"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ *എന്റെ ഉള്ളം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= *എന്റെ ഉള്ളം* <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 57: വരി 57:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*എന്റെ ഉള്ളം*

കൊറോണ തൻ ഭീതിയിൽ ഉള്ളം പിളർക്കുമാർ
നിദ്രയിൽ പോലും ഞെട്ടി ഉണർന്നു
കൺചിമ്മി നോക്കിയ കൊറോണയെ
മുത്തശ്ശി തൻ ചുമ ചെവിയിൽ മുഴങ്ങി
തുമ്മലാൽ ചുമയായ് ശ്വാസതടസമായി
ഇനി എന്ത് ചെയ്യുമീ നിദ്ര തൻ രാത്രിയിൽ
കൂട്ടിനായ്‌ അയലത്തെ വീട്ടുകാരെ വിളിച്ചു
കൊറോണ തൻ ഭീതിയാൽ പൂട്ടിയ വാതിലും
ഉള്ളിലെ ഭ്രാന്തമാം മുറുമുറുപ്പും
ഓട്ടോക്കാരനെ വിളിച്ചു നോക്കി ഓടുകയില്ലയെന്നു രച്ചു
ടാക്സിക്കാരനെ വിളിച്ചു നോക്കി
ടാക്സിയില്ലല്ലെന്നവന്നോതി
ആശ പ്രവർത്തകയെ വിളിച്ചു നോക്കി
കാര്യമെന്താണെന്ന് ആരാഞ്ഞുടൻ
ചുമയായ് പനിയായ് ശ്വാസതടസ്സവും
ഉടനടി ആബുലൻസെത്തിയ നേരം
ചന്ദ്രനിൽ പോയൊരാളെത്തിയ പോലെ
മണ്ഡികിതച്ചു വരുന്നതു കണ്ടു
ചടപടെയെന്നപോൽ ഉമ്മറപ്പടിയിലായ്
എവിടെയാ കൊറോണ എന്നാരാഞ്ഞുടൻ
ഞാൻ ഓടിയടുത്തു എന്റെ മുത്തശ്ശിയെ ഉടനടി താങ്ങിയെടുത്തു അവരിൽ പലരും
നിമിഷനേരത്തിനുള്ളിലായ് വണ്ടിപോയ്‌
പിന്നാലെയെന്നെയും കൊണ്ട് പോയി
ടെസ്റ്റുകൾ പലതും ചെയ്തു നോക്കി
കിട്ടിയിലൊറ്റകൊറോണ പോലും
ദിവസം പലതും കടന്നുപോയി
മുത്തശ്ശി എവിടെയാണോന്നുചൊല്ലൂ
അവിടേക്കു എന്നെയും കൊണ്ട് പോകൂ
അരുതരുതുണ്ണി പറ്റുകില്ല
സെൽഫോണിൽ വേണേൽ ഒക്കെ ആക്കാം
സെൽഫോണിൽ നിന്നൊരു വിളി വന്നു
നേഴ്സ്മാർ ചുറ്റും വളഞ്ഞു നിന്നു
ഫോണിന്റെയുള്ളിലാമുത്തശ്ശിയെ
ഫോട്ടോയിൽ കാണുന്നപോൽ
കൺതുറന്നെന്നെയൊന്നുനോക്കി
കരുതലോടെന്മനമൊന്നു ചൊല്ലി
സുഗമല്ലെയോയെന്ന് ചോദിച്ചു ഞാൻ
മുത്തശ്ശിത്തന്നുടെയാഗ്രഹമായ്‌
തറവാടിനരികിലാമാചുവട്ടിൽ
മുത്തശ്ശനരികിലായെന്നെയും നീ നിദ്രയിലാഴ്ത്തണം പൊന്നുമോനെ

*ഐഷ്ണ. വി*
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത