"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:29, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി.

ഞങ്ങളുടെ സ്കൂളിലെ റെഡ് ക്രോസ് യൂണിറ്റ് മനുഷികമൂല്യങ്ങൾ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്നു.

അതിലൂടെ അവർ മനുഷ്യരാശിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ സജ്ജരാകുന്നു .

''മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം.'

ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി റെഡ് - ക്രോസ് കുട്ടികൾ  മാസ്ക്കുകൾ തയ്ച്ച് വിതരണത്തിനായി സ്കൂൾ എച്ച് എം നു നൽകി .

'പരിസ്ഥിതിയെ സംരക്ഷിക്കൂ '

എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ റെഡ്ക്രോസ് അംഗങ്ങളും അഞ്ച് വൃക്ഷ തൈകൾ വീതം അവരുടെ വീടുകളിൽ നട്ട് സംരക്ഷിക്കുന്നു .

' പറവകൾക്കൊരു പാനപാത്രം'

എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വേനൽക്കാലത്ത്  പക്ഷികളുടെ ദാഹം അകറ്റുന്നതിനായി  കുട്ടികൾ   അവരവരുടെ ടെ വീടുകളിൽ പാത്രങ്ങളിൽ വെള്ളംനിറച്ച്  പലഭാഗങ്ങളിലായി വെക്കുന്നു.