"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 239: | വരി 239: | ||
==== പൂവേ ......പൊലി.......പൂവേ ==== | ==== പൂവേ ......പൊലി.......പൂവേ ==== | ||
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ് ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി . | പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ് ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി . | ||
== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി. |
22:50, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
38102-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38102 |
യൂണിറ്റ് നമ്പർ | LK/2018/38102 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | Pathanamthitta |
ഉപജില്ല | Adoor |
ലീഡർ | Keerthana B M |
ഡെപ്യൂട്ടി ലീഡർ | Ganga S |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anitha Daniel |
അവസാനം തിരുത്തിയത് | |
29-10-2024 | 38102 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26
ക്രമനമ്പർ | അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 12686 | അഭിജിത്ത് അജികുമാർ |
2 | 12687 | റോണി കെ റെജി |
3 | 12688 | ഗൗരിനാഥ് ബി |
4 | 12689 | ആൽവിൻ എബി |
5 | 12704 | ആൽവിൻ പ്രസാദ് |
6 | 12706 | ആകാശ് ബിജു |
7 | 12714 | ഷിജിൻ ആർ |
8 | 12719 | അഭിറാം പി എസ് |
9 | 12747 | ഗിരി ആർ ജി |
10 | 12752 | മെറീന മനോജ് |
11 | 12776 | അശ്വിൻ എം |
12 | 12878 | സനുഷ് കെ കൃഷ്ണ |
13 | 12957 | ആഷ് ലിൻ ബി ജോസഫ് |
14 | 12960 | അക്സ അനീഷ് |
15 | 12962 | ആദിത്യൻ എ |
16 | 12969 | അഭിനവ് എസ് |
17 | 12972 | ആദിത്യൻ പി എസ് |
18 | 12997 | അഡോണ ആൻ ബിജു |
19 | 13023 | രജിത്ത് എ ആർ |
20 | 13039 | കീർത്തന ബി എം |
21 | 13042 | അർജുൻ ബി എസ് |
22 | 13043 | ഗംഗാ എസ് |
23 | 13044 | ആവണി വിനീഷ് |
24 | 13058 | ആദിശങ്കർ ആർ എസ് |
25 | 13069 | അജിത്ത് ആർ സജി |
LITTLE KITES
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.
ക്യാമറ കണ്ണിലൂടെ പെൺകരുത്ത്
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ പെൺകുട്ടികൾ കൂടി ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു .
ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
സ്കൂൾ കലണ്ടർ
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .
സ്കൂൾ വിക്കി അപ്ഡേഷൻ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്.
ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ.......
എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ . ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്നപേരിൽ ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു .
സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ
എട്ടാം ക്ലാസിലെ അമീബയുടെ സാഹസികതയെ കുറിച്ചും , ചാന്ദ്രദിനത്തിൽ റോക്കറ്റ് വിക്ഷേപണത്തെ കുറിച്ചും ഓരോ മോഡൽ തയാറാക്കി കുട്ടികൾ പ്രദർശിപ്പിച്ചു.
പോസ്റ്റർ പരിശീലനം
JRC, NCC യൂണിറ്റിലെ കുട്ടികൾക്ക് പോസ്റ്റർ തയാറാക്കുന്നതിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ പരിശീലനം നടത്തി.
യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു .
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ അർജുൻ ബി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ LK ബാച്ചിലെ കുട്ടികളായ ആദിത്യ ബിയും, ആഷ് ലി സുനിലും കരസ്ഥമാക്കി . ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലക്സ് ജോർജ് സമ്മാനം നൽകുകയും ചെയ്തു.
ചിത്രശാല.......
-
ലഹരി വിരുദ്ധദിനം പ്രതിജ്ഞ
-
ലഹരി വിരുദ്ധദിനം
-
lk award കുട്ടികൾ ഏറ്റുവാങ്ങിയപ്പോൾ
-
assembly program
-
പോസ്റ്റർ മത്സരം
-
നാഗസാക്കി ദിനം LK കുട്ടികൾ തയാറാക്കിയ poster
-
school election LK Team
-
school ELECTION 2024
-
pookalam first
-
ameeba lunch adventuremodel
-
ameeba model
-
chandra day model
-
ക്യാമറ പരിശീലനം
വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം. വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും ചെയ്തു . കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.
ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.
ജൂബി== ചിത്രങ്ങളിലൂടെ ==
-
വയോജനദിനത്തിൽ ലിറ്റിൽ കൈറ്റ്സും ജെ ആർ സിയും ജൂബിലി മന്ദിരത്തിൽ അധ്യാപകരോടൊപ്പം
-
വയോജനദിനത്തിൽ ജെ ആർ സി കുട്ടികൾ ക്യാമറാക്കണ്ണിലൂടെ
-
വയോജനദിനത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ അധ്യാപകരോടൊപ്പം ജൂബിലി മന്ദിരത്തിൽ
-
ജൂബിലി മന്ദിരം സന്ദർശനത്തിന് ശേഷം
-
ഭിന്നശേഷി കുട്ടിയ്ക്ക് കംമ്പ്യൂട്ടർ സാക്ഷരത
-
ഭിന്നശേഷി കുട്ടിയോടൊപ്പം ലിറ്റിൽ കൈറ്റ്സ്
-
ഭിന്നശേഷി കുട്ടിയോടൊപ്പം ഒരു നിമിഷം
സൈബർ സുരക്ഷാ ക്ലാസ്സ്
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.
സ്കൂൾ തല ക്യാമ്പ് 2024
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി .
ലക്ഷ്യം
ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത് . പ്രോഗ്രാമിംഗ് ഉപയോഗിച്ച് ഓണാഘോഷത്തിന് യോജിച്ച ഓഡിയോ മീറ്റുകൾ സൃഷ്ടിച്ചു. ഓണത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടർ ഗെയിമുകൾ രൂപകൽപ്പന ചെയ്തു . ഓപ്പൺ ടൂൾസ് ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ജിഫ് ചിത്രങ്ങൾ തയ്യാറാക്കി.
ഉദ്ദേശ്യങ്ങൾ
യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിന്
താളവാദ്യങ്ങളുടെ സാങ്കേതികതയെ കുറിച്ച് ധാരണ നൽകുന്നതിന്
മ്യൂസിക് കമ്പോസിംഗ് സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനം പരിചയപ്പെടുന്നതിന്
ഓഡിയോ ബിറ്റുകൾ
കുട്ടികളിൽ താൽപര്യം ജനിപ്പിക്കത്തക്ക വിധം താള വാദ്യങ്ങളുടെ സാങ്കേതികതയെ കുറിച്ചുള്ള പ്രവർത്തനമാണ് ക്യാമ്പിൽ ആദ്യം തുടങ്ങിയത് .സ്ക്രാച്ച് കമ്പോസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ കുട്ടികൾ തന്നെ തയ്യാറാക്കി.
ആനിമേഷൻ
ഓണാശംസകൾ തയ്യാറാക്കാം
ഓണവുമായി ബന്ധപ്പെട്ട ആശംസ കാർഡുകൾ കൈമാറാനായി ജിഫ് ആനിമേഷൻഎങ്ങനെ തയാറാക്കാം എന്ന് കുട്ടികളെ പരിചയപ്പെടുത്തി. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ആണ് ഇവിടെ ഉപയോഗിച്ചത്.
ഓണാശംസകൾ തയ്യാറാക്കുന്ന ആദ്യ പ്രവർത്തനത്തിന് ശേഷം ഓണം എന്ന ആശയത്തിൽ ഒരു പ്രമോഷൻ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് രണ്ടാമതായി തയാറാക്കിയത്. ആനിമേഷൻ സങ്കേതം ഉപയോഗിച്ച് ആശയ അവതരണത്തിനുള്ള വീഡിയോകൾ തയ്യാറാക്കാൻ പരിശീലിക്കുന്നതിനോടൊപ്പം കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർക്കലുകളും വരുത്തി അസൈൻമെന്റുകൾ തയ്യാറാക്കണമെന്നും അധ്യാപിക കൂട്ടിച്ചേർത്തു.
പ്രോമോ വീഡിയോ തയ്യാറാക്കാം
പ്രമോ വീഡിയോ എന്നത് ആശയ അവതരണത്തിനുള്ള മികച്ച മാർഗ്ഗമാണ് . ഇത്തരം വീഡിയോകളുടെ പ്രത്യേകതകൾ കുറഞ്ഞ സമയ ദൈർഘ്യം , ആകർഷകമായ ചിത്രങ്ങൾ ,ചലനങ്ങൾ , പശ്ചാത്തല സംഗീതം എന്നിവ ഉൾപ്പെടുത്തി ലഘു വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു .
പ്രോഗ്രാമിങ്
പൂവേ ......പൊലി.......പൂവേ
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ് ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .
സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.