"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 49: വരി 49:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

20:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എന്റെ നാട്

എങ്ങോ മറഞ്ഞൊരെൻ കേരള ഭംഗിയെ
വീണ്ടും കാട്ടുവാൻ വന്ന മഹാമാരിയെ
കൊറോണയെന്നു നാം വിളിക്കുമ്പോൾ
ഭീതിയോടല്ലാതെ കാതോർക്കാൻ ആവുന്നതില്ല
എത്രസുന്ദരമീ കേരളം ദൈവത്തിൻ സ്വന്തം നാടല്ലോ
 കാനനഭംഗികളാവോളം വർണ്ണിക്കും
കാതരമായ പല കവിതകളും
കളകളമൊഴുകും അരുവിതന്നോരത്ത്
ചൂണ്ടയിട്ടോരു കാലമുണ്ടത്രേ
ഇന്നീതലമുറക്കന്യമായ് നിൽക്കുന്ന്
പലപല പഴമതൻ കഥകളുണ്ടിവിടെ
ഉണ്ണുന്ന നേരത്തും മിണ്ടുവാൻ നേരമില്ലാതിരുന്ന
ഉണ്ണികൾക്കെല്ലാം ഉറക്കമാണത്രേ പരമസുഖം
ഊഴം നോക്കി നിൽക്കുന്ന കാലത്തെയോർത്ത്
ഊറിച്ചിരിക്കലാണിപ്പോൾ വിനോദം
എന്നോമണ്ണിൽ മറഞ്ഞോരു കർഷകനിപ്പോൾ
വീണ്ടും മണ്ണിനെ സ്നേഹിക്കുന്നു
പലതരം വൃക്ഷവും പച്ചക്കറികളും
തന്നുടെ വീടുകളിൽ തത്തിക്കളിക്കുന്നു
പഴമതൻ സംഗീതകച്ചേരിയാകും മണ്ണും
കിളികൾ തൻ നാഗസ്വരമേളമുയർന്നു തുടങ്ങി
നമ്മൾ ശ്വസിക്കും വായുവോ ശുദ്ധമായ്
ഇങ്ങനെ പോവട്ടെ ഈ ലോകമെന്നുമെന്നും
അങ്ങനെ നീളുന്നു നമ്മുടെ പ്രാർഥന
ദൈവമോ നടത്തുന്നു ശുദ്ധി കലശം
ഇത്രയുമൊക്കെയാക്കീടുവാൻ വേണ്ടിവന്നതോ
വെറുമൊരു സൂക്ഷ്മജീവിയാം കൊറോണ
 


ശ്രദ്ധ ശ്രീകുമാർ
9 ബി എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത