"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
== [[നൂറാം വാർഷികം ഉത്ഘാടനം]] == | == [[നൂറാം വാർഷികം ഉത്ഘാടനം]] == | ||
[[നൂറാം വർഷത്തിൽ നൂറു | |||
[[നൂറാം വർഷത്തിൽ നൂറു കുട്ടികളുടെ ദേശീയഗാനം ]] | |||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == |
11:09, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ തൃശ്ശൂർ പി.ഒ, , തൃശ്ശൂർ 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 11 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04872335482 |
ഇമെയിൽ | vivekodayamboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വേണുഗോപാൽ എൻ |
പ്രധാന അദ്ധ്യാപകൻ | രാജേഷ് വർമ്മ കെ |
അവസാനം തിരുത്തിയത് | |
29-07-2018 | 22040 |
ചരിത്രസ്മൃതിയിലേക്ക്
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു .1092-ൽ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.1099 ൽ വിവേകോദയം വിദ്യാലയം ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ എ യും ആയിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998ല്ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ്‌ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.
ആത്മീയതയിലൂടെ മാനവനന്മക്കായി എന്ന ലക്ഷ്യം വച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വിവേകോദയം സമാജം എന്ന പേരിൽ രൂപം കൊണ്ടപ്പോൾ ,തലമുറകളുടെ മാറ്റങ്ങൾക്ക് ഒരു വിദ്യാക്ഷേത്രം എന്ന ആശയത്തിൽ ആരംഭിച്ച വിവേകോദയം ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് ശതാബ്ദി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലാണ്.മഹാത്മജിയുടെ തൃശ്ശൂർ സന്ദർശന വേളയിൽ നേരിട്ട് എത്തിയ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നായിരുന്നു വിവേകോദയം.ആദർശത്തിന്റെ ആൾരൂപമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഒാർമ്മകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ അഡ്വ.മാധവനുണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചാണ് ഇപ്പോൾ വിവേകോദയസമാജം മുന്നോട്ട് പോകുന്നത്.വിദ്യാലയത്തിന്റെ മാനേജർ കേരള നിയമസഭാ സ്പീക്കറും ദശാബ്ദങ്ങളോളം നിയമസഭയിലെ തൃശ്ശൂരിന്റെ ശബ്ദവുമായിരുന്ന അഡ്വ തേറമ്പിൽ രാമകൃഷ്ണനാണ് .എൽ പി സ്കൂൾ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ഇപ്പോൾ 1700 ഒാളം വിദ്യാർത്ഥികളും എഴുപതോളം അധ്യാപക അനധ്യാപക ജീവനക്കാരും ഉണ്ട്.
ഭൗതികവീക്ഷണം
തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ് മറ്റേതൊരു വിദ്യാലയത്തിൽ നിന്നും വ്യത്യസ്തത വിവിധ മേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന് പൊതുസമൂഹത്തിന്റെ അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീരവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അരശ് തുടങ്ങിയ തണൽ മരങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയ്യാറാക്കിയ ഒൗഷധസസ്യാരാമം !ചെറിയ ഒരു താമരക്കുളം .ടൈൽസ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം. പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികൾ.മുപ്പതോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറട്ടറി സംവിധാനങ്ങൾ .ഒരു ഗ്രാമീണ വായനശാലയുടെ പകിട്ടോടെയും പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഡിജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമായി ഡൈനിംഗ് ഹാൾ നവീകരണ പ്രവർത്തനങ്ങൾ ധ്രുദഗതിയിൽ നടന്നു വരികയാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ടോയ്‌ലറ്റ് ബ്ളോക്ക് സജ്ജമാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . [തിരുത്തുക]
മുൻ സാരഥികൾ
ടി . എസ് . വിശ്വനാഥ അയ്യർ
രാമസ്വാമി അയ്യർ
ജി .പരമേശ്വര അയ്യർ
ടി . സി . ഗോപാലമേനോൻ (1964 -1966)
പി. വി. നീലകണ്ഠൻ നായർ (1966 -1967)
പി . എസ് . കൃഷ്ണൻ (1967 -1977)
പി. പി. റോസ (1977 -1987)
പി .വി. കൃഷ്ണൻ നമ്പൂതിരി (1987 -1992)
ടി. പി . ബാലസുബ്രമഹ്ണ്യൻ (1992 -1994)
വി . രുഗ്മിണി (1994 -1996)
ഇ. എച്ച്. അബ്ദുൾ സത്താർ (1996 -2008)
എം.വിജയലക്ഷ്മി (2008 -2012)
കുമാരി ലത കെ . കെ (2012 -2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നവീകരിച്ച സ്കൂൾ കെട്ടിടം
നൂറാം വാർഷികം ഉത്ഘാടനം
നൂറാം വർഷത്തിൽ നൂറു കുട്ടികളുടെ ദേശീയഗാനം
സ്കൂൾ പ്രവർത്തനങ്ങൾ
ഗാന്ധിജി വീണ്ടും വിവേകോദയത്തിൽ
SMART CLASS ROOM INAUGURATION ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റോഡിൽ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="10.527159" lon="76.212029" type="map" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.556672, 76.198425 vivekodayam boy'shss 10.528578, 76.210699, VBHSS THRISSUR </googlemap>