"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
No edit summary
Basithakode (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== ഭരണഘടന ദിനം ആചരിച്ചു ===
സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭരണ ഘടനാ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുത്ത അഭിഭാഷകൻ മുജീബ് റഹ്മാൻ കുട്ടികൾക്കുള്ള മൗലികാവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ, ഭരണഘടന നൽകുന്ന സംരക്ഷണങ്ങൾ എന്നിവ ലളിതമായി വിവരിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെയും സജീവ പങ്കാളിത്തത്തോടെയും ചോദ്യങ്ങൾ ഉന്നയിച്ചു.
പരിപാടിക്ക് ഹെഡ് മാസ്റ്റർ പി ആർ മഹേഷ്‌ അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ പി സി റിസ്‌വാന,വൈ പി അബ്ദുറഹ്മാൻ, മൻസൂർ അലി, എ പി ഉമ പൊതു പ്രവർത്തക റൂഖിയ, സീഡ് വിദ്യാർത്ഥികളായ ഷാനിദ്, അൻവർ, ഇർഫാൻ എന്നിവർ നേതൃത്വം കൊടുത്തു.ഭരണഘടനയുടെ മൂല്യങ്ങൾ മനസ്സിലാക്കണമെന്ന് സന്ദേശമുയർത്തി ഈ പരിപാടിക്ക്  ചൂരപ്പട്ട അംഗൻവാടി റൈഹാനത്ത് ടീച്ചർ നന്ദി പറഞ്ഞു
=== നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ===
<gallery mode="packed-overlay" widths="1024" heights="600">
പ്രമാണം:18364 seed Kann parishodahna 2025-26.jpg|'''''സീഡ് ക്ലബ്ബും ട്രിനിറ്റി ഐ ഹോസ്പിറ്റലും ചേർന്ന് നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽനിന്ന്'''''
</gallery>
സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെയും ട്രിനിറ്റി ഐ ഹോസ്പിറ്റൽ കോഴിക്കോടും ചേർന്ന് കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി. പ്രദേശവാ സികളും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു. ആവശ്യമായവർക്ക് തുടർന്നുള്ള ചികിത്സാ നിർദേശങ്ങളും നൽകി. വിദ്യാർഥിക ളിൽ ആരോഗ്യവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രഥമാധ്യാപകൻ ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ പി.സി. റിസ്‌വാന, ഇ. ഹസ്ന, പി.പി. ബഷീർ, കെ.സി. തൽഹത്ത്, മൻസൂർ അലി, സീഡ് വിദ്യാർഥികളായ ആരാധ്യ, ജെസ, ശഹദ എന്നിവർ പങ്കെടുത്തു.
=== ആക്കോട് വിരിപ്പാടം സ്കൂ‌ളിൽ പപ്പായ വിളവെടുപ്പ് ===
<gallery mode="packed-overlay" widths="400" heights="650">
പ്രമാണം:18364 Seedpappaya vilavedupp 2025-26.jpg|alt=
</gallery>സീഡ് ക്ല ബ്ബിൻ്റെ നേതൃത്വത്തിൽ കു ട്ടികൾ പപ്പായ വിളവെടുത്തു. പച്ചക്കറി, ഫലവർഗക്കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂളിൽ പപ്പായക്കൃഷി നടത്തിയത്. സീഡ് ക്ലബ്ബിൻ്റെ ഇത്തരം പദ്ധതികൾ വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യവും ഉത്തരവാദിത്തവും വളർത്താൻ ഉപകരിക്കുന്നതാണ്. കോഡി നേറ്റർ സി. നിമി, സീഡ് വിദ്യാർഥികളായ നജ, റിദ, ജസ്മീന, അധ്യാപകരായ റിസ്‌വാന, തൽഹത് എന്നിവർ പങ്കെടുത്തു.
'''സ്കൂൾ ഗയിംസ്- ഹൗസ് തല ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.'''<gallery mode="packed-hover" widths="450" heights="300">
പ്രമാണം:18364 fOOTBALL MATCH-2025-26.JPG|alt=
പ്രമാണം:18364 fOOTBALL MATCH-2025-26 1.JPG|alt=
</gallery>സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി ഹൗസുകൾ തമ്മിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം കായലം അമ്പലമുക്ക് ടർഫിൽ ആവേശഭരിതമായി നടന്നു. മികച്ച പ്രകടനങ്ങൾ അരങ്ങേറിയ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചതോടെ, വിജയം പെനാൽട്ടി ഷൂട്ടൗട്ടിലൂടെ തീരുമാനിച്ചു. ഉറച്ച പോരാട്ടത്തിന് ശേഷം യെല്ലോ ഹൗസ് ചാമ്പ്യന്മാരായി. വിജയികളായ ടീമിന് ട്രോഫിയും മെഡലുകളും പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് വിതരണം ചെയ്തു. മത്സരത്തിന് പി.പി. ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, സുഹാദ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, തൗഫീഖ് മാസ്റ്റർ എന്നിവർ നൽകി നേതൃത്വം.
=== ശിശുദിനാഘോഷം ശ്രദ്ധേയമായി ===
<gallery mode="packed-hover" widths="800" heights="550">
പ്രമാണം:18364 shishudinam 2025-26.JPG|'''''ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിനാഘോഷ റാലിയിൽ നിന്ന്'''''
</gallery>ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ ജൻമദിനത്തിൽ സ്കൂളിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി. ആഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലി, കൊച്ചുകുട്ടികളുടെ  കലാപരിപാടികൾ, ശിശുദിന റാലി, ഫോട്ടോ പ്രദർശനം, പായസ വിതരണം എന്നിവ നടന്നു. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, എം മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, റസീല ടീച്ചർ, ശക്കിറ ടീച്ചർ, ഫസില ടീച്ചർ, ത്വൽഹത്ത് മാസ്റ്റർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
=== സചിത്ര സംയുക്ത ഡയറി പൂർത്തിയാക്കിയ ഒന്നാം ക്ലാസുകാരെ ശിശുദിനത്തിൽ ആദരിച്ചു. ===
<gallery mode="packed-hover" widths="800" heights="550">
പ്രമാണം:18364 100DAYS DAIRY ONNAM CLASS 2025-26.JPG|'''''ഒന്നാം ക്ലാസിലെ സചിത്രസംയുക്തഡയറി 100 ദിനങ്ങൾ പൂർത്തിയാക്കിയ വിദ്യാർഥികളെ ആദരിച്ചപ്പോൾ'''''
</gallery>ഒന്നാം ക്ലാസിൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കിയ സചിത്ര സംയുക്ത ഡയറി പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ശിശുദിന ആഘോഷ വേദിയിൽ പ്രത്യേകമായി അനുമോദിച്ചു. കുട്ടിയും രക്ഷിതാവും ചേർന്ന് ദിവസത്തിലെ ഒരു പ്രധാന സംഭവത്തെ ചിത്രത്തോടും കുറിപ്പോടും കൂടി രേഖപ്പെടുത്തി പോകുന്ന രീതിയിലാണ് സചിത്ര സംയുക്ത ഡയറി ഒരുക്കുന്നത്. ആരംഭത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്ന കുട്ടികൾ, നൂറുദിനങ്ങൾ പിന്നിടുമ്പോൾ സ്വതന്ത്ര എഴുത്തുകാരായി മാറിയത് പദ്ധതിയുടെ വലിയ നേട്ടമായി. ഈ വർഷം ഒന്നാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾ 100-ദിന സചിത്ര സംയുക്ത ഡയറി വിജയകരമായി പൂർത്തിയാക്കി. ശിശുദിന വിശേഷ പരിപാടിയിൽ, പ്രധാനാധ്യാപകൻ പി.ആർ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, അധ്യാപകരായ മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് കുട്ടികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഷാക്കിറ ടീച്ചർ,അഫീദ പറവീൻ ടീച്ചർ, സഫ്വത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
'''ഒന്നാം ക്ലാസുകാരുടെ ‘രുചിയുത്സവം’'''
ഒന്നാം ക്ലാസിലെ ''‘പിന്നേം പിന്നേം ചെറുതായി പാലപ്പം’'' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എ.എം.യു.പി. സ്കൂളിൽ '''രുചിയുത്സവം''' സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വിഭവ വൈവിധ്യം നിറഞ്ഞ പലഹാരങ്ങളായിരുന്നു പ്രദർശനത്തിൻ്റെ ആകർശണം. പഴങ്ങൾ, പായസം, പാലപ്പം, സ്നാക്സ് തുടങ്ങി വിവിധ രുചികൾ കുട്ടികൾ പരസ്പരം പങ്കുവെച്ച് പരിചയപ്പെട്ടു. രുചിയറിയൽ പ്രവർത്തനം കുട്ടികളിൽ ഉത്സാഹം സൃഷ്ടിച്ചു. ഓരോ ഭക്ഷ്യവസ്തുവിൻ്റെയും രുചി, തനിമ, ഗന്ധം എന്നിവ തിരിച്ചറിയാനും അനുഭവം പങ്കുവെക്കാനും കുട്ടികൾക്ക് അവസരമൊരുങ്ങി.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഫീദ ടീച്ചർ, ഷാക്കിറ ടീച്ചർ, സഫ്വത്ത് ടീച്ചർ, ജുനൈദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
=== ലോക പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികൾക്കായി കൂടുകളും തണ്ണീർത്തടങ്ങളുമൊരുക്കി ആക്കോട് വിരിപ്പാടം സ്കൂൾ സീഡ് ക്ലബ് വിദ്യാർഥികൾ ===
<gallery widths="800" heights="550">
പ്രമാണം:18364 nalalpadam pakshinireekshanam 2025-26.JPG|alt=
</gallery>പക്ഷിനിരീക്ഷണ ദിനത്തിൻ്റെ ഭാഗമായി ആക്കോട് സ്‌കൂൾ മനോരമ നല്ലപാഠം ക്ലബ് അംഗങ്ങൾ.പക്ഷി നിരീക്ഷണം, പക്ഷിക്കൂട് പ്രദർശനം, വെള്ളക്കുടം പദ്ധതി എന്നിവ നടത്തി. പക്ഷിനിരീ ക്ഷണത്തിൻ്റെ ഭാഗമായി പക്ഷി കളുടെ നിറം, ശബ്ദം, ചലനം തുടങ്ങിയ പ്രത്യേകതകൾ കുട്ടികൾ രേഖപ്പെടുത്തി പ്രകൃതിയോടും ജീവജാലങ്ങളോടും സ്നേഹം വളർത്താനും പരിസ്‌ഥിതി സംരക്ഷണ ബോധം വളർത്താനും ഈ പ്രവർത്തനം സഹായകമായി.പ്രധാന അധ്യാപകൻ പി.ആർ.മ ഹേഷ് റസീല, മുഹ്‌സിന എന്നി വർ നേതൃത്വം നൽകി.
=== '''പക്ഷികൾക്കായി കൂടും തണ്ണീർത്തടവും''' ===
ലോക പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികൾക്കാ യി കൂടുകളും തണ്ണീർത്തടങ്ങളു മൊരുക്കി ആക്കോട് വിരിപ്പാടം സ്കൂളിൽ സീഡ് ക്ലബ്ബംഗങ്ങൾ. തു ടർന്ന് പക്ഷിനിരീക്ഷണ പ്രവർ ത്തനങ്ങളും നടത്തി. പക്ഷി സംര ക്ഷണത്തിന്റെ പ്രാധാന്യത്തെക്കു റിച്ച് പ്രഥമാധ്യാ പകൻ പി.ആർ. ടുത്തു. പ്രകൃതി യോട് സൗഹൃ ദബന്ധം വളർ ത്താനും പക്ഷി സംരക്ഷണത്തി ന്റെ പ്രാധാന്യം ബോധ്യപ്പെടു ത്താനും ലക്ഷ്യമി ട്ടായിരുന്നു പരി പാടി. സീഡ് വി ദ്യാർഥികളായ റിദ, ഇന്ഷ, ഹവ്വ, മർജാൻ, സീഡ് കോർഡിനേറ്റർ സി. നിമി, റിസ്വാന, ഹസ്ത എന്നിവർ പങ്കെടുത്തു.ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങളുമായി നല്ല പാഠം വിദ്യാർഥികൾ.
=== ലോകഭക്ഷ്യദിനത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം നടത്തി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ===
<gallery mode="packed-hover" widths="800" heights="550">
പ്രമാണം:18364 Nallapadam Foodday 2025-26.JPG|alt=
</gallery>ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത നാടൻ വിഭവങ്ങൾ ആയിരുന്നു പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രധാന അധ്യാപകൻ മഹേഷ് പി ആർ ഉദ്ഘാടനം ചെയ്തു. എംടിഎ അംഗം നിഖില നല്ല പാഠം കോഡിനേറ്റർ ബഷീർ കെ പി,മുഹ്സിന, റസീല എന്നിവർ പ്രസംഗിച്ചു.
=== ലോകഭക്ഷ്യ ദിനം മാതൃകയായി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ ===
ലോക ഭക്ഷ്യദിനത്തിൻ്റെ ഭാഗമായി  സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യ സ്നേഹികളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷണ വസ്തുക്കൾ ടി എം കെ ചാരിറ്റബിൾ ട്രസ്റ്റ്‌ അധികൃതർക്ക് ഹെഡ് മാസ്റ്റർ പി ആ ർ മഹേഷ്‌ കൈമാറി.  ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളെ ട്രസ്റ്റ് ഭാരവാഹികൾ അനുമോദിച്ചു. സീഡ് വിദ്യാർത്ഥികളായ ആരാധ്യ, സിയ, ശഹദ സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ മുജീബ്, ബഷീർ, റിസ്‌വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു.
=== ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ ===
<gallery mode="packed-hover" widths="850" heights="450">
പ്രമാണം:18364 SEED PUZHAYORAM CLEANING 2025-26.jpg|alt=
</gallery>ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്  വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ റിസ്വാന ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി.
=== സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി ===
<gallery mode="packed-overlay" widths="300" heights="450">
പ്രമാണം:18364 SCHOOL SPORTS DAY 2025-26 (5).jpg|alt=
പ്രമാണം:18364 SCHOOL SPORTS DAY 2025-26 (10).jpg|alt=
പ്രമാണം:18364 SCHOOL SPORTS DAY 2025-26 (7).jpg|alt=
</gallery>സ്കൂൾ സ്പോർട്സ് മീറ്റ് വാഴക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് വികസന  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ്  ഒ  ഇബിച്ചികോയ അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായാ അയ്യപ്പൻക്കുട്ടി, ശരീഫ , എം മുജീബ്മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, കെ ജുബൈർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റർ, കെ പി സമദ് മാസ്റ്റർ , കെ പി ബഷീർ മാസ്റ്റർ, നജ്ന ടീച്ചർ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളായി നടന്ന മത്സരത്തിൽ റഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, ബ്ലൂ ഹൗസുകൾ  രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മസ്റ്റർ ട്രോഫിയും, മെഡലുകളും സമ്മാനിച്ചു..
=== നാട്ടുകാരുടെ പോസ്റ്റ്മാൻമാർക്ക് കുട്ടികളുടെ ആദരം ===
<gallery mode="packed-hover" widths="1024" heights="550">
പ്രമാണം:18364 POSTMAN- POSTOFFICEDAY 2025-26.jpg|'''''സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ദീർഘ കാലമായി ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെൻ്റിൽ സേവനംചെയ്ത ചിന്നപുവിനെ ആദരിക്കുന്നു.'''''
</gallery>ദീർഘകാലമായി ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെൻ്റിൽ സേവനംചെയ്ത ചിന്നപ്പുവിനെ സ്കൂൾ സീഡ് ക്ലബ് ആദരിച്ചു. പ്രഥമധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മെമൻറോ സമർപ്പിച്ചു. ചട ങ്ങിന് സീഡ് ക്ലബ് അംഗങ്ങളായ ജെസ, സിയ, നഷ്‌വ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ ബഷീർ, റിസ്വാന എന്നിവർ പങ്കെടുത്തു.
=== '''യു.പി.തല സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു''' ===
<gallery mode="packed-overlay" widths="300" heights="400">
പ്രമാണം:18364 Kalolsavam 2025 (32).jpg|alt=
പ്രമാണം:18364 Kalolsavam 2025 (37).jpg|alt=
പ്രമാണം:18364 Kalolsavam 2025 (2).jpg|alt=
</gallery>
സ്കൂളിലെ യു.പി.തല കലോത്സവം ആവേശഭരിതമായി നടന്നു. നാല് ഹൗസുകളായി വിഭജിച്ച മത്സരങ്ങളിൽ '''ബ്ലൂ ഹൗസ്''' 126 പോയിന്റുകൾ നേടി സമഗ്ര വിജയികളായി. '''റെഡ് ഹൗസ്''' രണ്ടാം സ്ഥാനവും '''യെല്ലോ ഹൗസ്''' മൂന്നാം സ്ഥാനവും നേടി. മൊത്തം '''18 ഇനങ്ങളിലായി''' നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ചടങ്ങ് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി, എസ്.ആർ.ജി. കൺവീനർമാർ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാരൂപങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നേടിയവർ ഈ മാസം അവസാനം വാഴക്കാട് വെച്ച് നടക്കുന്ന '''സബ്‌ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.''' പരിപാടിയുടെ മികച്ച സംഘാടനത്തിന് കലാമേള കൺവീനർ കെ.പി ബഷീർ, പിപി ബഷീർ,സമദ് കെപി,നജ്നമുംതാസ്, പി.ടി.എയും, എം.ടി.എയും സംയുക്തമായി നേതൃത്വം നൽകി.
=== നദീതീരം വൃത്തിയാക്കി സീഡ് വിദ്യാർഥികൾ ===
<gallery mode="packed-overlay" widths="1024" heights="500">
പ്രമാണം:18364 SEED PUZHAYORAM CLEANING 2025-26.jpg|alt=
</gallery>ലോക നദീദിനത്തോടനുബന്ധിച്ച് ചാലിയാർ തീരം വൃത്തിയാക്കി സ്കൂളിലെ സീഡ് വി ദ്യാർഥികൾ. തീരത്ത് അടിഞ്ഞുകിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കുട്ടികൾ പെറുക്കിയെടുത്തു സംസ്കരിച്ചു. മനോഹരമായൊഴുകുന്ന ചാലിയാറിൻ്റെ ഇരുകരകളിലും മാലിന്യം തള്ളുന്നവർക്കെതിരേ ജാഗ്രത പുലർത്തണമെന്ന് സമീപവാസികളോട് കുട്ടികൾ അഭ്യർത്ഥിച്ചു പൂഴസംരക്ഷണത്തിനായി കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് സീഡ് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സീഡ് വിദ്യാർഥികളായ മിൻഹാൽ, ശഹദ, ദിൽവ, കോഡിനേ റ്റർ സി. നിമി, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.
'''ഫ്രീ സോഫ്റ്റ്വെയർ ദിനാചരണത്തിൻ്റെ ഭാഗമായി ലോഗോ വരയ്ക്കൽ മത്സരവും പ്രദർശനവും നടത്തി'''
വിരിപ്പാടം: ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ലോഗോ വരയ്ക്കൽ മത്സരംയും പ്രദർശനവും സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലായി നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം ആലേഖനം ചെയ്ത സൃഷ്ടിപരമായ ചിത്രങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ഐ.ടി. ക്ലബ്ബ് ഇൻചാർജ് ഹൈറുനിസ ടീച്ചർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അവബോധവും വിദ്യാർത്ഥികളിലെ സൃഷ്ടിപരതയും ഒരുമിച്ച് വളർത്താൻ സഹായിച്ച ഒരു പരിപാടിയായിരുന്നു ഇത്.
=== സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനം - ക്ലാസ് നടത്തി ===
<gallery mode="packed-hover" widths="1024" heights="650">
പ്രമാണം:18364 SOFTWARE FREEDOM DAY 2025-26 (2).jpg|'''''സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണത്തിൻ്റെ ഭാഗമായി യു.പി തല കുട്ടികൾക്കായി ക്ലാസിന് റസീൽ മാസ്റ്റർ നേതൃത്വം നൽകുന്നു.'''''
</gallery>സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പഠനപരിപാടികളോടെ ആചരിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ഉപയോഗവും പരിചയപ്പെടുത്തുന്നതിനായി എൽ.പി.യും യു.പി.യും തലങ്ങളിലായി പ്രത്യേകം സെക്ഷനുകളായി ക്ലാസുകൾ സംഘടിപ്പിച്ചു. എൽ.പി. വിഭാഗത്തിന് ഷഹർബാൻ ടീച്ചറും യു.പി. വിഭാഗത്തിന് റസീൽ മാസ്റ്ററും ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ എസ്.പി.സി.  ബഷീർ കെ.പി. പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിലുടെ വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗരീതി, വിദ്യാഭ്യാസ മേഖലയിൽ അവയുടെ പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് വിശദമായ ബോധവത്കരണം നൽകി. വിദ്യാർത്ഥികൾ ശ്രദ്ധയോടെ നോട്ടുകൾ കുറിച്ചെടുത്തു


=== മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി ===
=== മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി ===
വരി 8: വരി 105:


=== സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക് ===
=== സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക് ===
<gallery mode="packed-hover" widths="1024" heights="850">
<gallery mode="packed-hover" widths="800" heights="650">
പ്രമാണം:18364 SEED SESON WATCH AWARD 2025-26.jpg|'''''സീസൺ വാച്ച് ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ്  ശ്രീമതി പി.സി റിസ്‌വാന ഏറ്റുവാങ്ങുന്നു.'''''
പ്രമാണം:18364 SEED SESON WATCH AWARD 2025-26.jpg|'''''സീസൺ വാച്ച് ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ്  ശ്രീമതി പി.സി റിസ്‌വാന ഏറ്റുവാങ്ങുന്നു.'''''
</gallery>''മാതൃഭൂമി സീഡ് സീസൻ വാച്ച് സംസ്ഥാന തല എക്സലസി അവാർഡിന് അർഹയായി ശ്രീമതി. റിസ്‌വാന ടീച്ചർ. വിദ്യാർഥികളിൽ നീരിക്ഷണ പാടവവും പരിസ്ഥിതി സ്‌നേഹവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും വിപ്രോയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് സീസൺ വാച്ച്. കാലാവസ്ഥ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന പദ്ധതിയാണിത്. സ്കൂളുകളു ടെയും ചുറ്റുപാടുകളിലെയും വൃക്ഷങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപെടുത്തകയാണ് അധ്യാപകരും വിദ്യാർഥികളും ചെയ്യുന്നത്, സ്കൂളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് ടീച്ചറാണ്.''
</gallery>''മാതൃഭൂമി സീഡ് സീസൻ വാച്ച് സംസ്ഥാന തല എക്സലസി അവാർഡിന് അർഹയായി ശ്രീമതി. റിസ്‌വാന ടീച്ചർ. വിദ്യാർഥികളിൽ നീരിക്ഷണ പാടവവും പരിസ്ഥിതി സ്‌നേഹവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും വിപ്രോയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് സീസൺ വാച്ച്. കാലാവസ്ഥ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന പദ്ധതിയാണിത്. സ്കൂളുകളു ടെയും ചുറ്റുപാടുകളിലെയും വൃക്ഷങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപെടുത്തകയാണ് അധ്യാപകരും വിദ്യാർഥികളും ചെയ്യുന്നത്, സ്കൂളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് ടീച്ചറാണ്.''
=== ശാസ്ത്ര, പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു ===
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. പ്രവർത്തി പരിചയ മേളയിൽ കുട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്ത ഇനം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും, പുതുമ നിറഞ്ഞ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മേള ഉദ്ഘാടനം ചെയ്തു.
=== വാഴക്കാട് പഞ്ചായത്ത് എൽ.പി. സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു ===
<gallery mode="packed-hover" widths="800" heights="550">
പ്രമാണം:18364 PANCHAYATH KALOLSAVAM 2025-26.jpg|alt=
</gallery>വാഴക്കാട് പഞ്ചായത്ത് തല എൽ. പി. സ്കൂൾ കലോത്സവം സ്കൂളിൽ വലിയ ആവേശത്തോടെയും വൈഭവത്തോടെയും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ ഡോ. എ.ടി. ജബ്ബാർ സമ്മാനദാനം നിർവഹിച്ചു. 18 സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. ജനറൽ വിഭാഗത്തിൽ കെ.എം.എച്ച്.എം. എ.എം.എൽ.പി. സ്കൂൾ പാലക്കുഴിയും, അറബിക് കലോത്സവത്തിൽ ബേയ്സ് സ്കൂളും ചാമ്പ്യന്മാരായി. ആദ്യ അഞ്ച് സ്ഥാനങ്ങ ൾ നേടിയ വിദ്യാർത്ഥികൾ സബ് ജില്ലാ കലോത്സവത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും പരിപാടിയുടെ മികച്ച സംഘാടനത്തിന് സ്കൂൾ പിടിഎയും എം.ടി. എയും നേതൃത്വം വഹിച്ചു. ഭക്ഷണ വിതരണം ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ജനറൽ കൺവീനർ പിആർ മഹേഷ് മാസ്റ്റർ ട്രഷറർ എം. മുജീബ് റഹ്മാൻ മാസ്റ്റർ ശശി മാസ്റ്റർ, നൗഷാദ് മാസ്റ്റർ, അജീഷ് മാസ്റ്റർ, ജമാൽ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, രമാദേവി ടീച്ചർ, മഞ്ജുള ടീച്ചർ, ബേബി ജയം എന്നിവർ സംസാരിച്ചു.
=== സീഡ് ക്ലബ്ബ്- ഓസോൺദിനം ആചരിച്ചു ===
<gallery mode="packed-overlay" widths="1024" heights="550">
പ്രമാണം:18364 ozonday celebration 2025-26.jpg|alt=
</gallery>സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. സീഡ് ക്ലബ്ബ് സംഘടി പ്പിച്ച പരിപാടി പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സയൻസ് അധ്യാപകൻ കെ. ബഷീർ ക്ലാസെടുത്തു. പോസ്റ്റർ പ്രദർശനം, 'ഭൂമിക്കൊരു കുട പ്രതീകാത്മകമാതൃക, ഓസോൺ സംരക്ഷണസന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ എന്നിവ കുട്ടികൾ നിർമിച്ചു. സീഡ് വിദ്യാർഥികളായ ആർ.സി.. ആരാധ്യ, കെ. സിയ, പി. ശഹദ, സീഡ് കോ ഡിനേറ്റർ സി. നിമി, പി.സി. റിസ്‌വാന എന്നിവർ പങ്കെടുത്തു.
=== 'സ്നേഹപൂർവ്വം സുപ്രഭാതം' പദ്ധതിക്ക് തുടക്കമായി ===
<gallery mode="packed-hover" widths="1024" heights="780">
പ്രമാണം:18364 snehapoorvam suprabhtham 2025-26.jpg|alt=
</gallery>സ്‌കൂളിൽ സ്നേഹപൂർവം സുപ്രഭാതം പദ്ധതി വിദ്യാർഥി പ്രതിനിധി ബാദുഷക്ക് പത്രം നൽകി യഅഖൂബ് റശീദി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ആർ മഹേഷ്, അധ്യാപകരായ എം. മുജീബ്, കെ. ബഷീർ, എം.സി സിദ്ധീഖ്, മൻസൂർ, സമദ്, സി.വി ഷംസുദ്ദീൻ, യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ മുനവ്വർ ഫൈസി, ദിൽഷാദ്, മുബശ്ശിർ എന്നിവർ സമീപം, വിരിപ്പാടം യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് ഒരു വർഷത്തേക്കു ള്ള അഞ്ച് പത്രങ്ങൾ സ്പോൺസർ ചെയ്‌തത്.
=== 'മാതൃഭൂമി'  മധുരം മലയാളം പദ്ധതി  സ്കൂളിൽ ===
<gallery mode="packed-hover" widths="1024" heights="700">
പ്രമാണം:18364 mathruboomi maduram malayalam 2025-26.jpg|'''''മാതൃഭൂമി മധുരം മലയാളം പദ്ധതി മാതൃഭൂമി പത്രം സ്പോൺസർ ചെയ്ത് സ്കൂൾ ലീഡർക്ക് കൈമാറി പി.ടി.എ അംഗം ബിർഷാദലി ഉദ്ഘാടനം നിർവ്വഹിക്കുന്നു.'''''
</gallery>കുട്ടികളിൽ വായനശീലം വളർ ത്തുന്നതിനും ഭാഷാപരിപോഷ ണത്തിനുമായി 'മാതൃഭൂമി' ആവിഷ്കരിച്ച മധുരം മലയാളം പദ്ധതി  സ്കൂളിൽ പിടിഎ അംഗം കെ. ബിർഷാദലി, സ്കൂൾ ലീഡർ അഷ്മിൽ ഹുസൈന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ബിർഷാദലിയാണ് സ്കൂളിൽ പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ്, ഡോ. എ.ടി. അബ്ദുൾ ജബ്ബാർ. അധ്യാപകരായ എം. മുജീബ്റഹ്മാൻ, കെ. ബഷീർ, വൈ.പി. അബ്ദുറഹ്മാൻ. സീഡ് കോഡിനേറ്റർ സി. നിമി. പി.സി. റിസ്വാന, കെ.സി. തൽഹത്ത്. പി. റസീൽ, മാതൃഭൂമി ലേഖകൻ എം. എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.
=== വിദ്യാർത്ഥികൾക്കും മുൻകാല അധ്യാപകർക്കും ഒരുമിച്ച് ഓണസദ്യ ===
<gallery mode="packed-overlay" widths="1024" heights="550">
പ്രമാണം:18364 ONAM CELEBRATION 2025-26.jpg|alt=
</gallery>സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണാഭമായി നടന്നു.  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ ക്ലാസ് മുറികളിൽ ആയിരത്തോളം കുട്ടികൾക്കും, മുൻകാല അധ്യാപകർക്കും, സ്കൂളുമായി വിവിധ ഘട്ടങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ച നൂറിലധികം ആളുകൾക്കും ഒരുമിച്ച് ഓണസദ്യവിളമ്പി. വിദ്യാലയത്തിൻ്റെ  ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യയായി പരിപാടി മാറി. വിദ്യാലയത്തിൻ്റെ വേദിയിൽ ഒരുക്കിയ മെഗാപൂക്കളം ആ ഘോഷത്തിന് ഭംഗി കൂട്ടി. കമ്പവലി, ബോൾപാസ്സിങ്ങ്, കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങിയ വിവിധ വിനോദങ്ങൾ കുട്ടികൾക്ക് ആവേശകരമായ അനുഭവമായി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കും വിതരണം നടത്തുന്നതിനും പി.ടി.എ.യും എം.ടി.എ. ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ ഓണാഘോഷം സാമൂഹിക ഐക്യത്തിൻ്റെയും സഹജീവിതത്തിൻ്റെയും ഉദാത്ത മാതൃകയായി.


=== സ്കൂളിൽ‌ പുതിയ ജഴ്സി പ്രകാശനം ചെയ്തു ===
=== സ്കൂളിൽ‌ പുതിയ ജഴ്സി പ്രകാശനം ചെയ്തു ===