"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. | കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. | ||
സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു | സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു | ||
==='''ആർട്സ് ഫെസ്റ്റ് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''=== | |||
<p style="text-align:justify"> | |||
സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റ് - | |||
ധ്വനി -മത്സരങ്ങളുടെ തൽസമയ റെക്കോർഡിങ് ഡോക്യുമെന്റേഷനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.മത്സരത്തിന് ആവശ്യമായ പാട്ടുകൾ പ്ലേ ചെയ്യുക പാട്ടുകൾ കളക്ട് ചെയ്ത് ഓർഡർ ചെയ്യുക എന്നീ കാര്യങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഭംഗിയായി നിർവഹിച്ചു | |||
==='''ഫയർ ആൻ്റ് സേഫ്റ്റി'''=== | ==='''ഫയർ ആൻ്റ് സേഫ്റ്റി'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
20:54, 29 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 22071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22071 |
| യൂണിറ്റ് നമ്പർ | LK/2018/22071 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ലീഡർ | ആൻലിയോ റോയ് |
| ഡെപ്യൂട്ടി ലീഡർ | ആദിക ബാബു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി ഇ.പി |
| അവസാനം തിരുത്തിയത് | |
| 29-07-2025 | Mathahsmannampetta |
സ്മാർട്ട് ഐഡി കാർഡ്
2024-27, 2023 - 26 ബാച്ചിലെലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ 400 ഓളം പുതിയ കുട്ടികൾക്ക് സ്മാർട്ട് ഐഡി കാർഡ് ഉണ്ടാക്കി .അതിൻറെ വിതരണ ഉദ്ഘാടനം എച്ച് എം. ശ്രീ തോമസ് കെ ജെ മാസ്റ്റർ നിർവഹിച്ചു. കൺവീനർ പ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു
ആർട്സ് ഫെസ്റ്റ് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റ് - ധ്വനി -മത്സരങ്ങളുടെ തൽസമയ റെക്കോർഡിങ് ഡോക്യുമെന്റേഷനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.മത്സരത്തിന് ആവശ്യമായ പാട്ടുകൾ പ്ലേ ചെയ്യുക പാട്ടുകൾ കളക്ട് ചെയ്ത് ഓർഡർ ചെയ്യുക എന്നീ കാര്യങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഭംഗിയായി നിർവഹിച്ചു
ഫയർ ആൻ്റ് സേഫ്റ്റി
മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് സേഫ്റ്റിയെക്കുറിച്ച് ഒരു ലഘു ക്ലാസ് സ്കൂളിലെ ഓഫീസ് സ്റ്റാഫും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായ ശ്രീ. സിദിൽ തോമസ് ക്ലാസ് എടുക്കുകയും ചെയ്തു. വിദ്യാർഥികളെ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ പ്രതിരോധിക്കാം എന്നും, തീ ഉണ്ടാവുമ്പോൾ എന്തൊക്കെ കാരണങ്ങളാൽ അല്ലെങ്കിൽ എന്തൊക്കെ ആവശ്യങ്ങൾ നമ്മൾ മുൻകൂർ കരുതണം എന്നും, എങ്ങനെയൊക്കെ ഒരു തീപ്പിടുത്തം ഉണ്ടാകുന്ന അപകടത്തെ തരണം ചെയ്യാമെന്നുള്ള പ്രവർത്തനങ്ങൾ അവർക്ക് ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യ്തു .വിവിധ തരം ഫയർ എക്സ്റ്റിങ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും വിവിധതരം തീപിടുത്തങ്ങളെ കുറിച്ചും അവർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.ഒരു തീപിടുത്തം ഉണ്ടാവുകയാണെങ്കിൽ തീ ഉണ്ടാക്കുന്ന ഘടകങ്ങളെ ഓരോന്നോരോന്നായി ഉന്മൂലനം ചെയ്തുകൊണ്ട് കെടുത്തുന്ന രീതി എങ്ങനെയാണെന്ന് വിവരിച്ചു.കൂടാതെ ഫയർ എക്സ്റ്റിങ്യൂഷൻ,ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ച് തീപിടുത്തം എങ്ങനെ നിയന്ത്രിക്കാം വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷനും ഫയർ ബ്ലാങ്കറ്റും ഉപയോഗിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും കൂടിച്ചേർന്ന് ലഹരി വിരുദ്ധ ദിനാചരണത്തിൽ നൃത്താവിഷ്കാരവും സെമി ക്ലാസിക്കൽ നൃത്തവും സ്കിറ്റും മോട്ടിവേഷൻ ഡാൻസും വിദ്യാർത്ഥികൾ അവതരിപ്പിച്ചു .കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദനം നൽകുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്.
എന്റെ കേരളം എക്സ്പോ
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു മെയ് മാസം 18-ാം തീയ്യതി നടന്ന എന്റെ കേരളം എക്സ്പോയിൽ മാതയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനീറ്റ, ആഷിഷ്, ഭരത്, അദ്വിക് എന്നിവർ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി പിടിച്ചുപറ്റി. കൈറ്റിന്റെ സ്റ്റാളിൽ റോബോട്ടിക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് മികവു കാട്ടിയ മാതാ ഹൈ സ്കൂൾ മണ്ണംപേട്ടയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും നേതൃത്വം നൽകിയ അധ്യാപകരെയും മന്ത്രി ശ്രീ കെ രാജനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രിൻസും അഭിനന്ദിച്ചു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും കൈറ്റ് മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ
2023 ജൂൺ 9 ന് പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 ൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു. ജൂൺ 13ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനും അംഗത്വം നേടുന്നതിനുള്ള സമ്മതപത്രം രക്ഷാകർ ത്താക്കളിൽ നിന്നും കൊണ്ടുവരണമെന്നുള്ള നിർദ്ദേശവും വിദ്യാർഥികൾക്ക് നൽകിയിരുന്നു. എട്ടാം ക്ലാസ്സിൽ നിന്നുള്ള 84 കുട്ടികൾ അഭിരുചി പരീക്ഷയ്ക്കായി പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. തലേദിവസം തന്നെ കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്‌ട്രെസ് എന്നിവർ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 10 മണിയോടെ പരീക്ഷ ആരംഭിച്ചു. നാലു മണിക്കുള്ളിൽ തന്നെ 84 കുട്ടികളുടെ പരീക്ഷ നടത്തുകയും ആവശ്യം വേണ്ട ഫയലുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജൂൺ 15ന് അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.8 ഡി യിലെ ആൻലിയോ റോയ്,8 സിയിലെ ആദിക ബാബു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി 40 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 16-06-23 മുതൽ പ്രവർത്തനം തുടങ്ങി.
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 14 ന് മാതാ ഹൈസ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി വേലുപ്പാടം സെന്റ് ജോസഫ് എച്ച് എസ് എസിലെ ജീസ് മാസ്റ്റർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങൾ തലേദിവസം തന്നെ ഐ ടി ലാബിൽ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്. ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ നിർമ്മാണം ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. കൈറ്റ്സ് മിസ്‌ട്രെസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് പിരിയുകയും ചെയ്തു.
റോബോവേഴ്സ് എക്സ്പോ
റോബോവേഴ്സ് എക്സ്പോ സന്ദർശനം മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140 ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി. കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ലിറ്റിൽ കൈറ്റ്സ് - 2023-26 ലെ കുട്ടികളുടെ ലിസ്റ്റ്
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
| 1 | 16559 | ആവാണി സുനിൽ | 08/10/2009 |
| 2 | 16562 | ദേവപ്രഭ സി എസ് | 05/12/2009 |
| 3 | 16565 | അന്ന യു ബി | 15/08/2010 |
| 4 | 16584 | ആൻലെറ്റ് കെ ബി | 12/08/2010 |
| 5 | 16587 | ഡിഫ്ന പി എൻ | 03/11/2009 |
| 6 | 16592 | ദേവസൂര്യ ടി എസ് | 16/03/2010 |
| 7 | 16603 | നിരഞ്ജൻ ടി എസ് | 17/08/2010 |
| 8 | 16944 | അധിക ബാബു | 02/09/2010 |
| 9 | 17092 | വിശാഖ് കെഎസ് | 24/01/2011 |
| 10 | 17196 | ബെൻവിൻ വിനോദ് | 19/04/2010 |
| 11 | 17246 | ജോവിൻ ഷെെജെൻ | 18/10/2010 |
| 12 | 17431 | ആൽഫിൻ വിഎ | 06/01/2010 |
| 13 | 17501 | ദീക്ഷിത് എം ദിപേഷ് | 21/10/2009 |
| 14 | 17528 | വൈഗ രതീഷ് | 11/05/2010 |
| 15 | 17631 | ഭരത് ചന്ദ്രൻ സിഎസ് | 22/02/2010 |
| 16 | 17635 | എഡ്വിന വില്യം സി | 10/10/2010 |
| 17 | 17637 | ജെന്നിഫർ ലിക്സൺ | 27/03/2010 |
| 18 | 17638 | അഭിനന്ദ് കൃഷ്ണ ടി എസ് | 01/07/2010 |
| 19 | 17639 | അഡ്വൈഡ് കൃഷ്ണ പിബി | 27/11/2009 |
| 20 | 17865 | അനമിത്രൻ എസ് | 26/05/2010 |
| 21 | 17866 | ആൻലിയോ റോയ് | 21/05/2010 |
| 22 | 17867 | അനെക്സ് ജോബി | 09/04/2010 |
| 23 | 17949 | ബെവൻ ഡേവിഡ് ടിറ്റോ | 22/12/2009 |
| 24 | 18061 | ദേവന വിനോദ് | 06/04/2010 |
| 25 | 18064 | സാൻജോ ബിജു | 01/07/2010 |
| 26 | 18065 | അഭയ് ബൈജു | 01/09/2010 |
| 27 | 18066 | ആശിഷ് വിനോജ് | 15/09/2010 |
| 28 | 18071 | സഹൽ കെ അൻവർ | 19/08/2010 |
| 29 | 18077 | രൺദീപ് കെ | 15/09/2010 |
| 30 | 18078 | ശ്രീഹരി ഇ കെ | 11/11/2010 |
| 31 | 18082 | അമൃത കെ എസ് | 05/10/2010 |
| 32 | 18083 | റോസ്മി മരിയ എംഎസ് | 17/09/2009 |
| 33 | 18085 | ആദിൽ ടിഎ | 30/06/2010 |
| 34 | 18086 | കൃഷ്ണവേണി കെ മോഹൻ | 10/12/2010 |
| 35 | 18087 | പോൾജോ ടിപി | 20/10/2010 |
| 36 | 18088 | ആര്യാദേവി വിസി | 09/10/2010 |
| 37 | 18091 | അധ്വിക് വി എസ് | 03/08/2010 |
| 38 | 18092 | അലൻ മഞ്ഞളി | 24/06/2010 |
| 39 | 18112 | അഭിമന്യു കെജെ | 10/06/2010 |
| 40 | 18114 | ധശരദ് പിഎസ് | 17/11/2010 |
ഗാലറി
-
ഫയർ ആന്റ് സേഫ്റ്റി
-
എൻറെ കേരളം എക്സ്പോയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച റോബോട്ടുകളും മറ്റ് ഉൽപന്നങ്ങളും ബഹുമാനപ്പെട്ട മന്ത്രി അഭിനന്ദിക്കുന്നു
-
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
-
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ദിനാചരണം
-
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പയർ വിളവെടുപ്പ്
-
യൂണിസെഫ് സന്ദർശനം