കൊണ്ട് താളം പിടിച്ച്‌ പാട്ടു പാടി പളുകുമാണി ചിന്നിച്ച്‌ സാവധാനം ഒഴുകുന്ന ആ നദിയിൽ ഇന്ന് മാലിന്യങ്ങളുടെ കൂബാരമാണ്.കിഴക്കേദിക്കിൽ സിന്ദൂരം വാരി പൂശി പൂക്കളെ ചിരിപ്പിച്ചു വരുന്ന ആ പ്രഭാതത്തെ നമ്മുക്ക് എതിരേൽക്കാം.പ്രകൃതിയെന്ന മാതാവിനെ ദ്രോഹിച്ചാൽ ആർത്തി പൂണ്ട മനുഷ്യൻ വെറും മണ്ണ് മാത്രമാകും.

അഥീന പ്രിൻസ്
9 B സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം