"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 111: വരി 111:
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
<br>
<br>
{{#multimaps: 11.99831,75.72386 | zoom=13}}
{{Slippymap|lat= 11.99831|lon=75.72386 |zoom=16|width=800|height=400|marker=yes}}

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ എന്ന ഗ്രാമത്തിലാണ് സെൻറ് മേരീസ് ഹൈസ്കൂൾ

സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ
വിലാസം
എടൂർ

പായം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽstmaryshssedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14053 (സമേതം)
എച്ച് എസ് എസ് കോഡ്13052
യുഡൈസ് കോഡ്32020900810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ553
പെൺകുട്ടികൾ485
ആകെ വിദ്യാർത്ഥികൾ1038
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസിലി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷാജു ഇ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രജിത ഷിബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. കുടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാന്റ് മുതലായ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നു.
  • സ്റ്റുഡൻ്റ് പോലീസ് കേ‍ഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ് മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപടവാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി സിസിലി ജോസഫ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ലിൻസി പി സാമും ആണ്.

മാനേജർമാർ ഇന്നുവരെ

സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ, ഫാ.അബ്രാഹം മൂങ്ങാംമാക്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ.പീറ്റർ കൂട്ടിയാനി, ഫാ. ജോൺ കടുകൻമാക്കൽ, ഫാ. സക്കറിയാസ് കട്ടയ്ക്കൽ, ഫാ.വർക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോർജ് കൊല്ലക്കൊമ്പിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ഫാ.ആന്റണി മുതുകുന്നേൽ,ഫാ.തോമസ് വടക്കേമുറിയിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.ജെ.ജോസഫ് മണിമലതറപ്പേൽ, ബാബുക്കുട്ടി ജോസഫ്, എം.കെ.ഉലഹന്നാൻ, എം.ജെ.ജോസഫ് മേച്ചേരിമണ്ണിൽ, സി.പി.തോമസ്, വി.ടി.തോമസ്, എം.ടി.എബ്രഹാം, ജോർജ് മാത്യു, കെ.ജെ.ജോർജ്, പി.വി.ഫിലിപ്പ്, പി.കെ.ജോർജ്, സി.എസ്.അബ്രഹാം, ഒ.ജെ.മാത്യു, പി.ജെ.ജോസഫ്,ലീലാമ്മ തോമസ്,തങ്കച്ചൻ പി.എം,ബേബി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1)റൈറ്റ്. റവ. ഡോ. ജോർജ് പുതിയാകുളങ്ങര----ബിഷപ്പ് ഒഫ് പോർട്ട്-ബർജ് മഡഗാസ്ക്കർ(2009 മെയ് 24) 2)ശ്രി. സി ജെ. ജോസ് ഐ. എ. എസ്സ്----ചെയർമാൻ ആൻഡ് എം. ഡി. ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ 3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)

കലാകായികം

സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.12 വർഷമായി ഉപജില്ലാതല കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു.

ചിത്രശാല

വഴികാട്ടി

  • ഇരിട്ടി പട്ടണത്തിൽനിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ് എടൂർ ഹയർസെക്കന്ററി സ്കൂൾ.


Map