"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ബഷീറിൻറെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനം ആലപിച്ചു. | ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ബഷീറിൻറെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനം ആലപിച്ചു. | ||
അന്നേദിവസം സ്കൂളിൽ ബഷീറിൻറെ ജീവിതവും സാഹിത്യ സംഭാവനകളും ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈ മത്സരം വിദ്യാർത്ഥികൾക്ക് ബഷീറിനെ അടുത്തറിയാനും സാഹിത്യപ്രതിഭ വളർത്താനും സഹായകമായി.മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രാകേന്ദു രാജേഷ് ഒന്നാം സ്ഥാനവും ലിയോണ മേരി റോയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
യുപി വിഭാഗത്തിൽ പല്ലവി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും സൂരജ് രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
09:46, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വിദ്യാരംഗം കലാസാഹിത്യവേദി-ആമുഖം
വിദ്യാരംഗം കലാസാഹിത്യ വേദി കേരളത്തിലെ സ്കൂൾ കുട്ടികളുടെ സാംസ്കാരികവും സാഹിത്യപരവുമായ വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന ഒരു വേദിയാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വേദി വിദ്യാർത്ഥികൾക്ക് കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള അവസരങ്ങൾ ഒരുക്കുന്നു.
സാഹിത്യശ്രദ്ധയും കലാഭീരുചിയും വളർത്തുന്നതിനൊപ്പം വായനശീലം ,രചനാശക്തി, നിരീക്ഷണശക്തി, പ്രതികരണ ശൈലി എന്നിവ വികസിപ്പിക്കുവാൻ ഈ വേദി വഴി സാധ്യതകൾ നിറഞ്ഞ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. കവിതാരചന ,കഥാരചന, ചിത്രരചന, പുസ്തക ചർച്ച, ഉപന്യാസ മത്സരം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മുഖാന്തരം കുട്ടികളിൽ സ്വയം പ്രകടനം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരെ ഭാവിയിലെ സാംസ്കാരിക പൗരന്മാരായി വളർത്താൻ പ്രധാന പങ്കുവഹിക്കുന്നു.
വിചാരംഗം കലാസാഹിത്യവേദി പ്രവർത്തന റിപ്പോർട്ട് 2025- 26
2025- 26 അധ്യയന വർഷത്തിൽ ജൂൺ 5 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ കോഡിനേറ്റർമാരുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ബിബീഷ് ജോൺ ,അഞ്ചു ജോൺ എന്നീ അധ്യാപകരെ സ്കൂൾ കോഡിനേറ്റർമാരായി തിരഞ്ഞെടുത്തു. ജൂൺ 9ന് നടന്ന സ്കൂൾതല യൂണിറ്റ് രൂപീകരണത്തിൽ സ്കൂൾ കോഡിനേറ്റർ മാരും വിദ്യാരംഗം സാഹിത്യ വേദിയിലെ അംഗങ്ങളുമായ ഷെല്ലി ടീച്ചർ, ശ്രീലക്ഷ്മി ടീച്ചർ എന്നിവരും ചേർന്ന് സ്കൂൾതല യോഗം വിളിച്ചുകൂട്ടി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കുട്ടികളുടെ കൺവീനർമാരായി ആൽബർട്ട് ജിമോനെയും ടെൽസ സൈജുവിനെയും തിരഞ്ഞെടുത്തു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19ന് വായന ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, വ്യക്തിത്വ പരിശീലകൻ, സംവിധായകൻ, സോക്രട്ടീസ് അക്കാദമി ഡയറക്ടറും ആയ ശ്രീ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെ കലാവാസന വളർത്തുന്നതിനായി വായനവാരത്തിൽ പോസ്റ്റർ രചന മത്സരം, കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, വാട്ടർ കളർ, ഓയിൽ പെയിൻറിങ്, വായന മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഖസാക്കിന്റെ ഇതിഹാസം- ഓ വി വിജയൻ, ഒരു സങ്കീർത്തനം പോലെ- പെരുമ്പടവം ശ്രീധരൻ, ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ് എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി.
ക്ലാസ് മാഗസിൻ തയ്യാറാക്കുവാനുള്ള നിർദ്ദേശം നൽകുകയും ക്ലാസ് ലൈബ്രറിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ബഷീർ ഡേ അനുസ്മരണം
തിയതി: 2025 ജൂലൈ 5
പ്രശസ്ത മലയാള സാഹിത്യകാരനും സമകാലിക ജീവിതത്തിന്റെ അത്യന്തം സത്യസന്ധമായ ചിത്രീകരണത്തിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയവനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 5നാണ് ഞങ്ങൾ സ്‌കൂളിൽ ബഷീർ ഡേ ആചരിച്ചത്.
ജൂലൈ 5 ബഷീർ ദിനാഘോഷത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികൾ നടന്നു. പരിപാടിക്ക് സ്കൂൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം വേദിയും ഗ്രന്ഥശാലയും ചേർന്ന് നേതൃത്വം നൽകി. ആദ്യമായി ബഷീറിന്റെ ജീവിതവും സാഹിത്യ സംഭാവനകളും സംബന്ധിച്ചുള്ള പ്രസംഗം നടത്തി. തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ ബഷീറിന്റെ പ്രശസ്ത കൃതികളായ എൻറെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു, പാത്തുമ്മയുടെ ആട്, മതിലുകൾ തുടങ്ങിയവയുടെ ചെറിയ വായനാ അവതരണം നടത്തി.
..വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയമായ കഥയായ "മുച്ചീട്ട് കളിക്കാരന്റെ മകൾ" ആസ്പദമാക്കി സൈനബ എന്ന കഥാപാത്രത്തിന്റെ ആവിഷ്കാര പരിപാടി സംഘടിപ്പിച്ചു.
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനിയായ അന്നാ ഷിബു സൈനബയെ ഭാവനപരമായി അവതരിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ബഷീറിൻറെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനം ആലപിച്ചു.
അന്നേദിവസം സ്കൂളിൽ ബഷീറിൻറെ ജീവിതവും സാഹിത്യ സംഭാവനകളും ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈ മത്സരം വിദ്യാർത്ഥികൾക്ക് ബഷീറിനെ അടുത്തറിയാനും സാഹിത്യപ്രതിഭ വളർത്താനും സഹായകമായി.മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രാകേന്ദു രാജേഷ് ഒന്നാം സ്ഥാനവും ലിയോണ മേരി റോയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ പല്ലവി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും സൂരജ് രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഓർമ്മക്കുറിപ്പ്
എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന പഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളുടെ പ്രീയപ്പെട്ട സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകുറിപ്പ് എഴുതി. ആകർഷകമായ രീതിയിൽ അവർ ഓർമ്മകുറിപ്പ് ക്ലാസ്സ്‌റൂമിൽ അവതരിപ്പിച്ചു.
-
ഓർമ്മക്കുറിപ്പ് പങ്കുവെയ്ക്കുന്നു
മാഗസിൻ പ്രകാശനം
എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപഏകകത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 8-B ക്ലാസ്സിലെ കുട്ടികൾ മാഗസീൻ പ്രകാശനം നടത്തി.വിദ്യാർത്ഥികളുടെ വ്യത്യസ്ഥങ്ങളായ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ആകർഷകമായ രീതിയിൽ അവർ മാഗസീൻ ക്ലാസ്സ്‌റൂമിൽ പ്രദർശനം നടത്തുകയാണുണ്ടായത്
-
എട്ട് സി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യുന്നു
-
എട്ട് ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യുന്നു
-
എട്ട് എ ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യുന്നു
ലഘു നാടകം
എട്ടാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപ ഏകകത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി' നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചിരിക്കാം' എന്ന് ഒരു ലഘു നാടക രൂപത്തിൽ കുട്ടികൾ അവതരിപ്പിക്കണ മായിരുന്നു. ഇത് പ്രകാരം 8 എ,ബി,സിക്ലാസ്സിലെ കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു.പാഠഭാഗത്തിലെ കഥാപാത്രമായ നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനുവേണ്ടി കുട്ടികൾ ആകാംക്ഷ ഭരിതരായിരുന്നു. തുടർന്ന് നാടകം കാണുക വഴി നീലകണ്ഠന് പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റിയുള്ള ധാരണകൾ വളരുന്നതിന് സഹായകമായി. പലർക്കും ഇത് പുതിയ അനുഭവമായിരുന്നു എന്നതു മാത്രമല്ല നാടകാവതരണത്തിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമായി തീരുകയും ചെയ്തു.
ലഘുനാടകം
ഒൻപതാം ക്ലാസിലെ മലയാളം പഠനപ്രവർത്തനത്തിന്റെ ഭാഗമായി സുകൃതാഹാരങ്ങൾ എന്ന പാഠഭാഗം നാടകമായി അവതരിപ്പിച്ചു.
ചലച്ചിത്ര ആസ്വാദനക്കുറിപ്പ്
എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളും ചലച്ചിത്രാആസ്വാദന കുറിപ്പ് എഴുതി കൊണ്ട് വന്ന് ക്ലാസ്സിൽ അവതരിപ്പിച്ചു.
വാങ്മയം പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതല വാങ്മയം പരീക്ഷ 17/07/2025 വ്യാഴാഴ്ച നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടത്തിയ വാങ്മയം പ്രതിഭാ പരീക്ഷയിൽ ഹൈസ്കൂൾ തലത്തിൽ ടെൽസ സൈജു ഒന്നാം സ്ഥാനവും
നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അഖിലകേരള വായനോത്സവം ക്വിസ് മത്സരം
അഖിലകേരള വായനോത്സവം ക്വിസ് മത്സരം 21/7/2025 തിങ്കളാഴ്ച നടത്തി. ഈ ക്വിസ് മത്സരത്തിൽ Manjima saijan ഒന്നാം സ്ഥാനവും Telsa Saiju രണ്ടാം സ്ഥാനവും Jewelin Liza Rajesh മൂന്നാം സ്ഥാനവും കരസ്ഥമാക്കി.