"സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ സുകൃതം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സുകൃതം. | color=3 }} ഒരിക്കൽ ഒരു ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=4
| color=4
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുകൃതം.

ഒരിക്കൽ ഒരു ഗ്രാമത്തിൽ മഹാമാരി പടർന്നു പിടിച്ചു. ഒത്തിരിയാളുകൾക്ക് കഷ്ടതകളുണ്ടായി. ഒരു പിടിയാളുകൾ മരണമടഞ്ഞു. ആളുകൾ പരിഭ്രാന്തരായി. അന്നാട്ടിൽ ഒരു പ്രവാചകനുണ്ടായിരുന്നു. അദ്ദേഹത്തിന് സ്വപ്നത്തിൽ ഒരു വെളിപാടുണ്ടായി.

     ഗ്രാമത്തിൻ്റെ നടുവിലായി ഒരു കുന്നിൻചരിവിൽ ഒരു ഭവനമുണ്ട്. ആ ഭവനത്തിലേക്ക് പ്രവേശിക്കുന്നവർക്ക് രക്ഷപ്പെടാം, അവർ
 വീണ്ടും ജീവിക്കും.

പക്ഷെ ഒരു കാര്യം, ആ ഭവനത്തിലേക്ക് പ്രവേശിക്കണമെങ്കിൽ ഒരു വ്യക്തിയുടെ നെഞ്ചിൽ ചവിട്ടി വേണം കയറുവാൻ. പ്രവാചകൻ പ്രവാചകൻ ഗ്രാമവാസികളെ മുഴുവൻ ഈ വിവരം അറിയിച്ചു.പക്ഷെ, ആരുടെ നെഞ്ചിൽ ചവിട്ടി കയറും?. ആരെങ്കിലും അതിന് തയ്യാറാകണം.. എല്ലാവരും ഓരോ ഒഴിവുകൾ പറഞ്ഞു. ഒടുവിൽ ഒരു യുവാവ് അതിന് തയ്യാറായി മുന്നോട്ടുവന്നു. അവൻ ആ ഭവനത്തിൻ്റെ വാതുക്കൽ രണ്ടു കൈയും വിരിച്ച് നിവർന്നു കിടന്നു. ഗ്രാമീണർ ഓരോരുത്തരായി അവനെ ചവിട്ടി ഭവനത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി. ചിലർ തങ്ങളുടെ കൂർത്ത അഗ്രമുള്ള പാദരക്ഷകൾ ഉപയോഗിച്ച് അവൻ്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. മറ്റു ചിലർ ഷൂസുപയോഗിച്ച് ചവിട്ടി അവനെ മുറിവേൽപ്പിച്ചു. അവർക്കെങ്ങനെയെങ്കിലും അകത്തു പ്രവേശിച്ചാൽ മതിയായിരുന്നു. അവരുടെ ശീലങ്ങൾ ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല.

 അവനാകട്ടെ ഓരോ മുറിവുകളും ഏറെ സന്തോഷത്തോടെ ഏവരുടെയും നന്മയ്ക്കായി ഏറ്റുവാങ്ങി. അവനത് വേദനയായി തോന്നിയതേയില്ല.ഒടുവിൽ ഗ്രാമീണർ എല്ലാവരും ആ ഭവനത്തിലേക്ക് പ്രവേശിച്ചു.
 അവൻ തനിച്ചായി. ഒരു നിമിഷം അവൻ അകമെനൊമ്പരപ്പെട്ടു.... എൻ്റെ ദൈവമെ എന്നെ നീ ഉപേക്ഷിച്ചോ? എന്നാൽ അടുത്ത നിമിഷം അവൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു.

താൻ മററുള്ളവർക്കു വേണ്ടി, നന്മയ്ക്കു വേണ്ടി സ്വയം തെരഞ്ഞെടുത്തതാണല്ലോ? പിന്നെ...../പ്രവാചകൻ പക്ഷെ, ദൈവത്തിന് അവനെ കാണാതിരിക്കാനായില്ല. ദൈവം അവൻ്റെയടുക്കൽ ഓടി വന്നു. അവനോടു പറഞ്ഞു, നീ എൻ്റെ നെഞ്ചിൽ ചവിട്ടി ഭവനത്തിലേക്ക് പ്രവേശിച്ചു കൊള്ളൂ,,,, അവനത് താങ്ങാവുന്നതിലേറെയായിരുന്നു. അവൻ പറഞ്ഞു, ഞാൻ എൻ്റെ ദൈവത്തിൻ്റെ നെഞ്ചിൽ ചവിട്ടി അകത്തു കയറുകയോ? ഒരിക്കലുമില്ല. മാത്രമല്ല അങ്ങില്ലാത്ത ഈ ഭവനം എത്ര ശുന്യമാണ് .അതുകൊണ്ട് അങ്ങ് എൻ്റെ നെഞ്ചിൽ ചവിട്ടി അകത്ത് പ്രവേശിക്കുക.

 ദൈവം അവനെ കൈവെടിയാൻ തയ്യാറായില്ല. അവനെ തന്നോടു ചേർത്തു നിർത്തി. അവൻ്റെ ശരീരത്തിലേറ്റ മുറിവുകളും ,ക്ഷതങ്ങളും കണ്ടപ്പോൾ ദൈവത്തിൻ്റെ കണ്ണുകൾ ഈറനണിഞ്ഞു.

പതുക്കെ അവൻ്റെ കാതുകളിൽ ഇങ്ങനെയോ തി, ഞാനും, നീയും ഒന്നു തന്നെയല്ലയോ? ദൈവം അവനെ തൻ്റെ ഏറ്റവും മനോഹരമായ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൻ്റെ വലതുഭാഗത്തിരുത്തി, ലോകത്തോടായി പറഞ്ഞു... ഇവനെൻ്റെ പ്രിയപുത്രൻ.

ആരോൺ ഹോറി ആന്റണി
8 C സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത