"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/വിട്ടൊഴിയാത്ത ഭീതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=5
| color=5
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

16:49, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിട്ടൊഴിയാത്ത ഭീതികൾ

കൊച്ചു കേരളത്തെ മാത്രമല്ല ലോകത്തെ മൊത്തം ഭയത്തിന്റെയും ആശങ്കയുടെയും മധ്യത്തിൽ നിർത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ എന്ന കോവിഡ്  19. ഈ വൈറസിന്റെ വ്യാപനവും അതിവേഗത്തിൽ തന്നെയാണ്. ലക്ഷകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. ഒരു വശത്തു രോഗം ബാധിച്ചു കഴിയുന്നവരും മറുവശത്തു അവരെ പരിചരിക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും. നമ്മളെ സഹായിക്കാനായി സാമൂഹിക പ്രവർത്തകരും പോലീസ്‌കാരും ഉണ്ട്. എന്നാൽ സ്വന്തം കുടുംബത്തിന് വേണ്ടി  അധ്വാനിക്കാൻ പോയ പ്രവാസികളുടെ അവസ്ഥയോ? എന്തുമാത്രം സങ്കടപെടുത്തുന്നത്. അവിടെ അവർക്ക് രോഗം ബാധിച്ചവർക്ക് കഴിയാൻ ആശുപത്രികളിൽ മുറി പോലും ഇല്ലാതെ സ്വന്തം മുറികളിൽ രോഗം ബാധിച്ചു കഷ്ടപ്പെടുകയാണ് പാവം പ്രവാസികൾ. 

മുറികളിൽ കഷ്ടപ്പെടുന്നു അവർ. നമ്മുടെ പോലീസ്‌കരും ഡോക്ടർമാരും ഇത്രയും കഷ്ടപെടുമ്പോൾ അവര് പറയുന്നത് കേൾക്കാതെ ചിലരെങ്കിലും വണ്ടിയുമായി പുറത്തിറങ്ങുന്നു. എന്തിനാണ് ഇങ്ങനെ ചെയുന്നത്? അവർ വീട്ടിൽ ഇരുന്നു സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനല്ലേ പറയുന്നത് . ഇത് നല്ല ഒരു അവസരമായി കണ്ടു പഴയ കാല ഓർമ്മകൾ പങ്കുവച്ചും അവരോടൊപ്പം കളിക്കുകയും ചെയ്താൽ അവർക്കു സന്തോഷം കിട്ടുകയും ചെയ്യും . കൊറോണ എന്ന മഹാമാരിയെ തുരത്താനും കഴിയും. അവർ നമുക്ക് വേണ്ടി ഇത്രയും കഠിനമായി പരിശ്രമിക്കുമ്പോൾ നമ്മൾ അതിനെല്ലാം എതിരായി ചെയ്തു കഴിഞ്ഞാൽ എങ്ങനെ നമ്മൾ രോഗവ്യാപനം തടയും. എങ്ങനെ ഈ മഹാമാരിയെ തുരത്തി നമ്മൾ അതിജീവിക്കും. ഈ മഹാമാരിയെ തുരത്തണം എങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും ജാതി മത ഭാഷ ഭേദം ഇല്ലാതെ ഒന്നായി പോരാടിയെ മതിയാവു.

ശ്രീജിത്ത്‌ . എസ് . നായർ
5 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ