"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=== എടത്വായിലെ തങ്കകൊടിമരം ( പ്രൊഫ. കെ. ജെ. ജോസഫ് , കളപ്പുരയ്ക്കൽ) ===
1887 ലെ കോട്ടയം വികാരി അപ്പസ്തോലിക്ക ആയി ചുമതലയേറ്റ ഡോക്ടർ ചാൾസ് ലവീ‍ഞ്ഞ് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ താല്പര്യമുള്ള ജസ്യൂട്ട് മിഷനറിമാരിൽ ഒരാളായിരുന്നു. ഇന്നത്തെ ചങ്ങനാശ്ശേരി , കോട്ടയം, പാല , കാഞ്ഞിരപ്പള്ളി രൂപതകളിൽ പെട്ട പ്രദേശങ്ങളിലെ സുറിയാനി കത്തോലിക്ക വൈദിക മേലദ്ധ്യക്ഷനായിരുന്ന ലവീഞ്ഞു മെത്രാൻ തന്റെ ആസ്ഥാനം മാന്നാനത്തുനിന്നു ചങ്ങനാശ്ശേരിയിലേക്ക് മാറ്റിയപ്പോൾ തന്നെ സെന്റ് ബർക്കുമാൻസ് ഹൈസ്കൂൾ അവിടെ സ്ഥാപിച്ചു. എടത്വായിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തതും അദ്ദേഹമാണ്.
1895-ൽ ഔദ്യോഗിക സന്ദർശനാർത്ഥം ലവീഞ്ഞു മെത്രാൻ എടത്വായിൽ എത്തി.  മനോഹരമായ ഒരു വലിയ പൊന്നിൻ കുരിശ് സ്വന്തമാക്കിയ ശേഷം കൊടിമരം പൊതിയുവാൻ തയാറെടുക്കുകയായിരുന്ന ഇടവകക്കാർ അദ്ദേഹത്തിന്റെ പ്രേരണയാൽ സ്വർണ്ണക്കൊടിമരം എന്ന ആശയം വിട്ടിട്ട് അതിനു പകരമായി കൂടുതൽ തിളക്കമുള്ള തങ്കക്കൊടിമരം എന്ന അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കുവാൻ തയ്യാറായി.
അങ്ങനെ 1895 ഫെബ്രുവരി മാസം 25-ാം തിയതി എടത്വാ പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കോച്ചേരിസാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളം സ്വദേശി  നന്തിക്കാട്ട് വർക്കിസാറായിരുന്നു ആദ്യത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും. ആദ്യത്തെ മാനേജർ ആലപ്പുഴ ഇടവക കടവിൽ ജയിംസ് അച്ചനായിരുന്നു.
ആ വർഷം ആഗസ്റ്റ് 15ന് സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. ലവീഞ്ഞു മെത്രാന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് എസ് ജെ ആയിരുന്നു ശിലാസ്ഥാപകൻ. അതിവേഗം പണിതീർത്ത ആ കെട്ടിടം ചുറ്റും വരാന്തയോടുകൂടിയതും ഓടുമേഞ്ഞതുമായിരുന്നു. അന്നത്തെ നിലവാരത്തിൽ അത് ഏറ്റം നവീനവുമായിരുന്നു.
സ്കൂളിലെ റൈട്ടർ കൂടിയായിരുന്ന കൊപ്പാറ ചാക്കോസാർ, പളളത്തുകാരൻ പി. കെ. മാമ്മൻ സാർ , മുൻഷി ചേരിയിൽ കുത്തുപണിക്കർ , ചക്കാലയ്ക്കൽ സി. എം. ചെറിയാൻ സാർ എന്നിവർ ഇതൊരു ഹൈസ്കൂളാകുന്നതിനു മുൻപ് ഇവിടെ സേവനം ആരംഭിച്ചു.
==== ഹൈസ്കൂളാകുന്നു. ====
1898ൽ ആദ്യത്തെ രക്ഷാധികാരിയായിരുന്ന ലവീ‍ഞ്ഞു മെത്രാൻ വികാരിയാത്തിന്റെ ചുമതല മാർ മാക്കീൽ മെത്രാന് കൈമാറിയിട്ട് ഇന്ത്യ വിടുമ്പോൾ സെന്റ് അലോഷ്യസ് ഒരു പൂർണ്ണ ലോവർ സെക്കണ്ടറി (മിഡിൽ) സ്കൂളായികഴിഞ്ഞിരുന്നു. അടുത്ത വർഷം കടവിലച്ചനും സ്ഥലം മാറിപ്പോയി. പുതിയ മാനേജർ ഉലക്കപ്പാടിൽ തോമ്മസ് അച്ചനായിരുന്നു. എടത്വാ ഇടവകാംഗമായിരുന്ന അദ്ദേഹം പുതിയ വികാരി അപ്പസ്തോലിക്കയുടെ പൂർണ്ണ പിന്തുണയോടെ ഇതിനെ ഒരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂളിന്റെ ആദ്യ ക്ലാസ് ആയിരുന്ന IV ഫോറം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷം ആരംഭിച്ചു. ശ്രീ. വി.എൻ. കൃഷ്ണയ്യർ ബി.ഏ. ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. രണ്ടു വർഷങ്ങൾക്കു ശേഷം തലവടിയിൽ ദേവസ്വം വക ഹൈസ്കൂളാരംഭിച്ചപ്പോൾ അവിടെ ജോലി സ്വീകരിക്കുവാൻ ഇവിടുത്തെ ഉദ്യോഗം അദ്ദേഹം ഉപേക്ഷിച്ചു. മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ള അദ്ധ്യാപകരുടെ അഭാവം ഹൈസ്കൂളിനു അംഗീകാരം ലഭിക്കുവാൻ  കാലവിളംബം വരുത്തിയെങ്കിലും 1904ൽ ആദ്യബാച്ച് മെട്രിക്കുലേഷൻ പരീക്ഷയിൽ ചേർന്നു.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1103828...2566359" എന്ന താളിൽനിന്ന് ശേഖരിച്ചത്