"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എസ് എസ് എൽ സി പരീക്ഷാഫലം (2024)സ്കൂളിന് വേനലിലെ കുളിർമഴയായി''' ==
2024 മാർച്ച് എസ് എസ് എൽ സി പരീക്ഷാഫലം മോഡൽ സ്കൂളിന് വേനലിലെ കുളിൽമഴയായി. സ്കൂളിന്റെ അഭിമാനവും യശസ്സും ഒരു പടി കൂടി ഉയർത്തിക്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും സ്കൂൾ സമ്പൂർണ്ണവിജയം നേടി.  പൊതു വിദ്യാലയങ്ങളിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില സ്കൂളുകളിലൊന്നാവാൻ മോഡൽ സ്കൂളിന് കഴിഞ്ഞു. വിജയത്തിന് പൊൻതിളക്കമേകിക്കൊണ്ട് രണ്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിനെ സംബന്ധിച്ച് പരമപ്രധാനമായ ലക്ഷ്യം കുട്ടികളുടെ അക്കാദമികമികവാണെന്നും തങ്ങളുടെ പ്രയത്നം മുഴുവനും അതിനുവേണ്ടിയാണ് ചെലവഴിക്കേണ്ടതെന്നുമുള്ള ടീം മോഡലിന്റെ ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് കാരണം. ഈവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് എസ് എൽ സി വിജയം കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ ഒട്ടും ഒളി മങ്ങാതെ മോഡൽ സ്കൂളിനും അഭിമാനിക്കാൻ സാധിച്ചു. 10/05/2024 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന സ്റ്റാഫിന്റെ വകയുള്ള അനുമോദനസദസ്സിൽ ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ കുട്ടികൾക്ക് മെഡലുകളും ക്യാഷ് അവാർഡും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു. ടി ടി ഐ പ്രിൻസിപ്പൽ ശ്രീമതി ആശ സിബി, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, ഓമന ടീച്ചർ,ഷഹീന ടീച്ചർ, അജയ് കുമാർ, നിർമ്മൽ, ജയശ്രീ, കൗൺസിലർ റിനി ജെയ്സൺ എന്നിവർ കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് വി പൗലോസ് നന്ദിയും ആശംസിച്ചു.
== '''വേറിട്ട പ്രവർത്തനം''' ==
കിളികൾക്കും മറ്റു ജീവികൾക്കും കൊടും വേനലിൽ ആശ്വാസമൊരുക്കി കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ അടയ്ക്കുന്ന ദിവസം സഹജീവികൾക്ക് ആശ്വാസമൊരുക്കി മൺ ചട്ടിയിൽ ദാഹജലം ഒരുക്കിയിട്ടാണ് കുട്ടികൾ വേനലവധിക്ക് വീട്ടിലേക്ക് മടങ്ങിയത്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ മനസ്സുകളിൽ ജീവിത മൂല്യങ്ങളുടെ പ്രാധാന്യം ആഴ്‌ന്നിറങ്ങിയതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല പക്ഷി മൃഗ സസ്യാദികളും വേനൽ ചൂടിൽ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും നമ്മളാൽ കഴിയുന്ന സഹായം അവയ്ക്ക് ചെയ്ത് കൊടുക്കണം എന്നുമുള്ള ചിന്തയിലാണ് സ്കൂളിലെ ഇക്കോ, സയൻസ്, സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തനം നടത്തിയത്. ഹെഡ്മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, അധ്യാപകരായ പ്രീത ജി ദാസ്, ഷഹീന, ഓമന, ജീമോൾ കെ ഐസക്ക്, മനോജ് വി പൗലോസ്, സോഫിയ മാത്യൂ, റിനി ജെയ്സൺ,നിർമൽ, അജയ്, തോമസ്, എന്നിവർ നേതൃത്വം നൽകി
മാധ്യമവാർത്തയ്ക്ക് [https://drive.google.com/file/d/1xluujVg2oTILbkKU7aX4RKo3AO-MV7oF/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:33027 news.jpeg|പത്രവാർത്ത
</gallery>


== '''ഉണർവ് 2024''' ==
== '''ഉണർവ് 2024''' ==
വരി 8: വരി 17:


== '''മോഡൽ സ്കൂളിൽ "വിനിമയ" പ്രവർത്തനമാരംഭിച്ചു.''' ==
== '''മോഡൽ സ്കൂളിൽ "വിനിമയ" പ്രവർത്തനമാരംഭിച്ചു.''' ==
സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, പൊതുവിജ്ഞാനം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി Alexa ഉപയോഗിച്ചുള്ള "'''വിനിമയ'''" പദ്ധതി കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ സജൻ സി നായർ 29/02/2024 ന് ഉൽഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായ ചടങ്ങിൽ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ, നഗരസഭ കൗൺസിലർ ശ്രീമതി ജയമോ  ൾ കുരിശിങ്കൽ,  TTI പ്രിൻസിപ്പൽ ശ്രീമതി ആശ സി ബി, കോട്ടയം ഈസ്റ്റ് AEO ശ്രീ അനിൽ തോമസ് എന്നിവർ സന്നിഹിതരായി. <gallery>
സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, പൊതുവിജ്ഞാനം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി Alexa ഉപയോഗിച്ചുള്ള "'''വിനിമയ'''" പദ്ധതി കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ സജൻ സി നായർ 29/02/2024 ന് ഉൽഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായ ചടങ്ങിൽ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ, നഗരസഭ കൗൺസിലർ ശ്രീമതി ജയമോ  ൾ കുരിശിങ്കൽ,  TTI പ്രിൻസിപ്പൽ ശ്രീമതി ആശ സി ബി, കോട്ടയം ഈസ്റ്റ് AEO ശ്രീ അനിൽ തോമസ് എന്നിവർ സന്നിഹിതരായി.  
 
വിനിമയയെ കുറിച്ച് അറിയാൻ [https://drive.google.com/file/d/1n3w6iAPScWH6vinAPGejzwK88OdEZqcT/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] <gallery>
പ്രമാണം:33027 Vinimaya.jpg|സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഉൽഘാടനം ചെയ്യപ്പെട്ട വിനിമയ  
പ്രമാണം:33027 Vinimaya.jpg|സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഉൽഘാടനം ചെയ്യപ്പെട്ട വിനിമയ  
</gallery>
</gallery>
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2214580...2483503" എന്ന താളിൽനിന്ന് ശേഖരിച്ചത്