"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
'''<big>ചരിത്ര സ്മാരകങ്ങൾ</big>''' | '''<big>ചരിത്ര സ്മാരകങ്ങൾ</big>''' | ||
[[പ്രമാണം:11025 Irriyanni Town.jpeg|ലഘുചിത്രം|'''IRIYANNI TOWN''']] | |||
പൊവ്വൽകോട്ട | പൊവ്വൽകോട്ട | ||
20:44, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇരിയണ്ണി (കാസറഗോഡ്)
കാസറഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിലാണ് ഇരിയണ്ണി എന്ന ഗ്രാമം, പ്രകൃതി രമണീയമായ ഈ ഗ്രാമം വനമേഖലയുമായി അടുത്ത് സ്ഥിതി ചെയ്യുന്നു.നന്മകൾ നിറഞ്ഞ കുറെ മനുഷ്യർ ഇവിടെ കഴിയുന്നു' നന്മയും സ്നേഹവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞ സുന്ദരമായ ഗ്രാമമാണിത്.ഗ്രാമീണ നിഷ്ങ്കളങ്കത നിറഞ്ഞു നിൽക്കുന്ന ഹൃദയശുദ്ധിയുള്ള മനുഷ്യർ ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ ഇവിടെ നിലനിൽക്കുന്നു.സംസ്കാരത്തിന്റെ ഇരുകണ്ണികളെയും ബന്ധിപ്പിക്കുന്ന പ്രദേശം എന്നർത്ഥത്തിലാണ് ഈ ഗ്രാമം ഇരിയണ്ണി എന്ന പേരിലറിയപ്പെടുന്നത് എന്ന് മഹാകവി കടമ്മനിട്ട മുൻപ് ഇരിയണ്ണിയിൽ വച്ചു നടന്ന ഒരു സംസ്കാരിക ചടങ്ങിൽ പരാമർശിക്കുകയുണ്ടായി.
പ്രബുദ്ധരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യാപരിച്ചിരുന്ന ബി വി കുഞ്ഞമ്പു, കരിച്ചേരി കുഞ്ഞിക്കണ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഇരിയണ്ണി യിലുള്ള രണ്ടു വിദ്യാലയങ്ങളും നിർമ്മിച്ചത്. ഇരിയണ്ണിയിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് ഈ കലാലയങ്ങൾ ക്ക് അഭേദ്യമായ സ്ഥാനമുണ്ട്. ഇരിയണ്ണി യിലുള്ള ഏ കെ ജി ഗ്രന്ഥാലയം സാംസ്കാരിക മേഖലയിൽ നൽകിയ സംഭാവനകൾ നിസ്തുലമാണ്. മഹാകവി കടമ്മനിട്ട രാമകൃഷ്ണൻ, സുകുമാർ അഴീക്കോട്, ഐ വി ദാസ്,ഡി സി കുഴക്കേമുറി, ജാൻസി ജെയിംസ് എന്നിവർ പലപ്പോഴായി ഇരിയണ്ണിയിൽ വന്നിട്ടുണ്ട്. ഏ കെ ഗോപാലൻ, ഇ എം എസ്, ഇ കെ നായനാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ഇരിയണ്ണി യിലും പരിസരങ്ങളിലും ഒളിവു ജീവിതം നയിച്ചിട്ടുണ്ട്.അതു പോലെ കാടകം വന സത്യാഗ്രഹം, എടനീർ മഠം യാത്ര, തോൽ വെട്ടൽ സമരം എന്നിവയ്ക്ക് ഇന്ധനമേകിയത് ഇരിയണ്ണിയിൽ വെച്ചാണ്.
പയസ്വിനിപ്പുഴയുടെ ഏറ്റവും ആഴമേറിയ ഭാഗമായ നെയ്യങ്കയം ഈ ഗ്രാമത്തിലാണ്. നാട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു ഇത്.നിരവധി പുഴ മത്സ്യങ്ങളും പാല പൂവൻ എന്ന അപൂർവ്വയിനം ആമയും ഇവിടെ കാണപ്പെടുന്നു.
ഇവിടുത്തെ മഞ്ഞുകാലപ്രഭാതം വളരെ മനോഹരമാണ്. കർക്കിടകമാസത്തിലെ ദുരിതങ്ങൾ അകറ്റി
െഎശ്വര്യമേകാൻ കർക്കിടകതെയ്യങ്ങൾ വീടുകളിലെത്തുന്നു.
എൻഡോസൾഫാൻ ദുരന്തബാധിതർ കൂടുതലുള്ള ഗ്രാമമാണിത്.ഇവിടെത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് പൊലിയം തുരുത്ത് ഇക്കോ പാർക്ക്
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.വി.എച്ച്.എസ്സ് എസ്സ് ഇരിയണ്ണി
ജി.എൽ.പി എസ്സ് ഇരിയണ്ണി
മാപ്പിള യുപി സ്കൂൾ മൂളിയാർ
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
മല്ലം ക്ഷേത്രം
കാനത്തൂർ ക്ഷേത്രം
നാൽവർ ദൈവസ്ഥാനം
ബെള്ളിപ്പാടി മുസ്ലീം പള്ളി
ചരിത്ര സ്മാരകങ്ങൾ

പൊവ്വൽകോട്ട