"മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂർ എന്ന താൾ മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1924 ൽ വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ കരങ്ങളിൽ തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.''' | '''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1924 ൽ വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ കരങ്ങളിൽ തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.''' | ||
11:40, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര് | |
---|---|
വിലാസം | |
വായ്പൂര് വായ്പൂര് , വായ്പൂര് പി.ഒ. , 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0469 2687236 |
ഇമെയിൽ | mohammadenlpsvaipur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37634 (സമേതം) |
യുഡൈസ് കോഡ് | 32120701602 |
വിക്കിഡാറ്റ | Q87595083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 221 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാഫാൻ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ആഷ്ന ഇല്ല്യാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീന പി എ |
അവസാനം തിരുത്തിയത് | |
31-08-2024 | Sreejithkoiloth |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1924 ൽ വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ കരങ്ങളിൽ തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.
ചരിത്രം
വായ്പൂര് എന്ന ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്. ശാസ്‌താം കോയിക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. "വായൂപുരം" എന്ന വാക്കിൽ നിന്നുമാണ് വായ്പ്പൂര് എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. വാവരുടെ ഊര് (വാവരുടെ നാട് )എന്ന പേരിലും വായ്‌പ്പൂര് അറിയപ്പെടുന്നു. ശാസ്താംകോയിക്കൽ താഴത്തെ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത്. മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ വായ്‌പ്പൂര് എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് 1924 ൽ ആണ്. അതിനു മുൻപായി വായ്‌പ്പൂര് നെല്ലിമല കുടുംബത്തിൽ പെട്ട മുഹമ്മദലി റാവുത്തർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനം ആയിരുന്നു ഇത്. ഈ വിദ്യാലയം നടത്തികൊണ്ട് പോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ വിദ്യാലയവും സ്ഥലവും വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ അത്തിൻറെ സുശക്തമായ കരങ്ങളിലേക്ക് കൈമാറുകയും ചെയ്തു.
തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ അനുമതിയോടെ വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ അത്ത് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 1924- ൽ വായ്‌പ്പൂര് മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഓടിട്ട നാല് ക്ലാസ്സ് മുറികളിൽ മലയാളം മീഡിയം 1മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.1993-ൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.2000-ൽ 1മുതൽ 4 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ എയ്ഡഡ് വിദ്യാലയം ആണ് നമ്മുടേത്. ഇതോടു കൂടി വായ്‌പ്പൂരിലെ സാധാരണക്കാരായ കുട്ടികളുടെ ഇംഗ്ലീഷ് മീഡിയത്തിലുള്ള പഠനം എന്ന സ്വപ്നം പണച്ചിലവില്ലാതെ സാക്ഷാത്ക്കരിക്കുന്നതിന് കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ലഭ്യമാകുന്നതിനു വേണ്ടി വളരെയധികം പ്രയത്നിച്ചത് അദ്ധ്യാപകൻ കൂടിയായ സലിം സാർ ആയിരുന്നുവെന്നത് വളരെ അഭിമാനാർഹമാണ്.കുട്ടികളെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നതിനായി ആദ്യ കാലങ്ങളിൽ ഒരു ജീപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് 2 ബസ്സുകൾ വാങ്ങുകയും ചെയ്തു.ഈ വിദ്യാലയത്തിൽ 9 സ്ഥിരം അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
മല്ലപ്പള്ളി ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഏക എൽ.പി വിദ്യാലയമാണ് നമ്മുടെ സ്ഥാപനമെന്നത് ഏറെ അഭിമാനകരമാണ്. ചരിത്രത്തിന്റെ ഇട നാഴിയിൽ വ്യക്തമായ ഇടം നേടി കൊണ്ട് ശതാബ്‌ദിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ തുടക്കത്തിലും വളർച്ചയ്ക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറഞ്ഞ മാന്യ വ്യക്തികളുടെ സ്മരണക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നു കൊടുത്തുകൊണ്ട് അക്ഷയതേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
സ്കൂളിന്റെ പ്രധാനാധ്യാപകർ
പേര് കാലയളവ്
1925-1950
T G രാമൻപിള്ള 1950-1967
P A നാരായണപിള്ള 1968-1985
C C ഏലിക്കുട്ടി 1985-1988
V R പങ്കജാക്ഷിയമ്മ 1988-1992
A R പൊന്നമ്മ 1992-1997
M K ശ്രീദേവിയമ്മ 1997-2013
ഷീജാഫാൻ H 2013 മുതൽ തുടരുന്നു
സേവനമനുഷ്ഠിച്ച അധ്യാപകർ
T G രാമൻപിള്ള
P A നാരായണപിള്ള
C C ഏലിക്കുട്ടി
T T ഏലിയാമ്മ
G ഗോദവർമ്മ തമ്പുരാൻ
V R പങ്കജാക്ഷിയമ്മ
K E അബ്ദുൾറഹ്‌മാൻ റാവുത്തർ
A P ഹസ്സൻ റാവുത്തർ
P V സാറാമ്മ
A R പൊന്നമ്മ
M K ശ്രീദേവിയമ്മ
മോൻസി ജോർജ്
P A ഷീജാഭായി
നിലവിലെ അധ്യാപകർ
ഷീജാഫാൻ H (HM)
K M മുഹമ്മദ് സലിം
ബീന ജോൺ
സുഷി ഐസക്
ഷീബ ലത്തീഫ്
ഗോപിക G
പ്രിയ പ്രസന്നൻ
രേവതി രവീന്ദ്രൻ
അൽഫിയ N S
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ നേട്ടങ്ങൾ
ഓടിട്ട ചെറിയ നാല് ക്ലാസ്സ് റൂമുകളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ കെട്ടിടമായിരുന്ന ഈ സ്കൂൾ ഇന്ന് നാല് നിലയുള്ള ഒരു ബഹു നില കെട്ടിടമായി മാറിയിരിക്കുന്നു.പത്തനംതിട്ട ജില്ലയിൽ പാരലെൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ ആണ് നമ്മുടെ സ്കൂൾ.2017-18 വർഷത്തിൽ MLA ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ജൈവ വൈവിധ്യ പാർക്കും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. രാജു എബ്രഹാം എം എൽ എ നിർവഹിച്ചു.
കലാകായിക രംഗത്ത് ഈ സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കരസ്ഥമാക്കുന്നു. കായിക രംഗങ്ങളിലും ഒട്ടും പിന്നിലാകാതെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു.ICT സാധ്യത ഫലവത്താക്കുന്നതിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, അഞ്ച് ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്ടറുകളും, ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഉണ്ട്. സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് പണിത ഒരു പാചകപ്പുരയും ഉണ്ട്.സാധാരണക്കാരായ കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ എത്തിക്കുന്നതിനായി രണ്ട് ബസ്സ് സേവനം നടത്തി വരുന്നു. ഇതിൽ രണ്ട് ഡ്രൈവറും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
മല്ലപ്പള്ളി -9km
കുളത്തൂർ മൂഴി -4 km
എഴുമറ്റൂർ - 5 km
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37634
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ