"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഒരു അവധിക്കാലം ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| സ്കൂൾ=വി .വി.എച്ച്.എസ്.എസ് ,താമരക്കുളം.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വി .വി.എച്ച്.എസ്.എസ് ,താമരക്കുളം.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല=കായംകുളം.         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കായംകുളം.       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

14:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു അവധിക്കാലം 

വാനോളം മോഹങ്ങൾ മനസ്സിൽ കരുതി ഞാൻ കാത്തിരുന്നൊരാ മാർച്ച് മാസം
ആവോളം ആശകൾ മനസ്സിലുറപ്പിച്ചു ഞാൻ കാത്തിരുന്നൊരാ വേനൽക്കാലം 
ഒരു നൂറു യാത്രകൾ പോയീടണം പിന്നെ ഒരുപാട് കളിച്ചുല്ലസിച്ചീടണം
തൊടിയിലെ മാന്തോപ്പിൽ ചെന്നിരുന്നൊരുപാടു മാമ്പഴം തിന്നുരസിച്ചീടണം 
കൂട്ടുകാരൊത്തുപോയി ആറ്റിലെ നീരിൽ നിന്നൊരുപാടു മീനെ പിടിച്ചീടണം 
വിഷുവിനു ക്ഷേത്രത്തിൽ പോയിടേണം പിന്നെ കണ്ണന് കതിർമാല ചാർത്തീടണം
എന്തെല്ലാം ആശകൾ എന്നുടെ ആശകൾ തച്ചുടച്ചെത്തി കൊറോണ ഭൂതം
എന്നിൽ നിറഞ്ഞുനിന്നീകുഞ്ഞു മോഹങ്ങൾ ഭസ്മീകരിച്ചുവീ വന്യ ഭൂതം 
സഹജീവി ജാലകങ്ങൾ ചിറകറ്റുവീഴുമ്പോഴീ മോഹഭംഗങ്ങൾക്കെന്തു മൂല്യം 
ഈ വ്യാധിപിടികൂടാതിരിക്കാനുള്ള കരുതലിൻ കാലമാണീ കാലം
ജനം തിങ്ങിനിറഞ്ഞ വഴികളെല്ലാമിന്ന് ശൂന്യമായി തീർന്നുവല്ലോ 
എവിടെയും കറങ്ങുമീ വന്യ ഭൂതത്തിൻ പിടിയിൽ പെടാതെ നാം കരുതലായ് ജാഗ്രതകാട്ടീടണം 
അതിനായി നാമെന്നും ശുചിത്വം പാലിക്കണം നമ്മുടെ കൈകൾ ശുചിയായി വയ്ക്കണം
മറ്റുള്ളവരുമായിട്ടകലം പാലിക്കേണം
 കളികളും യാത്രയും എല്ലാം മാറ്റീടണം
പുരകളിൽ തന്നെ നാം തങ്ങീടണം
 

Lekshmi.G.S
8G വി .വി.എച്ച്.എസ്.എസ് ,താമരക്കുളം.
കായംകുളം. ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത