"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
ലിറ്റിൽകൈറ്റ്സ് ന്റെ സ്കൂൾതല ക്യാമ്പ് നടന്നു.വീഡിയോ ആഡിയോ എഡിറ്റിങ് പഠനം നടന്നു.നേരത്തെ പഠിച്ച അനിമേഷൻ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തി നിർമിച്ച കുഞ്ഞു വീഡിയോകൾ ഒഡാസിറ്റി ഓപ്പൺഷോട് വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‍വെയർസ് പ്രയോജനപ്പെടുത്തി നാല് ചെറിയ അനിമേഷനുകൾ നിർമിച്ചു. | ലിറ്റിൽകൈറ്റ്സ് ന്റെ സ്കൂൾതല ക്യാമ്പ് നടന്നു.വീഡിയോ ആഡിയോ എഡിറ്റിങ് പഠനം നടന്നു.നേരത്തെ പഠിച്ച അനിമേഷൻ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തി നിർമിച്ച കുഞ്ഞു വീഡിയോകൾ ഒഡാസിറ്റി ഓപ്പൺഷോട് വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‍വെയർസ് പ്രയോജനപ്പെടുത്തി നാല് ചെറിയ അനിമേഷനുകൾ നിർമിച്ചു. | ||
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഫ്റ്റ്‍വെയർ പരിശീലനം''' == | =='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഫ്റ്റ്‍വെയർ പരിശീലനം''' == | ||
<gallery> | |||
42040_election5.jpg | |||
</gallery> | |||
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് Sammaty Election Engine സോഫ്റ്റ്‌വെയർ പരിശീലനം നല്കി.സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ നടത്താൻ തീരുമാനിച്ചു. | ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് Sammaty Election Engine സോഫ്റ്റ്‌വെയർ പരിശീലനം നല്കി.സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ നടത്താൻ തീരുമാനിച്ചു. | ||
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്‌വെയറിൽ ''' == | =='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്‌വെയറിൽ ''' == |
11:47, 4 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
.
42040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42040 |
യൂണിറ്റ് നമ്പർ | LK/2018/42040 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ലീഡർ | ഫാസിൽ എസ് |
ഡെപ്യൂട്ടി ലീഡർ | അസ്ഹനസ്രീൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജാബീഗം എ സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു റ്റി എസ് |
അവസാനം തിരുത്തിയത് | |
04-11-2018 | 42040 |
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ വിക്കിക്ക് ലഭിച്ചു.ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്...തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു.മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഞങ്ങൾ ലിറ്റിൽകൈറ്റ്സ്
'ഞങ്ങൾ മുപ്പത് പേരുണ്ട്.സ്കൂളിലെ ഐ റ്റി അധിഷ്ഠിത പ്രവർത്തനങ്ങളിൽ എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ഞങ്ങളുടെ സഹായം ഉറപ്പാണ്.കുട്ടികളേയും അധ്യാപകരേയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും ഞങ്ങൾ സഹായിക്കുന്നു.ഞങ്ങളുടെ കൺവീനർ ഫാസിൽ എസ് ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ'
ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്
.
ലിറ്റിൽ കൈറ്റ്സ് പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവർ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇൻവെന്റർ തുടങ്ങിയ സോഫ്റ്റുവെയറുകളും അവർ പരിചയപ്പെട്ടു. കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു.
സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാൻ ചെയ്ത ഇമേജുകൾ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത് പഴയകാല പുസ്തകങ്ങളുടെ പേജുകൾ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത് സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു.ബുധനാഴ്ചകളിൽ ടുപ്പി ട്യൂബിൽ അനിമേഷൻ പരിശലനം നല്കുന്നു.കൂടെ ചിത്ര രചനസോഫ്റ്റ്‍വെയറുകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കാത്തുവയ്ക്കാം.. വാക്കുകളെ
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു
സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക്
കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,
Ardiuno single board computer വർക്കഷോപ്പ്
പൂർവിദ്യാർത്ഥിയായ വിഷ്ണുവിജയന്റേയും അഭിജിത്തിന്റേയും(രണ്ടുപേരും സാരാഭായ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ) നേതൃത്വത്തിൽ രണ്ടു ദിവസം മുൻപാണ് കുറച്ചു കൂട്ടുകാർക്ക് Ardiuno singleboard computer ൽ വർക്ക്ഷോപ്പ് നടത്തിയത്.അവർ ഓരോ ഗ്രൂപ്പിനും ഓരോ Ardiuno കിറ്റു നല്കി അവർക്ക് സർക്യൂട്ട്ബോർഡ് കണക്ഷൻസ് വളരെ വ്യക്തമായും രസകരമായും പറഞ്ഞുകൊടുത്തു. അവരുദ്ദേശിച്ച ഡിജിറ്റൽ ഇലക്ട്രോണിക്സ് പ്രോജക്ടുകൾ കുട്ടികൾ സ്വയം ചെയ്തു.പുത്തൻ ആശയങ്ങൾ പങ്കുവച്ച് ചേട്ടന്മാർക്കു നന്ദിയും പറഞ്ഞ് പിരിഞ്ഞ അവർ വെറുതെയിരിക്കുകയായിരുന്നില്ല.പുതിയ ആശയങ്ങളുടെ പണപ്പുരയിലായിരുന്നുവെന്ന് ഇന്നറിഞ്ഞു.അൽഅമീനും ഫാസിലും അജിംഷായും അസ്‍ഹ നസ്രീനും ..അവർ സ്വയം നിയന്ത്രിത തറ തുടയ്ക്കുന്ന യന്ത്രം എന്ന ആശയവുമായാണ് വന്നത്.എട്ടാം ക്ലാസുകാരനായ കുഞ്ഞൻ അൽഅമീൻ വളരെ കൗതുകത്തോടെ നിഷ്കളങ്കമായി ആശയമവതരിപ്പിച്ചു.
യു പി എച്ച് എസ് വിദ്യാർത്ഥികൾക്ക് പരിശീലനം
എല്ലാ ദിവസങ്ങളിലും സ്കൂൾ സമയത്തിനു ശേഷം ഒരു മണിക്കൂർ താല്പര്യമുള്ള യു പി എച്ച് എസ് വിദ്യാർഥികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിംഗിലും ഡിജിറ്റൽ പെയിന്റിംഗിലും ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നല്കുന്നു.കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ടൈംടേബിൾ വച്ചാണ് അവർ ക്ലാസുകൾ ക്രമീകരിക്കുന്നത്.
സ്കൂൾതലക്യാമ്പ്
ലിറ്റിൽകൈറ്റ്സ് ന്റെ സ്കൂൾതല ക്യാമ്പ് നടന്നു.വീഡിയോ ആഡിയോ എഡിറ്റിങ് പഠനം നടന്നു.നേരത്തെ പഠിച്ച അനിമേഷൻ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തി നിർമിച്ച കുഞ്ഞു വീഡിയോകൾ ഒഡാസിറ്റി ഓപ്പൺഷോട് വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‍വെയർസ് പ്രയോജനപ്പെടുത്തി നാല് ചെറിയ അനിമേഷനുകൾ നിർമിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഫ്റ്റ്‍വെയർ പരിശീലനം
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് Sammaty Election Engine സോഫ്റ്റ്‌വെയർ പരിശീലനം നല്കി.സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ നടത്താൻ തീരുമാനിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്‌വെയറിൽ
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സ്കൂൾ ലിറ്റിൽകൈറ്റിന്റെ നേതൃത്വത്തിൽ ഇലക്ട്രോണിക് സംവിധാനത്തോടെ നടന്നു.സ്ഥാനാർത്ഥികളുടെ പേരും ചിത്രവും ഉൾപ്പെടുന്ന ഡിസ്പ്ലേയിൽ വിദ്യാർത്ഥികൾ വോട്ടുരേഖപ്പെടുത്തി.അഞ്ചു മുതൽ പത്തുവരെയുള്ള പതിനഞ്ചു ക്ലാസുകൾ ഓരോ ബൂത്തുകളായി.പ്രിസൈഡിംഗ് ഓഫീസറായ ക്ലാസ് റ്റീച്ചറെ സഹായിക്കാൻ ഓരോ ക്ലാസിലും ഓരോ സ്കൂൾ ലിറ്റിൽകൈറ്റ് അംഗങ്ങൾ ഫസ്റ്റ് പോളിംഗ് ഓഫീസറായി.ക്ലാസ് ഇലക്ഷനുശേഷം സ്കൂൾ ചെയർമാന്റേയും സ്കൂൾ ലീഡറുടേയും തെരഞ്ഞെടുപ്പ് നടന്നു.ചെയർമാനായി ഗോപികരവീന്ദ്രനും ലീഡറായി ആനന്ദ് ശർമയേയും തെരഞ്ഞെടുത്തു.
ഐ റ്റി മേളയും സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവും
സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച ഐ റ്റി മേള നടത്താൻ തീരുമാനിച്ചു.സെപ്റ്റംബർ 15സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനവുമായി ബന്ധപ്പെട്ട് 'BSoft with Freesoft'എന്ന പേരിൽ ഫ്രീസോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ പരിപാടി നടത്തുന്നു.പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ഈ പരിപാടി ചെയ്യുന്നത്
ഫ്രീ സോഫ്റ്റ്‌വെയർ ബോധവല്കരണം ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണഭാഗമായി ലിറ്റിൽകൈറ്റ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ പ്രസന്റേഷനുപയോഗിച്ച് എല്ലാ ്ലാസുകളിലും ഫ്രീസോഫ്റ്റ്വെയർ ബോധവല്കരണം നടത്തി.