"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=39012 | |സ്കൂൾ കോഡ്=39012 |
11:30, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
39012-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 39012 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതാപ് എസ് എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനു കെ ജോൺ |
അവസാനം തിരുത്തിയത് | |
09-04-2024 | Shobha009 |
ലിറ്റിൽ കൈറ്റ്സ്സ്
അറിവ് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടത് ആണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിന് അപ്പുറം അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവവും സമ്പൂർണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിത വും ശിശു കേന്ദ്രീകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു വന്നിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്ക് ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായി ഉപയോഗിക്കാൻ വൈഗദ്യവും അഭിരുചിയുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്സ്"എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ഹൈടെക് പദ്ധതിയുടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
ലിറ്റിൽ കൈറ്റ്സ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിഷയ മേഖലയിലെ പ്രായോഗിക പരിശീലനം പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്ടോപ്പ് പബ്ലിഷിങും,ഇന്റർനെറ്റ്, സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവുപുലർത്തുന്നവർക്ക് സബ്ജില്ല ജില്ലാ സംസ്ഥാനതല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലനപദ്ധതി അവസരമൊരുക്കുന്നു.
കൈറ്റ് മാസ്റ്റേഴ്സ്
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്സ് പദ്ധതി ശ്രീ പ്രതാപ് എസ് എം അനു കെ ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു
പ്രവർത്തനങ്ങൾ
2020 23 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉള്ള അഭിരുചി പരീക്ഷ നടത്തുകയും സ്കൂളിലെ ഒമ്പതാം ക്ലാസ്സിൽ നിന്ന് 40 കുട്ടികൾ അംഗത്വം നേടുകയും ചെയ്തു. |
---|
തുടർന്ന് ഈ കുട്ടികൾക്ക് "സത്യമേവ ജയതേ" എന്ന പ്രോഗ്രാം നടത്തി. വിവരവിനിമയ സാങ്കേതിക മേഖലയിലുള്ള അറിവുകളെയും ചൂഷണങ്ങളെയും കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. |
---|
ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നടത്തി. |
---|
20/1/2022 കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് നടത്തി. വളരെ രസകരവും വിജ്ഞാന പ്രദവും ആയ ക്യാമ്പിൽ കുട്ടികൾ വളരെയധികം താത്പര്യത്തോടെ പങ്കെടുത്തു. തുടർന്നുള്ള അസൈമെന്റ് വർക്കുകൾ കുട്ടികൾ ചെയ്തു വരുന്നു. |
---|