"ഓസോൺ കുടയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
<gallery> | <gallery> | ||
Image:dvhss_lekhanam_Montreal.jpg| | Image:dvhss_lekhanam_Montreal.jpg| | ||
</gallery> | |||
ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ | |||
രാസവസ്തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി | |||
ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ | |||
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു. | |||
<gallery> | |||
Image:dvhss_lekhanam_uv effects.jpg| | |||
</gallery> | </gallery> |
02:22, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
-
Ozone Day
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ 2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍.
-
Ozone Umbrella
സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ആണ്.
-
Ozone formation
അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ് ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്ളൂറോകാര്ബണ് (സി.എഫ്.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകള് ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു.
-
UV Radiation reaching Earth's surface
അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഭീമാകാരമായ ഓസോണ്‍വിള്ളല്‍ വര്‍ഷതോറും പ്രത്യക്ഷപ്പെടുന്നത് 1980-കളില്‍കണ്ടെത്തിയതോടെയാണ് അതിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്. എല്ലാവര്‍ഷവും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെയത്ര വിസ്തൃതി വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് 1996-ലാണ്. എന്നാല്‍,അത്രയുംവലുതായിരിക്കില്ല ഈ വര്‍ഷത്തേതെന്ന്, യു.എന്നിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പില്‍ പറയുന്നു.
വിളനാശത്തിനും മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിനും,നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന അപകടകാരിയാണ് അള്‍ട്രാവയലറ്റ് കിരണങ്ങള്‍.
ഓസോണ്‍ശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ് മോണ്ട്രിയല്
ഉടമ്പടിക്ക് രൂപം നല്‍കുന്നത്.
ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ രാസവസ്തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു.