"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ തേങ്ങൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ തേങ്ങൽ

ഭൂമി കരയുന്നു.... പ്രകൃതിയാം ഭൂമി കരയുന്നു.
               നൊന്തു പെറ്റമക്കളെ നഷ്ടമായൊരമ്മയെ പോലെ ഭ്രാന്തിയായവൾ അലറിക്കരയുന്നു.
ഭൂമി കരയുന്നു ഇന്ന് ഭൂമി കരയുന്നു.

                പോയകാലത്തിന്റെ സമരണകൾ ഉയരവെ
നിശ്ചലം നിന്ന് നിർവൃതിയിൽ ......
ആനന്ദം നൽകിയ ആ നൽ നിമിഷങ്ങൾ
അമ്മതൻ കണ്മുന്നിൽ മാറി മറയുന്നു.
                വായു, ജലം, മണ്ണ്, സസ്യലതാതികൾ,
പക്ഷിമൃഗങ്ങൾ, മാനവരും, ഭൂമി അമ്മതൻ മക്കളല്ലോ !
                   പ്രകൃതി തൻ തൊട്ടിലിൽ ആയവർ അവർ ഒരമ്മതൻ മക്കളല്ലയോ !
               
                 അമ്മതൻ താരാട്ടു പാട്ടുമായ്‌ എത്തുന്നു കുഞ്ഞിളം തെന്നലായ്മാരുതനും.
പലവർണ്ണ മെത്തവിരിക്കുന്ന പൂക്കളും. പൂക്കളെ പുൽകി നിൽക്കുന്ന കാടും.
പച്ചവിരിച്ചൊരു പുൽമേടും.
         നീലയുടുപ്പിട്ട മാമാലയും സ്വർണപുതപ്പിട്ട നെല്പാടവും. പാടുംപുഴകളും പയ്യുകൾമേയുന്ന മേച്ചിൽ പുറങ്ങളും.
               കളകളമൊഴുകുന്ന കാട്ടാറും. ഭൂമി അമ്മതൻ സൃഷ്ടിയല്ലോ !
ആ അമ്മതൻ മുലപ്പാൽ ഊറ്റി കുടിച്ചൊരു അരുമയാം മക്കൾ മനുജരല്ലോ?

             ആ അമ്മതൻ മാറ് പിളർന്നു ചോര കുടിച്ചു അമ്മതൻ മറ്റു കുഞ്ഞുങ്ങളെ കൊന്നു തിന്നതും മനുജരല്ലേ?
          ഹേ മനുഷ്യ സർവം സഹയായ അമ്മക്ക് കഴിയുമോ സ്വന്തം കിടാങ്ങൾ തൻ നഷ്ട മെല്ലാം....
          അന്നൊരു നാളിൽ ഭ്രാന്തിയായവൾ. സംഹാര രുദ്രയായവൾ മാറി. അവളുടെ കണ്ണു നീർ പ്രവഹിച്ച നാളിൽ -
പ്രളയമായി മനുജരെ കൊന്നൊടുക്കി.
           അവളുടെ കണ്ണിൽ നിന്നും ഇറങ്ങിയ അഗ്നിയിൽ എരിഞ്ഞടങ്ങി മനുഷ്യർ തൻ സൃഷ്ടിയെല്ലാം.....
വറ്റിവരണ്ടു നീർത്തടങ്ങൾ.....
            അവളുടെ ചുടു നിശ്വാസം ഭൂമിയിൽ അണുക്കളായി രോഗ പീഡകളായി.മനുജരെ കൊന്നൊടുക്കുന്ന ഈ വേളയിൽ....
          ഹേ മനുജാ നീയറിയുന്നോ നിന്റെ മൂഢത നിനക്ക് വാളായി വരുന്നു നിന്റെ മുൻപിൽ.
              കാക്കുക ഭൂമിയെ. അമ്മ യാം പ്രകൃതിയെ.. വേദനിപ്പിക്കരുതേ. കരിയ്ക്കരുതേ ഇനിയൊരു ആരോഗ്യ തലമുറ വാർക്കുവാൻ
കാത്തുസൂക്ഷിക്കുക പരിസ്ഥിതി നാം

അഞ്ജലി കൃഷ്ണ
8 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത