"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ നെടുംതൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
'ഇന്ന് ആരതിമോളുടെ പിറന്നാളായിരുന്നു.എല്ലാവരേയും വിളിച്ചു.നല്ല  മിന്നുന്ന ഉടുപ്പും...നിറമുള്ള തൊപ്പിയും... പിന്നെ ആ കേക്ക്.... എത്ര വലുതാണ്..ഹൊ കൊതിയാവുന്നു ..ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് എന്റെ പിറന്നാളിനും അതുപോലൊന്ന് വാങ്ങാൻ..'
'ഇന്ന് ആരതിമോളുടെ പിറന്നാളായിരുന്നു.എല്ലാവരേയും വിളിച്ചു.നല്ല  മിന്നുന്ന ഉടുപ്പും...നിറമുള്ള തൊപ്പിയും... പിന്നെ ആ കേക്ക്.... എത്ര വലുതാണ്..ഹൊ കൊതിയാവുന്നു ..ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് എന്റെ പിറന്നാളിനും അതുപോലൊന്ന് വാങ്ങാൻ..'
  ഡയറി മടക്കിവച്ച് ചക്കി കട്ടിലിലേക്ക് ചാഞ്ഞു.
ഡയറി മടക്കിവച്ച് ചക്കി കട്ടിലിലേക്ക് ചാഞ്ഞു.
        
        
    കിഴക്കിന്റെ ചുംബനമായി സൂര്യൻ ചക്കിമോളെ  തഴുകി. അവൾ ഉണർന്നു. വടക്കേപുറത്ത് തൂക്കണാംകുരുവിയുടെ ചിലയ്ക്കൽ കേട്ട് ചക്കി ഓടിച്ചെന്നു.
കിഴക്കിന്റെ ചുംബനമായി സൂര്യൻ ചക്കിമോളെ  തഴുകി. അവൾ ഉണർന്നു. വടക്കേപുറത്ത് തൂക്കണാംകുരുവിയുടെ ചിലയ്ക്കൽ കേട്ട് ചക്കി ഓടിച്ചെന്നു.
'ഹലോ കുറേ സമയമായൊ കൂട്ടുകാരീ നീ എന്നെ കാത്തുനിൽക്കുന്നു, സോറി ,ട്ടോ ഇന്ന് എണീക്കാൻ ഇത്തിരി വൈകിപ്പോയി '..
'ഹലോ കുറേ സമയമായൊ കൂട്ടുകാരീ നീ എന്നെ കാത്തുനിൽക്കുന്നു, സോറി ,ട്ടോ ഇന്ന് എണീക്കാൻ ഇത്തിരി വൈകിപ്പോയി '..


വരി 34: വരി 34:
{{BoxBottom1
{{BoxBottom1
| പേര്=  Aswathi M V
| പേര്=  Aswathi M V
| ക്ലാസ്സ്= 8E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നെടുംതൂണുകൾ...

'ഇന്ന് ആരതിമോളുടെ പിറന്നാളായിരുന്നു.എല്ലാവരേയും വിളിച്ചു.നല്ല മിന്നുന്ന ഉടുപ്പും...നിറമുള്ള തൊപ്പിയും... പിന്നെ ആ കേക്ക്.... എത്ര വലുതാണ്..ഹൊ കൊതിയാവുന്നു ..ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് എന്റെ പിറന്നാളിനും അതുപോലൊന്ന് വാങ്ങാൻ..' ഡയറി മടക്കിവച്ച് ചക്കി കട്ടിലിലേക്ക് ചാഞ്ഞു.

കിഴക്കിന്റെ ചുംബനമായി സൂര്യൻ ചക്കിമോളെ തഴുകി. അവൾ ഉണർന്നു. വടക്കേപുറത്ത് തൂക്കണാംകുരുവിയുടെ ചിലയ്ക്കൽ കേട്ട് ചക്കി ഓടിച്ചെന്നു. 'ഹലോ കുറേ സമയമായൊ കൂട്ടുകാരീ നീ എന്നെ കാത്തുനിൽക്കുന്നു, സോറി ,ട്ടോ ഇന്ന് എണീക്കാൻ ഇത്തിരി വൈകിപ്പോയി '..

"ചക്കീ ,മോളെ എണീക്ക് പല്ലൊക്കെ തേച്ച് കുളിച്ച് നമ്മക്ക് ചുന്ദരിയാവാലോ.."

'അമ്മേ ഞാൻ എണീറ്റല്ലോ'. അവൾ ഓടിപ്പോയി

"ഹായ് അച്ഛന്റെ ചുന്ദരിമോളിങ്ങ് വന്നേ ,അച്ഛൻ ഒരു ഉമ്മ തരട്ടെ."

'അച്ഛാ ഈ മരങ്ങൾ എത്ര വലുതാണ്.... എനിക്കും അതുപോലെ വളരാൻ കഴിഞ്ഞിരുന്നെങ്കിൽ'.

"ഹഹഹ അതു കൊള്ളാം മോളേ ഈ മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും എല്ലാം നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്... ശുദ്ധവായു , അതുപോലെ ജീവിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ഈ പരിസ്ഥിതി നമുക്ക് സമ്മാനിച്ചതാണ്.."

'അപ്പൊ നമ്മുടെ വീട്ടിൽ ഒരു പാട് മരങ്ങളുണ്ടല്ലോ..അല്ലേ അച്ഛാ.' " അതെ മോളെ ഈ മരങ്ങൾ നമ്മുടെ വീടിന്റെ നെടുംതൂണുകളാണ് "

    • . ***. ***

'ഇന്ന് അച്ഛന്റെ ഏഴാം ചരമവാർഷികം ആയിരുന്നു..അച്ഛൻ എന്നും എന്റെ ഇരുട്ടിലെ വെളിച്ചം ആയിരുന്നു . അച്ഛന്റെ ഓർമ്മകളാണ് എന്റെ മുതൽക്കൂട്ട്.....:'

ചക്കി വളർന്ന് മാളവികയായി. കുഞ്ഞുസ്വപ്നങ്ങളുടെ ഡയറിക്കുറിപ്പുകൾ അല്ല ഇന്നവളുടേത് ,എല്ലാം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ എന്നോ എഴുതിയ അച്ഛന്റെ ഓർമ്മക്കുറിപ്പ് അവൾ  മറിച്ചു നോക്കി...ശ്ശൊ ഈ തറവാടിന് കുറച്ച് അറ്റകുറ്റപ്പണികൾ നടത്താനുൺട് ..ഈ മുറ്റമൊക്കെ എന്ത് വൃത്തികേടാ...അതിന് ആദ്യം ഈ പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റണം അവൾ ചിന്തിച്ചു.....

പിറ്റേന്നുതന്നെ അവൾ എല്ലാ മരങ്ങളും വെട്ടിമാറ്റി. പിന്നീടുള്ള പ്രഭാതങ്ങൾ അവൾക്ക് സന്തോഷം പകർന്നില്ല .മരങ്ങളുടെ തണലില്ലാത്ത, കിളികളുടെ കലപിലകളില്ലാത്ത ആ വീട് അപൂർണമായിരുന്നു . മരത്തടികൾ വിറ്റ് ലഭിച്ച പണം അവൾക്ക് ഒട്ടും സംതൃപ്തി നൽകിയില്ല മരങ്ങൾ വീടിന്റെ നെടുംതൂണുകളാണ് എന്നതിന്റെ പൊരുൾ അവൾ പതിയെ മനസ്സിലാക്കുകയായിരുന്നു.....

Aswathi M V
8 E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ