"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. | ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകര്‍ത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂള്‍ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
01:22, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.എസ്സ്. വളയം | |
---|---|
വിലാസം | |
വളയം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2009 | Sasihaimalayam |
വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇത്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകര്‍ത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂള്‍ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.അപ്പുണ്ണി മാസ്റ്റര്‍, ഭാരതിഭായ് ടീച്ചര്‍, ശാന്ത ടീച്ചര്‍, മോഹനന് മാസ്റ്റര്‍, കെ.പി.രവീന്ദ്രന് മാസ്റ്റര്‍, ഫിലോമിന ടീച്ചര്‍, സി.വി.ഗീത ടീച്ചര്‍, പി.നാരായണന് മാസ്റ്റര്‍, സെബാസ്റ്റ്യന്‍ തോമസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.