"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 101: | വരി 101: | ||
വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു. | വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു. | ||
== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും(4-7-2025)''' == | == '''കവിത പൂക്കുമ്പോൾ(30-6-2025)''' == | ||
[[പ്രമാണം:18021 2025-26 kavithapookkumbol.jpg|പകരം=കവിത ശില്പശാല|ലഘുചിത്രം|കവിത ശില്പശാല]] | |||
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 30.6.25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കവിത ശില്പശാല നടത്തി. കവയിത്രിയും അധ്യാപികയുമായ ഉഷ കാരാട്ടിൽ എങ്ങനെയാണ് ഒരു കവിത എഴുതേണ്ടതെന്നും,നല്ല കവിതയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കവിതയെഴുതുവാൻ അവസരം നൽകി. വിദ്യാരംഗം കൺവീനർ ഡോ.ബബിത സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആമിനാ ബീഗം , അധ്യാപകരായ സന്ധ്യ പി വിജയൻ,സുചിത എന്നിവർ സംസാരിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും (4-7-2025)''' == | |||
പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും. | പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും. | ||
[[പ്രമാണം:18021 25-26 felicitationceremony.jpg|പകരം=അനുമോദന ചടങ്ങ് |ലഘുചിത്രം|അനുമോദന ചടങ്ങ് ]] | [[പ്രമാണം:18021 25-26 felicitationceremony.jpg|പകരം=അനുമോദന ചടങ്ങ് |ലഘുചിത്രം|അനുമോദന ചടങ്ങ് ]] | ||
| വരി 113: | വരി 117: | ||
ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള ചൂണ്ടുവിരൽ | ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള ചൂണ്ടുവിരൽ | ||
== '''വരയിലെ വർണങ്ങൾ(8-7-2025)''' == | |||
[[പ്രമാണം:18021 2025-26 varayumvarnavum.jpg|പകരം=ചിത്രകാരി ഉഷ.പി.കെ ശില്പശാല നയിക്കുന്നു|ലഘുചിത്രം|ചിത്രകാരി ഉഷ.പി.കെ ശില്പശാല നയിക്കുന്നു ]] | |||
വാക്കിനും വരയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്. | |||
വർണങ്ങൾ ചേരുമ്പോഴാണ് വരകൾക്ക് മിഴിവുണ്ടാവുന്നത്. വാങ്മയചിത്രങ്ങളെ കാൻവാസിൽ പകർത്താനും, ചിത്രങ്ങളെ വാക്കുകളാകളാൽ പൊലിപ്പിച്ച് വർണിക്കാനും പരിശീലനങ്ങൾ ആവശ്യമാണ്. പ്രകൃതിയുടെ കാൻവാസിൽ കണ്ടു പരിചയിച്ച നിരവധി ചിത്രങ്ങളും, ഭാവനയുടെ വിശാലമായ ഭൂമികയിൽ മൊട്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും | |||
ഓരോ മനസ്സകത്തും | |||
" എങ്ങനെ ഞാൻ | |||
പകർത്തേണം... | |||
ഏതു വർണം | |||
നൽക വേണം.... " | |||
എന്ന മട്ടിൽ സന്ദേഹിച്ച് നിൽക്കുന്നുണ്ടാവും. | |||
ഒരു കുഞ്ഞു തലോടൽ മതി അവയെ പുറത്തെടുക്കാൻ. | |||
വായന പക്ഷാചരണത്തോടനുബന്ധിച്ച് 8 - 7 -25 ചൊവ്വാഴ്ച വിദ്യാരംഗം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വരയിലെ വർണങ്ങൾ എന്ന പരിപാടി ,വർണങ്ങളെ വരയോട് ഇണക്കിച്ചേർക്കാനുള്ള ശ്രമമായിരുന്നു. ചിത്രകാരിയായ ഉഷ.പി.കെ ശില്പശാല നയിച്ചു. | |||
ഓരോ വർണവും ചാലിച്ചു ചാലിച്ച് കൃത്യമായ അനുപാതത്തിലെത്തി സുന്ദരമായ വരകൾ പിറവിയെടുക്കട്ടെ! | |||
== '''ബഷീർ അനുസ്മരണം(10-7-2025)''' == | |||
[[പ്രമാണം:18021 2025-26 basheerday.jpg|പകരം=സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു]] | |||
ജി ബി എച്ച് എസ് എസ് മഞ്ചേരിയുടെ ബഷീർ അനുസ്മരണ പരിപാടികൾ അധ്യാപകനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പെഴുങ്കാട് നിർവഹിച്ചു .നിരവധി ബഷീർ കൃതികളെ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. എങ്ങനെയാണ് കുട്ടികൾക്ക് പുസ്തകം വായിക്കാൻ കുട്ടികളിൽ പ്രേരണയുണ്ടാക്കേണ്ടതെന്ന് സോദാഹരണ സഹിതം വിശദമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി . | |||
കുട്ടികൾ തയ്യാറാക്കിയ ബഷീർദിന പതിപ്പുകളുടെ പ്രകാശനവും നിർവഹിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു. | |||
== '''പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് അവയർനസ് ക്ലാസ് നടന്നു (10-7-2025)''' == | |||
[[പ്രമാണം:18021 25-26 drugabuseawarebnessclass.jpg|പകരം=ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ]] | |||
ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് ക്ലാസ് ചുള്ളക്കാട് ജി.യു.പ്പി സ്കൂൾ ൽ വെച്ച് നടത്തി. ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കളെ ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കൾ എന്തെല്ലാം ചെയ്യണമെന്നും,അവർ അത് ഉപയോഗിക്കുന്നുണ്ടോ എന്നിവയുടെ ലക്ഷണങ്ങളും തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടാണ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ഗൗരി, നിവേദ്യ റിയ ഗസൽ ,സഫ, റിഫ ഹായ്, ഫിന എന്നീ വിദ്യാർത്ഥികൾ ഈ ക്ലാസിനു നേതൃത്വം നൽകി. | |||
== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' == | |||
[[പ്രമാണം:18021 2025-26 digitalmagazine.jpg|പകരം=പത്രം പ്രകാശനം ചെയ്യുന്നു |ലഘുചിത്രം|പത്രം പ്രകാശനം ചെയ്യുന്നു ]] | |||
മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയാറാക്കിയ സ്കൂൾ പത്രം '''ബോയ്സ് ടൈംസ്''' മഞ്ചേരി ആകാശവാണി ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവായ മുനീർ ആമയൂർ പ്രകാശനം ചെയ്തു. സ്കൂളിന്റെ പ്രധാനധ്യാപിക ശ്രീമതി ആമിന ബീഗം ഏറ്റുവാങ്ങി. നവമാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഒരു കരുതലോടെയും സുരക്ഷിതവുമായും നമ്മുടെ കൈപ്പിടിയിലൊതുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. പരിപാടികൾ അവതരിപ്പിക്കാൻ ആകാശവാണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് രണ്ടാഴ്ചത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രം തയാറാക്കിയത്. | |||
പരിപാടിക്ക് കൈറ്റ് മിസ്ട്രെസ് നജ്‌ല പി സ്വാഗതം പറഞ്ഞു. HM ആമിന ബീഗം അധ്യക്ഷത വഹിച്ചു. പത്രത്തിന്റെ പ്രാധാന്യവും നവമാധ്യമങ്ങളെയും കുറിച്ച് മുൻ HM ടി കെ ജോഷി സംസാരിച്ചു. പത്ര | |||
നിർമ്മാണ പ്രവർത്തത്തിന് അധ്യാപകരായ യൂനുസ് പി. നിത വേണുഗോപാൽ, നജ്ല പി,മനേഷ് പി, മണികണ്ഠൻ വി പി, കുട്ടികളായ ഐഫ യൂസഫ്, ആയിഷ റഫ്‌ന എന്നിവർ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ നൗഫൽ ടി നന്ദി പറഞ്ഞു. | |||
== '''കഥ വിരിയും വീഥി(14-7-2025)''' == | |||
[[പ്രമാണം:18021 2025-26 shilpashaala.jpg|പകരം=അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു]] | |||
കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കഥാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 14 - 7-25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കഥ ശില്പശാല നടത്തി. കഥാകൃത്തും അധ്യാപകനുമായ അനൂപ് ഒ . എം ആണ് ശില്പശാല നയിച്ചത്. അധ്യാപകരായ ശ്രീജ. എ.പി ,സന്ധ്യ .പി .വിജയൻ, ഡോ. ബബിത എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കഥകൾ അവതരിപ്പിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
== '''ജി ബി എച് എസ് എസ് മഞ്ചേരിയിൽ ഡയപ്പർ ബാങ്ക് ആരംഭിച്ചു.(8-8-2025)''' == | |||
[[പ്രമാണം:18021 2025-26 diaperbank.jpg|പകരം=എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു|ലഘുചിത്രം|എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു]] | |||
കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി ഡയപ്പറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടി ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു. സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പറും സഹായ ഉപകരണങ്ങളും വാങ്ങുന്നതിന് ഈ പദ്ധതി വഴി സാധ്യമാകുന്നു. ഡയപ്പർ ബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ലീഡർ അൻഷാൻ അഹമ്മദ് തന്റെ സംഭാവന ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ, അധ്യാപകരായ മുഹമ്മദ് സലീം എൻ, അബ്ദുൾ നാസിർ വി, യുപി പി ഇ ടി പിപി ഇസ്മയിൽ, ഹൈസ്കൂൾ പി ഇ ടി പ്രസൂൺ തോട്ടത്തിൽ, സ്പെഷൽ എജ്യൂക്കേറ്റർ സതീശൻ പി എന്നിവർ പങ്കെടുത്തു. | |||
== '''പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (11-8-2025)''' == | |||
[[പ്രമാണം:18021 2025-26 awarenessclass.jpg|പകരം=രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്]] | |||
പത്താം ക്ലാസിലെ പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. ബഹു.ഹെഡ്മിസ്ട്രസ്സ് വി. സിന്ധു ക്ലാസിന്റെ ഓദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബ്, സൈക്കോ സോഷ്യൽ സർവീസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ക്രീനിംഗിലൂടെ കണ്ടെത്തിയ കുട്ടികളിലെ പഠനപിന്നോക്കാവസ്ഥ, പഠന വൈകല്ല്യം തുടങ്ങിയവയുടെ പൊതുവായ സവിശേഷതകളും ഇത്തരം കുട്ടികൾക്ക് നൽകാവുന്ന പരിഹാരബോധന പ്രവർത്തനങ്ങളും, മാനസിക പിന്തുണയും തുടങ്ങിയ മേഖലകളിൽ ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസിലെ '''എസ് എസ് എൽ സി''' പരീക്ഷാനുകൂല്ല്യത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കുലർ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വിശദമായി ബോധ്യപ്പെടുത്തുകയും ആനുകൂല്ല്യത്തിന് താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | |||
ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.മണികണ്ഠൻ, പത്താം ക്ലാസ് അധ്യാപകരായ എം സുജ, പി രാധിക, ഡാലി ഡി ചിറയത്ത് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ എം സിജി, സ്പെഷൽ എജ്യൂക്കേറ്റർ പി സതീശൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പങ്കെടുത്ത രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു. | |||
== '''സ്‌കൂൾ ശാസ്ത്രോത്സവം -വമ്പിച്ച പങ്കാളിത്തം(12-8-2025)''' == | |||
[[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]] | |||
2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു. | |||
== '''മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി (15-8-2025)''' == | |||
[[പ്രമാണം:18021 2025-26 Basketballchampions.jpg|പകരം=മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി |ലഘുചിത്രം|മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ]] | |||
മലപ്പുറം സെൻ്റ് ജമ്മാസ് സ്ക്കൂൾ ബാസ്ക്കറ്റ് ബാൾ കോർട്ടിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ സബ്ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് ഫൈനലിൽ മാജിക് ബോൾ അക്കാദമി മലപ്പുറത്തെ പരാജയപ്പെടുത്തി ജി ബി എച്ച് എസ് എസ് മഞ്ചേരി വിജയിച്ചു | |||
== '''UDID രജിസ്ട്രേഷൻക്യാമ്പ് (16-8-2025)''' == | |||
[[പ്രമാണം:18021 2025-26 UDID.jpg|പകരം=ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു |ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു ]] | |||
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള '''യു ഡി ഐ ഡി''' രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിച്ചു. വിവിധ പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ജൂൺ മുതൽ നടത്തിയ സർവ്വെ & സ്ക്രീനിംഗിൽ അർഹരായവർക്കാണ് '''യു ഡി ഐ ഡി''' & മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നത്. ഈ അപേക്ഷകർക്ക് വേണ്ടി പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് '''ഡി എം ഒ''' യിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻക്ലൂസീവ് ക്ലബ്ബാണ് രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്. | |||
== '''മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന് തുടക്കമായി(11-9-2025)''' == | |||
[[പ്രമാണം:18021 2025-26 SportsDay.jpg|പകരം=മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട് മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു |ലഘുചിത്രം|മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട് മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു ]] | |||
സ്പോർട്സ് താരങ്ങളായ അവന്തിക കൃഷ്ണ, ഷാദുലി ,കീർത്തൻ മധു , ആദിത്യ കൃഷ്ണൻ എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു. | |||
ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണകുമാർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ കെ. സി അധ്യക്ഷത വഹിച്ചു. | |||
വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .വി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്കട്ടറി വി.പി മണികണ്ഠൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടിയവരെ ഉദ്ഘാടന സമ്മേളനത്തിൽ അഭിനന്ദിച്ചു. | |||
== '''സർഗാരവം 2025(15-9-2025)''' == | |||
[[പ്രമാണം:18021 2025-26 Artsday.jpg|പകരം=മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിക്കുന്നു |ലഘുചിത്രം|മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025]] | |||
കലയുടെ കാൽച്ചിലമ്പിൻ താളത്തിന് തുടക്കം കുറിച്ചുകൊണ്ട് മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത | |||
സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിച്ചു. | |||
വേദികളിൽ നിന്നാണ് കലാകാരൻമാർ ഉയർന്നു വരുന്നത് .സ്വന്തം കഴിവുകളെ തിരിച്ചറിയണമെന്നും അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ആഗ്രഹങ്ങളുണ്ടെങ്കിലേ വളർച്ചയുണ്ടാവൂ എന്ന് പറഞ്ഞ അതുൽ നറുകര | |||
തൻ്റെ വളർച്ചയുടെ നാൾവഴികൾ നർമഭാഷയിൽ അവതരിപ്പിച്ചു. സ്വന്തം താത്പര്യങ്ങളുടെ കൂടെ സഞ്ചരിച്ചാൽ നേട്ടങ്ങൾ കൂടെപ്പോരുമെന്ന് ഉദ്ഘാടകൻ സോദാഹരണ സഹിതം വിശദമാക്കി. നാടൻ പാട്ടുകളുടെ ഊഷ്മള വിരുന്നിൽ സദസ്സ് ഒന്നടങ്കം പ്രകമ്പനം കൊണ്ടു. | |||
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണരാജ് പി. ആർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി അധ്യക്ഷത വഹിച്ചു | |||
വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ് നമ്മുടെ മത്സരങ്ങൾ നമ്മോട് തന്നെയാവണമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. '''എസ് എം സി''' ചെയർമാർ ഉണ്ണികൃഷ്ണൻ .കെ സി ,സ്റ്റാഫ് സെക്രട്ടറിമാരായ അനിൽ സി ,മണികണ്ഠൻ .വി പി , ആർട്സ് സെക്രട്ടറിമാരായ ശിവന്യ .കെ ,ആദിദേവ്. പി എന്നിവരും ,സ്കൂൾ ലീഡർമാരായ അൻഷാൻ അഹമ്മദ്, സാദ് തുടങ്ങിയവരും ആശംസകൾ നേർന്നു. പ്രൗഢഗംഭീരമായ ചടങ്ങിന് ഹെഡ്മിസ്ട്രസ് സിന്ധു.വി നന്ദി പറഞ്ഞു. | |||
നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും▪️ | |||
== '''ശാസ്ത്ര പ്രദർശനം(17-9-2025)''' == | |||
[[പ്രമാണം:18021 2025-26 exhibition.jpg|പകരം=സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം|ലഘുചിത്രം|സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം]] | |||
കേന്ദ്ര സർക്കാർ സ്ഥാപനമായ റീ'''ജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം''' '''കോഴിക്കോട്''' നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം '''ജി ബി എച്ച് എസ് എസ് മഞ്ചേരി'''യിൽ 8-9-25 എന്നീ രണ്ട് ദിവസങ്ങളിലായി നടന്നു. പ്രധാനാധ്യാപിക ശ്രീമതി വി. സിന്ധു ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. Space Club കാൺവീനർമാരായ അബ്ദുൽ നാസിർ വി, അഞ്ജു എസ്, അധ്യാപകരായ നസീഹ, ജംഷീന കെ, അമ്മു വി നായർ ജിൻസി മോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു..പ്ലാനറ്റേറിയം ഉദ്യോഗസ്ഥനായ അരുൺ സർ '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് പരിശീലനം കൊടുത്തു. '''സ്പേസ് ക്ലബ്''' അംഗങ്ങൾ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സ്ലൈഡുകളും കുട്ടികൾക്കായി വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും '''സ്പേസ് ക്ലബ്''' അംഗങ്ങളുടെയും '''എസ് പി സി''' , '''എൻ സി സി ക്യാടെട്സ്ൻ്റെയും''' നേതൃത്വത്തിൽ പ്രദർശനം കാണാൻ സാധിച്ചു. '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് വൈകുന്നേരം 6:15 മുതൽ രാത്രി 8 മണി വരെ അരുൺ സാറിൻ്റെ ശാസ്ത്ര പരീക്ഷണ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് ഒരേ സമയം വിജ്ഞാനപ്രദവും കൗതുകകരവുമായി . ആകാശം മേഘാവ്യതമായതിനാൽ ' വാനനിരീക്ഷണം സാധ്യമായില്ല. 18/9/25 ന് പകൽ ടെലീസ് കോപ്പിലൂടെ ദൂരകാഴ്ചകൾ കുട്ടികൾക്ക് കാണിച്ച് കൊടുത്തു. സൗര കളങ്കം സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളെ ആവേശ ഭരിതരാക്കി. ഏകദേശം 1300 കുട്ടികൾ, രക്ഷിതാക്കൾ, 60 ഓളം അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണാനെത്തി. വൈകുന്നേരത്തോട് കൂടി പ്രദർശനം അവസാനിച്ചു. | |||
== '''പോഷൻ മാ''' ('''8-10-2025)''' == | |||
[[പ്രമാണം:18021 2025-26 BMI.jpg|പകരം=പോഷൻ മാ |ലഘുചിത്രം|പോഷൻ മാ ]] | |||
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ മാ പരിപാടിയുമായി ബന്ധപ്പെടുത്തി 08.10.25 ന് സ്കൂൾ ഡൈനിങ് ഹാളിൽ വച്ച് സ്കൂൾതലത്തിൽ കൗമാര കുട്ടികൾക്കായി കുട്ടികളിലെ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സ്കൂൾ കൗൺസിലർ ശ്രീമതി സിജി സംഘടിപ്പിച്ചു. അമിതവണ്ണം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ '''ബി എം ഐ''' സ്ക്രീനിങ് നടത്തി. പരിപാടിയിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു. | |||
== '''മഞ്ചേരി ബോയ്സിന് പുതിയ ഒരു ബസ് കൂടി(23-10-25)''' == | |||
[[പ്രമാണം:18021 25-26flagoff.jpg|പകരം=സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്|ലഘുചിത്രം|സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്]] | |||
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിന് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് സ്കൂളിൽ നടന്നു. ചടങ്ങ് ബഹു എം എൽ എ ശ്രീ '''യു എ ലത്തീഫ്''' ഉദ്ഘാടനം ചെയ്തു. | |||
പുതിയ ബസ് ലഭിച്ചതോടെ ദൂര പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, ഗതാഗത സൗകര്യം ഉറപ്പാക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ജവഹർ, ഹെഡ് മിസ്ട്രെസ് സിന്ധു,വി, അഡ്വ. പ്രേമ രാജീവ്, അബ്ദുള്ള കെ എം അഡ്വ.ഐഷ പി ജമാൽ,സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ പുരോഗതിക്കായി തുടർന്നും പിന്തുണ നൽകുമെന്ന് എം എൽ എ ഉറപ്പുനൽകി. | |||