"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 387: വരി 387:
[[പ്രമാണം:41409 Onam 202410.jpg|ലഘുചിത്രം|അത്തപ്പൂക്കളം]]
[[പ്രമാണം:41409 Onam 202410.jpg|ലഘുചിത്രം|അത്തപ്പൂക്കളം]]
അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കു വിപുലമായ സദ്യയും ഒരുക്കിയിരുന്നു. നൂറോളം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും സംഘ ഗാനാലാപവും വേറിട്ടതായിരുന്നു.
അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കു വിപുലമായ സദ്യയും ഒരുക്കിയിരുന്നു. നൂറോളം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും സംഘ ഗാനാലാപവും വേറിട്ടതായിരുന്നു.
====മെഗാ തിരുവാതിര വീഡിയോ===
===മെഗാ തിരുവാതിര വീഡിയോ===
* [https://www.youtube.com/watch?v=72Tfcxj_eCU '''മെഗാ തിരുവാതിര വീഡിയോ കാണാൻ'''] -  
* [https://www.youtube.com/watch?v=72Tfcxj_eCU '''മെഗാ തിരുവാതിര വീഡിയോ കാണാൻ'''] -  
[[പ്രമാണം:41409 Onam 20241.jpg|ലഘുചിത്രം|മെഗാതിരുവാതിര ]]
[[പ്രമാണം:41409 Onam 20241.jpg|ലഘുചിത്രം|മെഗാതിരുവാതിര ]]
==ഓണാഘോഷം ചിത്രങ്ങളിലൂടെ==
==ഓണാഘോഷം ചിത്രങ്ങളിലൂടെ==
<gallery>
<gallery>

19:10, 16 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ

പ്രസിദ്ധ സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ തന്റെ അഷ്ടമുടി സന്ദർശനത്തിനിടെ സ്കൂൾ സന്ദർശിച്ചു. ഭാഷാപോഷിണി സബ് എഡിറ്റർ രാമാനുജം, ഫോട്ടോഗ്രാഫർ ജിമ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിനെക്കുറിച്ചും സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെക്കുറിച്ചും മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയുടെ മേയ് ലക്കത്തിൽ ഇവരുടെ നാവുകൾ രുചിയുടെ വാഹനങ്ങൾ അദ്ദേഹം വിശദമായി എഴുതി.

പ്രാക്കുളം

"അഷ്ടമുടി തീരത്തെ ചരിത്രമുറങ്ങുന്ന പ്രാക്കുളം ഗ്രാമം. അവിടത്തെ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ ആത്മസുഹൃത്താണ്‌ കണ്ണൻ ഷൺമുഖം. നൂറ്റാണ്ടോളമായി കൊല്ലത്തു തുടരുന്ന ഷൺമുഖം സ്‌റ്റുഡിയോ കണ്ണന്റേതാണ്‌. യൗവനകാലത്ത്‌ ഞങ്ങളൊരുപാട യാത ചെയ്തിട്ടുണ്ട്‌. കണ്ണന്റെ സ്കൂളിൽ കാത്തിരുന്നു. അൽപം ഔദ്യോഗികകാര്യം. അതു തീർത്ത്‌ അദ്ദേഹം വന്നു.

അഷ്ടമുടിയുടെ തീരങ്ങളിൽ നാരായണഗുരുവും പട്ടമ്പിസ്വാമിയും കുമാരനാശാനുമൊക്കെ വന്നു താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമാണ്‌ കണ്ണൻ യാത്രയിൽ സംസാരിച്ചത്‌.

കണ്ണന്റെ സ്‌കൂളിലെ വിദ്യാർഥികൾ മിക്കവരും കായൽമത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌. അതിനാൽ കണ്ണൻ ഈയിടെ സ്‌കുളിൽ അത്യപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളോടു പറഞ്ഞു:

ഇന്ന ദിവസം, നിങ്ങളുടെ അച്ഛനോ ബന്ധുക്കളോ പിടിച്ച പലയിനം മീനുകളിൽ ഓരോന്നിനെ സാംപിളായി കൊണ്ടുവരിക. അതിന്റെ പേർ, മറ്റു പ്രാദേശിക വിവരങ്ങൾ ചോദിച്ചു കുറിച്ചുകൊണ്ടുവരണം. അഷ്ടമുടിമീനുകൾ നിരന്നു, വലിയ നാട്ടറിവ്‌. അഷ്ടമൂുടിക്കായലിന്റെ പുത്രൻ കവി കുരീപ്പുഴ ഉദ്ഘാടകനായി ഓടിവന്നു."

റേഡിയോ ബെൻസിഗർ ജില്ലാനൂൺ മീൽ ഓഫീസറുമായുള്ള അഭിമുഖം

റേഡിയോ ബെൻസിഗർ എഫ് എം അഭിമുഖത്തിൽ ജില്ലാനൂൺ മീൽ ഓഫീസർ സെയ്ഫുദ്ദീൻ എം മുസലിയാർ സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെ പരാമർശിച്ചു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ (വീഡിയോ)

മുന്നൊരുക്കങ്ങൾ

സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി. സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി.

പിറ്റിഎ പൊതുയോഗം

പിറ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം രക്ഷകർത്താക്കളും സ്കൂൾ വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുതിയ നൂൺ മീൽ കമ്മിറ്റിയെയയും യോഗം തെരഞ്ഞെടുത്തു. പ്രവേശനോത്സവ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. മുന്നൊരുക്കങ്ങൾ വിലയിരുത്തി.

പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ

പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ലംപ്സം ഗ്രാന്റ്, വിദ്യാഭ്യാസ സഹായം, കെടാവിളക്ക് സ്കോളർഷിപ്പ്, ഫിഷർമെൻ സ്കോളർഷിപ്പ് എന്നിവക്കും മറ്റുമായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. സ്കൂൾ സന്ദർശിച്ച എസ്.ബി.ഐ. തൃക്കടവൂർ ശാഖാ മാനേജർ ശ്രീജിത്തുമായി നടത്തിയ ചർച്ചയെത്തുടർന്ന് സ്കൂളിൽ സൗകര്യമൊരുക്കാമെന്നറിയിച്ചു. അൻപതോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പടുത്തി സീറോ ബാലൻസ് അക്കൗണ്ട് തുറന്നു. രക്ഷകർത്താക്കൾക്കും അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷം ചില ക്ലാസ് റൂമുകൾക്ക് ഫാൻ നൽകിയിരുന്നു. ഇത്തവണയും സ്കൂൾ പ്രവർത്തനങ്ങൾക്ക് ബാങ്ക് അധികൃതർ പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവേശനോത്സവം

തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൂട്ടായ്മയ്ക്കു വേണ്ടി വാർഡ് മെംബർ ഡാഡു കോടിയിൽ, സജീവ്, ആൻഡേഴ്സൺ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർവെഴ്സൺ സെലീന ഷാഹുൽ, സെക്രട്ടറി ജോയ് മോഹൻ, എഴുത്തുകാരൻ വി.എം. രാജമോഹൻ, എസ്എസ് കെ പരിശീലകൻ ജോർജ് മാത്യു, ആർ.പി. പണിക്കർ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി, ഹെഡ്മാസ്റ്റർ കണ്ണൻ,ജിബി ടി ചാക്കോ, മിനി ജെ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ മൊഡ്യൂൾ അനുസരിച്ച് ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്കായി ക്ലാസെടുത്തു.

എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ പത്തു കുട്ടികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിലും ഷാജഹാൻ, ദിലീപ് എന്നിവർ പൂർവ വിദ്യാർത്ഥികളുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. രാജു, ജോസ്. ബിനുലാൽ, സജീവ്, മിനി ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനം

ദേശാഭിമാനി വാർത്ത

പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ആഘോഷ പരിപാടികൾ വിദ്യാലയത്തിലെ അഞ്ചു ജോഡി ഇരട്ടക്കുട്ടികൾക്ക് തൈകൾ നൽകി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ ഫോട്ടോഗ്രാഫർ അനിൽ നെല്ലിവിളയുടെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം ഫോട്ടോഗ്രാഫർ സഞ്ജീവ് രാമസ്വാമി കുട്ടികൾക്കായി തുറന്നു കൊടുത്തു. പ്ലാസ്റ്റിക് വിപത്ത് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ അൻപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നുത്. ഫോട്ടോഗ്രാഫർമാർ ചേർന്ന് വൃക്ഷത്തൈ നട്ടു. വിവിധ മത്സരങ്ങളും കുട്ടികൾക്കായി നടന്നു.

മധുരം മലയാളം മാതൃഭൂമി

എല്ലാ ക്ലാസിലും ഓരോ മാതൃഭൂമി ദിനപത്രം എൻഎസ് ഫൈനാൻസിന്റെ സഹായത്തോടെ ലഭ്യമാക്കി. പത്രപാരായണം അടിസ്ഥാനമാക്കി എല്ലാ ആഴ്ചയും ക്വിസ് മത്സരം നടത്തും.

പ്രധാന പ്രവർത്തനങ്ങൾ

  • എല്ലാ ആഴ്ചയും ക്വിസ്
  • വാർത്താ വിശകലനം - സംവാദങ്ങൾ
  • ക്ലാസ് പത്രം
  • സ്കൂൾ പത്രം

ബാലസഭ തെരഞ്ഞെടുപ്പ്

ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ

ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ താഴെപ്പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

ബാലസഭ ഭാരവാഹികൾ
പേര് ക്ലാസ് സ്ഥാനം
അധിരജ് സന്ദീപ് 4 A സ്കൂൾ ലീഡ‍ർ
അനാമിക ആർ ബിനു 4 B ഡെപ്യൂട്ടി ലീഡർ
രൂപേഷ് എം പിള്ള 4 അസിസ്റ്റന്റ് ലീഡർ
ഹൃതിക 4 അസിസ്റ്റന്റ് ലീഡർ

ക്ലാസ് പ്രതിനിധികൾ

ക്ലാസ് പ്രതിനിധികൾ

വായനദിനം

ആർ.പി. പണിക്കർ

പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെയും ജഗജ്ജീവനെയും തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന,രമ്യ എന്നിവർ നേതൃത്വം നൽകി. വായന കേന്ദ്ര പ്രമേയമാക്കിയ പാവകളിയുടെ അവതരണവും നടന്നു. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.

പുസ്തക പ്രദർശനം

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2024 - 25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ആർ.പി. പണിക്കർ എസ്.ആർ.ജി. കൺവീനറിനു നൽകി പ്രകാശനം ചെയ്തു.

ഹെൽത്ത് ചെക്ക് അപ്

തൃക്കരുവ പി.എച്ച്.സി യുടെസഹകരണത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെയുള്ള മുഴുവൻ കുട്ടികളുടെയും ആരോഗ്യാവസ്ഥ പരിശോധിച്ചു. വിവിധ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കണ്ടെത്തി രക്ഷകർത്താക്കളെ വിവരമറിയിച്ചു. തുടർ പരിശോധനക്ക് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

സ്പിക‍്‍മാകെ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ജൂൺ21 ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടെ സമാപിച്ചു. ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി കുട്ടികൾ വിവിധ യോഗ മുറകൾ പരിചയപ്പെട്ടു. എസ്.സി.ഇ.ആർ.റ്റി തയ്യാറാക്കിയ ഏകീകൃത യോഗ പഠന ക്രമമനുസരിച്ചായിരുന്നു പരിശീലനം. സമാപന യോഗം കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ, സ്പിൿമാകെ സംസ്ഥാന സെക്രട്ടറി ഷാജി, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, മിനി. ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

മാധ്യമങ്ങളിൽ

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമ അധ്യാപകൻ വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ നന്ദന ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാലാം ക്ലാസിലെ അൽഫിദ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗിച്ചു. അനാമിക ആർ ബിനു കവിത ചൊല്ലി. അമാന ഷിബു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള അറബിക് പദ്യം ചൊല്ലി. മൂന്നാം ക്ലാസിലെ കുട്ടികൾ ആയ ശിവദ, അഭിജിത, ആരാധ്യ തമ്പി എന്നീ കുട്ടികൾ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിന്റെ പാട്ടിന് നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികളായ വൈഗ, കൃതിക, ഇശൽ എന്നിവർ എത്തി. തുടർന്ന് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശവും ബിന്ദു ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തു.

പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ

പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ

നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ആശാ ശരത് മുഖ്യാതിഥിയായിരുന്നു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി, പൂർവ്വ വിദ്യാർത്ഥി കൂടിയായ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡോക്ടേഴ്സ് ഡേ

ഡോ ചന്ദ്രശേഖരക്കുറുപ്പിനെ ആദരിക്കുന്നു

ജൂലൈ 1 ഡോക്ടേഴ്സ് ഡേയിൽ തൃക്കരുവ പഞ്ചായത്തിലെ പ്രസിദ്ധ ഡോക്ടറായ ചന്ദ്രശേഖരക്കുറുപ്പിനെ അതിഥിയായി ക്ഷണിക്കുകയും ഹെഡ്മാസ്റ്റർ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഡോക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി അനാമിക ആർ ബിനു ഡോക്ടേഴ്സ് ദിന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഥിരജ് സന്ദീപ് നന്ദി രേഖപ്പെടുത്തി.

കൊല്ലം @ 75

കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.

ബഷീർ അനുസ്മരണം

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേരുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിന്ദു ടീച്ചർ ക്ലാസ് എടുക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ഓരോ ക്ലാസ്സിൽ നിന്നും മികവാർന്ന റോക്കറ്റുകൾ തയ്യാറാക്കി കൊണ്ടുവന്ന കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. മൂന്ന് നാലിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും ഗോപു രണ്ടാം സ്ഥാനവും നേടി.

ശുചിത്വ സമൃദ്ധി

ശുചിത്വ സേനയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിക്കുന്നു

മാലിന്യ പരിപാലനം സമ്പൂർണ്ണമാക്കുന്നതിനും വലിച്ചെറിയൽ ശീലം ഇല്ലാതാക്കുന്നതിനും കുട്ടികളിലെ ആരോഗ്യസംബന്ധമായ ഭക്ഷണ സംവിധാനം ഉറപ്പുവരുത്തുന്നതിനുമായി ശുചിത്വമിഷന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ശുചിത്വ സമൃദ്ധി ഈ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.

  • ഒന്നു മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ശുചിത്വ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും ഗ്രീൻ അംബാസിഡറെ തിരഞ്ഞെടുക്കുകയും ചെയ്തു.
  • ക്ലാസ്സിൽ നിന്നും തുടങ്ങണം ശുചിത്വം
  • ക്ലാസ് ശുചിത്വ വോളണ്ടിയർമാരുടെ സഹായത്തോടെ ക്ലാസിലെ മാലിന്യങ്ങൾ( പേപ്പർ പ്ലാസ്റ്റിക്,ആഹാരത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ) രണ്ട് ബിന്നുകളിൽ ആയി തരം തിരിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത് മാസത്തിലൊരിക്കൽ എത്തുന്ന ഹരിത കർമ്മ സേനയെ ഏൽപ്പിക്കാനും തീരുമാനിച്ചു.
  • ക്ലാസിലെ കുട്ടികൾ ശുചിത്വ ശീലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വോളണ്ടിയർമാരെ ചുമതലപ്പെടുത്തി.
  • ഊർജ്ജ സംരക്ഷണത്തിനും ജലത്തിന്റെ മൂല്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനും കുട്ടികളിലൂടെ രക്ഷിതാക്കളിൽ വിവരം എത്തിക്കാനും തീരുമാനിച്ചു
  • കുട്ടികളിൽ മിതത്വം ശീലിക്കാൻ സ്കൂളിൽ നിന്നും തുടക്കം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
  • കുട്ടികളുടെ സഹായത്തോടെ അടുക്കളത്തോട്ടം ജൈവവൈവിധ്യ ഉദ്യാനം വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
  • ആശംസ കാർഡ് തയ്യാറാക്കി വലിച്ചെറിയൽ ശീലത്തിന് വിട നൽകാം.
  • വീട്ടിലെ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന രീതി( സർവ്വേ)

ജൂലൈ മാസം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

സ്കൂൾ തുറന്നു ഒരു മാസം കഴിഞ്ഞപ്പോഴേക്കും. സോക്ക് പിറ്റിൽ നിന്നും വെള്ളം ഓവർഫ്ലോ ചെയ്യാൻ തുടങ്ങി. ശുചിത്വ സമൃദ്ധി ക്ലബ്ബിന്റെ മീറ്റിംഗിൽ കുറിച്ച് ചർച്ച ചെയ്യുകയും തുടർന്ന്കൈ കഴുകുന്നതിന് ആവശ്യമായ വെള്ളം പിടിച്ച് വെച്ച് വോളണ്ടിയർ മാരുടെ സഹായത്തോടെ കൈകഴുകുന്നതിനും,പാത്രം കഴുകുന്നതിനും ഉള്ള സംവിധാനം ഒരുക്കി.പിന്നീട് ഇതുവരെയും സോക്ക് പിറ്റിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയിട്ടില്ല.

ശുചിത്വ വളണ്ടിയർമാരുടെ സഹായത്തോടെ സ്കൂളിലെ അടുക്കളത്തോട്ടം വിപുലമാക്കുന്നതിനായി പച്ചക്കറി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.

അക്ഷരമുറ്റം ക്വിസ് മത്സരം

സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്| രണ്ടാം സ്ഥാനവും നേടി.

അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം

രണ്ടാം സ്ഥാനം

വള്ളിക്കീഴ് ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത രൂപേഷ് എം പിള്ളക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

അക്ഷരമുറ്റം ടീമിനോടൊപ്പം

സ്വാതന്ത്ര്യദിനാഘോഷം

പ്രാക്കുളം ഗവൺമെന്റ് എൽ സ്കൂളിൽ 78 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ നടന്നു. രാവിലെ ഒൻപതിന് ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെംബർ ഡാഡു കോടിയിൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം ആൻഡേഴ്സൺ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുയ സ്കൂൾ ഗായക സംഘത്തിന്റെ ദേശഭക്തി ഗാനങ്ങളുടെ അവതരണം, പ്രസംഗം, പാർത്ഥിപന്റെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജിബി ടീച്ചർ നന്ദി പറഞ്ഞു. മിഠായി വിതരണത്തോടെ പരിപാടി അവസാനിച്ചു.

ശാസ്ത്രമേള സ്കൂൾ തല ക്വിസ് മത്സര വിജയികൾ

ഗണിതം

ശാസ്ത്രം

സാമൂഹ്യ ശാസ്ത്രം

സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം കിർത്താഡ്സ് വിജിലൻസ് ഓഫീസറും സോഷ്യോളജിസ്റ്റുമായ ശ്രീ. ജീവൻ ഉദ്ഘാടനം ചെയ്തു.

സഹപാഠി ജനയുഗം ക്വിസ്

അൻപതോളം കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ അനാമിക ആർ ബിനു സബ് ജില്ല മത്സരത്തിനു അർഹത നേടി.

പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ പരിശീലനം

നാഷണൽ അച്ചീവ്മെന്റ് സർവേയുടെ പുതിയ പേരാണ് പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ.

NAS സ്കൂൾതല പ്രവർത്തനങ്ങൾ

PRSS സെൽ

▪️സുഗമമാക്കുന്നതിന് വേണ്ടി ഹെഡ്മാസ്റ്റർ കണ്ണൻ സർ ചെയർമാൻ ആയും ,എസ് ആർ ജി കൺവീനർ ബിന്ദു ടീച്ചർ കൺവീനറായും, CRCC കോഡിനേറ്റർ വിൻഷ, മൂന്നാം ക്ലാസിൽ ഭാഷ (മലയാളം ഇംഗ്ലീഷ്) ,ഗണിതം ,ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ, വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അർച്ചന ടീച്ചർ അംഗമായും PRSS സെൽ രൂപീകരിച്ചു.

▪️പ്രവർത്തന നടത്തിപ്പുകളുടെ സുഗമമായ ആശയവിനിമയത്തിന് ബിന്ദു ടീച്ചർക്ക് പ്രത്യേക ചുമതല നൽകി.

▪️പ്രതിവാര പരിശീലനത്തിന്റെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും അതുപോലെതന്നെ മോഡൽ പരീക്ഷയുടെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും PRSS സെല്ലിലെ മുഴുവൻ അംഗങ്ങളുടെ ഉത്തരവാദിത്വത്തിൽ ചെയ്തു.

പരിശീലന പരീക്ഷ
പരിശീലന പരീക്ഷ

മുന്നൊരുക്കങ്ങൾ

▪️7 പ്രതിവാര പരിശീലനങ്ങളും ▪️മൂന്ന് മോഡൽ പരീക്ഷകളും നടത്താൻ തീരുമാനിച്ചു. ▪️NAS അടിസ്ഥാനമാക്കി 3 ആം ക്ലാസിലെ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. ▪️ പ്രതിവാര പരിശീലനത്തിന്റെയും മോഡൽ പരീക്ഷയുടെയും വിലയിരുത്തൽ അന്നുതന്നെ നിശ്ചിത കൺസോളിഡേറ്റഡ് ഫോർമാറ്റിൽ എഴുതിച്ചേർത്ത് ഓൺലൈൻ എൻട്രിയും നടത്തി. ▪️പ്രതിവാര പരിശീലനത്തിന്റെ വിലയിരുത്തലുകൾ ക്രോഡീകരിച്ചുകൊണ്ട് എസ് ആർ ജിയിൽ ചർച്ച ചെയ്തു അടുത്ത പ്രതിവാര പരിശീലനത്തിന് മുൻപ് ഏത് മേഖലകളിലാണ് കുട്ടികൾക്ക് പിന്തുണ നൽകേണ്ടത് എന്ന് കണ്ടെത്തി ക്ലാസ് മുറികളിൽ നടപ്പാക്കി.

പ്രതിവാര പരിശീലനം

▪️ക്ലാസ് മൂന്നിന് 15 ചോദ്യങ്ങൾ, 25 മിനിറ്റ് സമയം ▪️ക്ലാസ് ആറിൽ 15ചോദ്യങ്ങൾ, 25 മിനിറ്റ് സമയം ▪️ക്ലാസ് 9ന് 30 ചോദ്യങ്ങൾ, 45 മിനിറ്റ് സമയം ▪️ഒരു ചോദ്യം attend ചെയ്യാൻ കുട്ടിക്ക് ഒന്നര മിനിറ്റ് സമയം അനുവദിക്കും. ▪️ *മൂന്നാം ക്ലാസിൽ ഭാഷ ,ഗണിതം, World around us(EVS, ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം)* എന്നീ മേഖലകളിലാണ് പ്രതിവാര പരിശീലനവും മോഡൽ പരീക്ഷയും നടന്നത്. ▪️പ്രതിവാര പരിശീലനങ്ങൾ ചോദ്യങ്ങൾ പ്രൊജക്ടറിൽ ഡിസ്പ്ലേ ചെയ്തുകൊണ്ട്, ചാർട്ട് പേപ്പറിൽ എഴുതി പ്രദർശിപ്പിച്ചാണ് നടത്തിയത്. ▪️കുട്ടികളുടെ പ്രതികരണങ്ങൾ വെള്ള പേപ്പർ നൽകി എഴുതി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

2024-25 NAS പ്രതിവാര പരീക്ഷ റിപ്പോർട്ട്.

19/08/24, തിങ്കളാഴ്ച നടത്തിയ പ്രതിവാര പരീക്ഷയിൽ ഗവ.എൽ. പി. എസ്, പ്രാക്കുളം സ്കൂളിൽ മൂന്നാം ക്ലാസിൽ നിന്നും 47 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ എഴുതി. ഏറ്റവും ഉയർന്ന നിലവാരം 86%-2കുട്ടികൾ ആണ്. ബാക്കിയുള്ളത്, 80%-5, കുട്ടികൾ 73%. 5 കുട്ടികൾ, 66%. 7കുട്ടികൾ,60%. 6കുട്ടികൾ ,53%-2പേർ. 50% ത്തിൽ താഴെ എത്തിയവർ 14 പേർ. ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി മെച്ചപ്പെടുത്താൻ തീരുമാനിച്ചു.

ജയപാലപ്പണിക്കർ സ്മാരക ബാലചിത്ര രചനാ മത്സരം

നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും ഉണ്ടായിരുന്നു.

കുട്ടികൾ അധ്യാപകരായി അധ്യാപക ദിനാഘോഷം

അധ്യാപക ദിനം വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ടീച്ചറെ വാർഡ് മെംബർ ആദരിക്കുന്നു
അദ്വിക് അബാക്കസ് ക്ലാസ് നയിക്കുന്നു

പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. വിരമിച്ച പ്രഥമാധ്യാപിക വിലാസിനി , കവിയും അധ്യാപകനും ചിത്രകാരനുമായ ദേവി പ്രസാദ് ശേഖർ, അംഗൻവാടി അധ്യാപിക ജുബൈരിയത്ത്, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവരെ വാർഡ് മെംബർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആർ.പി. പണിക്കർ, രൂപേഷ് എം. പോൾ, ആയിഷ, മിനി ടീച്ചർ, ജിബി ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപക വേഷത്തിലെത്തിയ കുട്ടികൾ ക്ലാസുകളെടുത്തു.

ഓണാഘോഷം

മാവേലി നാടു വാണീടും കാലം മാനഷരെല്ലാരുമൊന്നു പോലെ
അത്തപ്പൂക്കളം

അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കു വിപുലമായ സദ്യയും ഒരുക്കിയിരുന്നു. നൂറോളം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും സംഘ ഗാനാലാപവും വേറിട്ടതായിരുന്നു.

മെഗാ തിരുവാതിര വീഡിയോ

മെഗാതിരുവാതിര

ഓണാഘോഷം ചിത്രങ്ങളിലൂടെ

മെഗാ തിരുവാതിര ടീം അധ്യാപകരോടൊപ്പം