"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്പന്ദനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ സ്പന്ദനങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 82: വരി 82:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

11:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ സ്പന്ദനങ്ങൾ

ലോകത്തിൽ പലതരം മാറ്റങ്ങളാണ് ഇപ്പോഴും സംഭവിക്കുന്നത്. നമ്മൾ അതെല്ലാം ശ്രദ്ധിക്കാറുള്ളതുമാണ്. എന്നാൽ നാം ശ്രദ്ധിക്കാതെ അവഗണിക്കുന്ന ഒന്നുണ്ട്. അതാണ് പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. പക്ഷെ അതിൽ ഭൂരിഭാഗവും മനുഷ്യ രാശിക്ക് അപകടമേറിയവയാണ്. അതായതു പ്രകൃതി ദുരന്തങ്ങൾ. ഏറ്റവും അപകടമേറിയ പ്രകൃതി ദുരന്തങ്ങളായ സുനാമി, ചുഴലിക്കാറ്റ് ഭൂകമ്പം പ്രളയം തുടങ്ങിയവ നമ്മളിൽത്തന്നെ പലരുടെയും ജീവൻ നഷ്ടമാവാനും പലർക്കും അംഗവൈകല്യം ഉണ്ടാകാനും കാരണമാവുന്നു

എന്തുകൊണ്ടാണ് ഈ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്‌? അതിനു കാരണം മനുഷ്യർ തന്നെയാണ്. ഐസക്ക് സിദ്ധാന്തപ്രകാരം "എവെരി ആക്ഷൻ തെരെ ഈസ് ആൻ ഈക്വൽ ആൻഡ് ഒപ്പോസിറ്റ് റിയാക്ഷൻ"അത് മാത്രമാണ് ഇവിടെയും സംഭവിക്കുന്നത്. മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന കൊടും ക്രൂരതക്ക് മരുന്നായി അതെ അളവിൽ പ്രകൃതി തിരിച്ചു തരുന്നുവെന്നേയുള്ളു.
ഇനി എന്താണ് മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ? പ്രകൃതിയെ സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. മരങ്ങളെയും മറ്റും സ്വന്തം മക്കളെ പോലെ കണ്ടിരുന്നവർ ധാരാളമുണ്ടായിരുന്നു. നമ്മുടെ നാട്ടുവഴികളും മരങ്ങളാൽ സുരഭിലമായിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത്? മനുഷ്യർ മാറിയത് പോലെ ഈ ലോകത്തു ആരും മാറിയിട്ടില്ല. ഇപ്പോൾ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യർ വിരളമാണ്. മിക്കവാറും മരങ്ങളും കുന്നുകളും ഇടിച്ചു പുഴകൾ വറ്റിക്കുകയോ മണ്ണിട്ട് മൂടുകയോ ചെയ്തു കെട്ടിടങ്ങളും മറ്റു വൻകിട സമുച്ചയങ്ങളും വികസനം എന്നപേരിൽ കെട്ടിപ്പൊക്കി.പുഴകൾ മാലിന്യ കൂമ്പാരമാക്കി. ശുദ്ധജലം ലഭിച്ചിരുന്ന തടാകങ്ങൾ ദുർഗന്ധം മൂലം അവയുടെ അടുത്തേക്ക് പോലും ചെല്ലൻകഴിയാത്ത സ്ഥിതിയായി. പുഴകളിലും നദികളിലും മറ്റും മാലിന്യങ്ങൾ കൊണ്ടിടുന്നതിനാൽ ഇവയിൽ നിന്നുണ്ടാകുന്ന മാരകമായ വിഷം കാരണം മീനുകൾ ചത്തുപൊങ്ങുന്നതു നമ്മൾ സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് ഇപ്പോൾ കാടുകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇനിയില്ല തലമുറയോട് നമ്മൾ കാടു എന്നാൽ ഒരുപാടു മരങ്ങളും ചെടികളും പുഴകളും ജീവജാലങ്ങളുമെല്ലാം ഉള്ള ഒരു സ്ഥലമാണ് പ൦ആക്ഷേ ഇന്ന് നമ്മുക്ക് അത് കാണാൻ കഴിയില്ല അത് നശിച്ചുപോയി. എന്ന് പറയേണ്ട അവസ്ഥ വരും. അത് അധികം ദൂരെയല്ല. പിന്നെയുണ്ടാകുന്ന പ്രശ്നം പ്ലാസ്റ്റിക്കാണ്. മണ്ണിലിട്ടാൽ മണ്ണിനു വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് നഷ്ടമാവുകയും അത് കാരണം ചെടികളുടെ വേരിൽ വെള്ളം കിട്ടാത്തതിനാൽ അവ നശിക്കാൻ കാരണമാവുകയും ചെയ്യുന്നു. അത് മാത്രമല്ല ഈ പ്ലാസ്റ്റിക് മറ്റു മൃഗങ്ങൾ അറിയാതെ ഭക്ഷിക്കുന്നത് അവയുടെ മരണത്തിനു തന്നെ കാരണമാവുന്നു.

ഇനി ഏറ്റവും അപകടകരമായ ഒന്നാണ് അന്തരീക്ഷ താപം കൂടുന്നത്‌. പ്ലാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നും പ്രവഹിക്കുന്ന കാർബൺ മോണോ എന്ന വിഷവാതകങ്ങളും വായുമലിനീകരണം ഉണ്ടാകാനും മാത്രമല്ല ഇവ എല്ലാ ജീവജാലകങ്ങൾക്കും പ്രകൃതിക്കും ഭൂമിയ്ക്കും വളരെ ആപത്താണ്. ഇവ കാരണം ഓസോൺ പാളികളിൽ വിള്ളൽ വീഴ്ത്തുവാനും അത് കാരണം കടുത്ത സൂര്യരശ്മികൾ ഭൂമിയിൽ പതിയ്ക്കുക വഴി അന്തഖ്അരീക്ഷ താപനം കൂടുവാനും കാരണമാവുന്നു. അന്തരീക്ഷ താപനം കൂടിയാൽ അത് ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് മുരുകൻ കാരണമാവുകയും അതിനാൽ നദികളുടെയും കടലുകളുടെയും വെള്ളം ഉയരാൻ കാരണമാവുകയും ചെയ്യുന്നു .

ഇവയെല്ലാം എങ്ങെനെ നമ്മുക്കുമറിക്കടക്കാം എന്നല്ലേ. അതിനും മനുഷ്യർ വിചാരിച്ചാൽ മതി. ഇപ്പോൾ നശിപ്പിച്ചതൊന്നും തന്നെ തിരികെക്കിട്ടില്ല. പകരം ഇപ്പോൾ അവശേഷിക്കുന്നവ നമ്മുക്ക് സംരക്ഷിക്കാം മനുഷ്യന്റെ ഏതൊരു പ്രവർത്തിക്കും പ്രകൃതിക്കു മുൻഗണന കൊടുക്കണം. അവയ്ക്കു ദോഷകരമാകുന്ന ഒരു പ്രവർത്തിയും ചെയ്യരുത്. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരുൾപ്പടെ

എല്ലാവര്ക്കും നൽകിയിട്ടുള്ള ഒരു വരദാനമാണ് പ്രകൃതി. അവയെ സംരക്ഷിക്കാം നമ്മുക്ക് കൈകോർക്കാം.


ഗൗരി സി കെ
HA1 ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം