"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Heading added) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:29348-Hightech class.jpg|ഹൈടെക് ക്ലാസ്സ്റൂം | |||
പ്രമാണം:29348-Compter lab.jpg|കമ്പ്യൂട്ടർ ലാബ് | |||
</gallery> |
19:25, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ഹൈടെക് സൗകര്യങ്ങൾ
നമ്മുടെ സ്കൂളിൽ ആകെ 10 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുണ്ട് അതിൽ ഒന്ന് ഓഫീസ് ഉപയോഗത്തിനും ബാക്കി 9 എണ്ണം കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ കംപ്യൂട്ടർ ക്ലാസ്സുകൾക്കുമായി ഉപയോഗിക്കുന്നു. ഓഫീസ് ഉപയോഗത്തിന് ഒരു ഇങ്ക്ജെറ്റ് പ്രിന്ററും ഉണ്ട്.
ഈ സ്കൂളിൽ ആകെ 9 ലാപ്ടോപ്പുകളും 9 സ്പീക്കറുകളും കുട്ടികൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ നൽകാനായി ഉപയോഗിച്ച് വരുന്നു. 2 ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളവയാണ്. എല്ലാ ക്ലാസ്സ്മുറികളിലേക്കും പബ്ലിക് അഡ്രസിങ് സിസ്റ്റം കണക്ട് ചെയ്തിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ കമ്പ്യൂട്ടർ ക്ലാസ്സുകളും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മറ്റ് വിഷയങ്ങളുടെ ക്ലാസ്സുകളും ഭംഗിയായി നടത്താൻ കഴിയുന്നു. ഇ- ക്യൂബ് ഇ ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളും ഇവിടെ മികച്ച രീതിയിൽ നടന്നുവരുന്നു.
കെ-ഫോൺ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അത്യാധുനിക രീതിയിൽ സമകാലികവും നവീനവുമായ ചിത്രങ്ങൾ,വിഡിയോകൾ പ്രസന്റേഷൻസ് എന്നിവയുടെ സഹായത്തോടെ പാഠഭാഗത്തെ ആശയങ്ങൾ വ്യക്തതയോടും കൃത്യതയോടും കൂടി പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയുന്നു.
ഈ സ്കൂളിലെ ഇലക്ഷൻ പ്രക്രിയ പോലും പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് നടത്താറുള്ളത്. ഇത് കുട്ടികളിൽ കൗതുകം ഉണർത്തുന്നതോടൊപ്പം ഇലക്ഷൻ പ്രക്രിയയുടെ ബാലപാഠങ്ങളായി തീരുകയും ചെയ്യുന്നു.
ചിത്രശാല
-
ഹൈടെക് ക്ലാസ്സ്റൂം
-
കമ്പ്യൂട്ടർ ലാബ്