"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
}}
}}


<font size=4>'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ|ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ]]'''</font size>
== ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക ==
== ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക ==
ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി  പ്രകാശനം ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി  പ്രകാശനം ചെയ്യുന്നു.

16:34, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് 2025-2028

47064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർനദ് വ സി
ഡെപ്യൂട്ടി ലീഡർഅൽഹാൻ ഉനൈസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
03-08-202547064


[[ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28/ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ|ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ]]

ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക

ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി പ്രകാശനം ചെയ്യുന്നു.

മാസാന്ത്യ വാർത്ത പത്രിക 2025-26

പ്രവേശനോത്സവം(02/06/25)

പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോസും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കി.ഇത്തവണ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചത് എ ഐ നോറ ടീച്ചർ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും ഒപ്പം നിന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് കൗതുക കാഴ്ചയായി മാറി .കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഈ രണ്ട് റോബോട്ടുകളും താരമായി .സ്കൂളിലെ അഡൽറ്റിങ്കറിങ് ലാബും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായാണ് റോബോട്ട് രൂപകല്പന ചെയ്തത്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത 2023 26 ബാച്ചിലെ അംഗമായ ജാസി ബ് എംഎം എന്ന വിദ്യാർത്ഥിയാണ് ഈ റോബോട്ടുകൾ രൂപകല്പന നൽകാൻ നേതൃത്വം നൽകിയത്.  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ  ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും സ്കൂളിലെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും വഴി കാണിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികോർണറിൽ തയ്യാറാക്കിയ സ്കൂൾ റേഡിയോ പരിപാടികൾ കുട്ടികളെ ആകർഷിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേകം സെൽഫി പോയിന്റും തയ്യാറാക്കി. സ്കൂളിൽ അന്നേദിവസം നടന്ന പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഡോക്യുമെന്റേഷൻ ടീമിൻറെ നേതൃത്വത്തിൽ നടന്നു. കൂടുതൽ കാണാം https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ==

https://www.instagram.com/reel/DMfEN6kvBam/?igsh=cGpqOTFsaGl5dDNp

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ (25/06/25)

ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ലിറ്റിൽ കൈറ്റസ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.  സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ലാബിൽ പരീക്ഷയ്ക്ക് ഉള്ള സജ്ജീകരണങ്ങൾ നടത്തി. കുട്ടികൾക്ക് ഡെമോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരീക്ഷ പരിചയപ്പെടുത്തി. ലിറ്റിൽ  കൈറ്റു മെന്റർമാരായ ഫിർദൗസ് ബാനു, റീഷ, എസ് ഐ ടി സി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 130 കുട്ടികൾ അപേക്ഷ നൽകുകയും 127 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.

കൈറ്റ്സ് കുട്ടിക്കൂട്ടം ക്ലാസുകൾ(04/07/25)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം കുട്ടികൾക്കായി  ആരംഭിച്ച കൈട്സ് കുട്ടിക്കൂട്ടം കുട്ടികൾക്ക് ഈ വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് വെള്ളിയാഴ്ചയും ക്ലാസുകൾ നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ നേടിയ അറിവുകളുടെ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ യുപി വിഭാഗം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ താൽപര്യം വളർത്തുകയും ആണ് ലക്ഷ്യം.

ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് (10/07/25)

കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിലെ വിദ്യാർഥികൾക്ക് ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് തുടങ്ങി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥിയും ഇൻസ്പെയർ അവാർഡ് ജേതാവുമായ  മുഹമ്മദ് അസ്നാദ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് യു പി സീനിയർ അസിസ്റ്റന്റ് മാരായ  അഷ്റഫ് കെ കെ, നിഷ പി, ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി, എച്ച്എസ് യുപി, എസ് എസ് ആർ ജി കൺവീനർമാരായ ബഷീർ കെ എൻ, ഹൈദ്രോസ് എൻ വി, സ്കൂൾ എസ് ഐ ടി സി ഗോപകുമാർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ റീഷ പി,ഫിർദോസ് ബാനു കെ, വിജിത, ഷിജിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജാസിബ് എം എം എന്ന വിദ്യാർത്ഥിയെയും ത്രീഡി ആനിമേഷൻ ക്ലാസ്സ് എടുക്കുന്ന മുഹമ്മദ് അസ്നാദിനെയും  അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജൂൺ മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMKsunwvZBN/?igsh=azVwNXM4aGpqZDA=

റോബോട്ടിക്സ് വർക്ക് ഷോപ്പ് (16/07/25)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവും ആയിരുന്ന മുഹമ്മദ് സിനാൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. സ്റ്റാഫ് സെക്രട്ടറി സുബൈദവി ലിറ്റിൽ കൈറ്റ്സ് മെന്റ ർമാരായ ഫിർദൗസ് ബാനു, റീഷ പി, വിജിത എന്നീ അധ്യാപകരും പങ്കെടുത്തു. പത്താം ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 35 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്ലാസ് നയിച്ച മുഹമ്മദ് സിനാനെ ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe80QjvKXG/?igsh=Zmw5MGVwOXAzNW5v

അഭിമുഖം (25/07/25)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് എത്തിയ വിശ്വപ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും മാതൃഭൂമി സീനിയർ കോമേഴ്‌സിയൽ  മാനേജരുമായ ശ്രീ അനീഷ് ബഷീറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. . അദ്ദേഹം കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകി.  ജീവിതാനുഭവങ്ങളിലൂടെയും വായനയിലൂടെയും ആണ് കഥാകാരൻ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുമായുള്ള സംവാദത്തിനിടയിൽ ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിലെ ഫാത്തിമ ശാദിയായ എൻഎച്ച് ,നസ്രിയ ഫാത്തിമ ,ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികളാണ് ശ്രീ അനീസ് ബഷീറുമായി സംവദിച്ചത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ അഭിമുഖത്തിന് നേതൃത്വം നൽകി.