"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ കാട്ടിലെ ക്യാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കാട്ടിലെ | | തലക്കെട്ട്= കാട്ടിലെ ക്വറന്റൈൻ | ||
| color= 3}} | | color= 3}} | ||
<div align=justify> | <div align=justify> |
08:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാട്ടിലെ ക്വറന്റൈൻ
തെങ്ങേട്ട കാട്ടിലെ മീനു തത്തയും ചിക്കു മൈനയും ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം മീനു തത്തയും ചിക്കു മൈനയും പഴയത് പോലെ പാറി പറന്നു കളിക്കുന്നില്ല . എന്തോ വിഷമം പോലെ . ഇതു കണ്ട പാറു കുഞ്ഞു കുരുവി ചോദിച്ചു :എന്തുപറ്റി ചങ്ങാതിമാരെ പതിവില്ലാതെ എന്താ വെറുതെയിരിക്കുന്നത്?.
അറിഞ്ഞില്ലേ? മനുഷ്യരും പുറത്ത് ഇറങ്ങുന്നില്ല . അതെന്താ? പാറു കുരുവി ചോദിച്ചു. "പുതിയ തരം വൈറസ് ഇറങ്ങി "മീനു തത്ത പറഞ്ഞു .
" അതിന്റെ പേര് കൊറോണ എന്നാണ് " ചിക്കു മൈന പറഞ്ഞു.
"ഈ വൈറസ് മനുഷ്യർക്ക് പലർക്കുമുണ്ടത്രെ .. "മീനു തത്ത പറഞ്ഞു.
"ഇപ്പോൾ നല്ല വായുവുണ്ട്, നല്ല കാറ്റ്. ഇപ്പോൾ പലതരം മരങ്ങളും ചെടികളും കിളിർക്കുന്നുണ്ട്. ധാരാളം പൂക്കളുമുണ്ട്. പക്ഷെ !
"എന്തുപറ്റി ചിക്കു? "പാറു കുരുവി ചോദിച്ചു. ഇതെല്ലാം ഉണ്ട് . പക്ഷെ ഒരു വല്ലായ്മ പോലെ തോന്നുന്നു. ചിക്കു മൈന പറഞ്ഞു. അതു ശെരിയാ മീനു തത്ത മൂളി. നമുക്ക് ഒന്ന് ഗ്രാമത്തിലേക്ക് പോയാലോ പാറു കുരുവി ചോദിച്ചു. അത് നല്ലതാണ് ചിക്കു മൈന പറഞ്ഞു. അങ്ങനെ അവർ മൂന്നുപേരും കാടിനടുത്തുള്ള ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് പറന്നു.
അങ്ങനെ അവർ ഗ്രാമത്തിലെത്തി. ഗ്രാമത്തിലെ വഴികളിലും റോഡുകളിലും ആരെയും അവർ കണ്ടില്ല. കൂടുതൽ കടകളും അടച്ചിരിക്കുന്നു. മാത്രമല്ല തുറന്ന കടകളിലൊന്നും ആരെയും കാണുന്നുമില്ല.
പിന്നീട് ചിക്കു അവിടെയുള്ള മാവിൽ ഇരുന്നു കൊണ്ട് പറഞ്ഞു
"പാറു, മീനു, ഇവിടെ വാ ദാ അത് നോക്കൂ . എന്താ അത് ? "
മീനു തത്ത ചോദിച്ചു. "ദാ ആ കടയിൽ നിൽക്കുന്നയാൾ എന്തോ വെച്ച് അയാളുടെ മുഖം മറച്ചിരിക്കുന്നു "ചിക്കു മൈന പറഞ്ഞു.
"ശരിയാ "പാറു കുരുവി മൂളി. വാഹനങ്ങളും പതിവുപോലെ ഇല്ല.
വഴിയരികിലെ ഞാവൽ മരത്തിൽ ഇവരുടെ കൂട്ടുകാരൻ അപ്പു കുരങ്ങൻ താമസിച്ചിരുന്നു . അവൻ വളരെ ദുഃഖിതനായിരുന്നു.
"അപ്പൂ എന്തുപറ്റി? "പാറു ചോദിച്ചു.
"ഇപ്പോൾ കോവിഡ് -19 എന്ന രോഗം ബാധിച്ച് ഒരുപാട് പേർ മരണത്തിന് കീഴടങ്ങി. ഒരുപാട് പേർക്ക് ഈ കോവിഡ് -19 എന്ന രോഗം സ്ഥിതികരിക്കുന്നു . ഞങ്ങൾക്ക് ആഹാരവും ഇല്ലാതായി. അതുകൊണ്ട് ഞാൻ വിഷമിക്കുന്നു "എന്ന് അപ്പു പറഞ്ഞു.
ശരി നമ്മളെക്കൊണ്ട് ഇപ്പോൾ എന്താ ചെയ്യാൻ സാധിക്കുന്നേ. നീയും നിങ്ങളുടെ വീട്ടുകാരെ ഞങ്ങടെ കൂടെ കാട്ടിലേക്ക് വരൂ. ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഞങ്ങൾ ചെയ്യാം. അപ്പൂ നീ വിഷമിക്കേണ്ട. വരൂ നമുക്ക് പോകാം. അപ്പുവും കുടുംബവും പറഞ്ഞു "ശരി. അപ്പൂ വല്ല കുഴപ്പമുണ്ടോ? " പാറു ചോദിച്ചു.
എനിക്കൊരു പനിയുണ്ട്. അമ്മയ്ക്ക് ഒന്നുമില്ല അച്ഛനും ഇല്ല അപ്പു പറഞ്ഞു. ചിക്കു പറഞ്ഞു അപ്പൂ നീ 28 ദിവസം നിന്റെ താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങരുത്. ആരുമായി ഇടപെടരരുത്. അപ്പു പറഞ്ഞു ശരി ചങ്ങാതിമാരേ . മീനു തത്തയും കൂട്ടുകാരും പറഞ്ഞു "ഞങ്ങൾ നിനക്ക് വേണ്ട ഭക്ഷണം എത്തിക്കാം കേട്ടോ.
"അപ്പൂ പറഞ്ഞു നന്ദി ചങ്ങാതിമാരേ ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല . നിങ്ങളുടെ വാക്കുകൾ ഞാൻ പാലിക്കാം . "
" പ്രകൃതിയുമായി ഇണങ്ങു, ശുചിത്വം പാലിക്കൂ , അകലം പാലിക്കൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ