"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 9: വരി 9:
== '''<big><u>പോസ്റ്റർ നിർമാണം</u></big>''' ==
== '''<big><u>പോസ്റ്റർ നിർമാണം</u></big>''' ==
[[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1|ഇടത്ത്‌|222x222ബിന്ദു]]
[[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1|ഇടത്ത്‌|222x222ബിന്ദു]]
[[പ്രമാണം:44519 - IMG 20230626 095107.jpg|ലഘുചിത്രം|STD 2|നടുവിൽ|217x217ബിന്ദു]]
[[പ്രമാണം:44519 - IMG 20230626 095107.jpg|ലഘുചിത്രം|STD 2|217x217ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:44519 - IMG 20230626 094104.jpg|ലഘുചിത്രം|STD 4]]
[[പ്രമാണം:44519 - IMG 20230626 094104.jpg|ലഘുചിത്രം|STD 4|നടുവിൽ|216x216ബിന്ദു]]


[[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1]]
[[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1]]

20:25, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പഠനയാത്ര 2023 - 24

പൂവാറിലെ പൊഴിക്കര
കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ

2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

പോസ്റ്റർ നിർമാണം

STD 1
STD 2
STD 4
STD 1



2023 - 24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച് പ്രദർശിപ്പിച്ചു

STD 1

ഠനോത്സവം

2023-2024 അധ്യയന വർഷത്തെ പഠനോത്സവം

ക്ലാസ് തലം ,സ്‌കൂൾ തലം ,പൊതു ഇടം എന്നിങ്ങനെ

മികച്ച രീതിയിൽ നടത്തുകയുണ്ടായി പൊതു ഇടത്തിൽ

നടത്തിയത് 7/3/2024 നായിരുന്നു ബഹുമാനപ്പെട്ട

വാർഡ് മെമ്പർ ശ്രീമതി. ആഗ്നസ് ഉൽഘാടനം

നിർവഹിച്ച് അധ്യാപകരുടെയും

രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും

വിദ്യാർത്ഥികളുടെയും നിറസാനിധ്യത്തിൽ നടത്തി

കായികദിനം

കസേര ചുറ്റൽ (sports day 2024) കുട്ടികളുടെ കായികപ്രവർത്തനങ്ങൾക്ക് സ്ഥലസൗകര്യങ്ങൾ പരിമിതമാണെങ്കിലും 2024 ലെ കായികദിനത്തിൽ കുട്ടികൾ മികച്ച പ്രകടനങ്ങളാണ് കാഴ്‌ച വച്ചത് ഓട്ടമത്സരം, പുന്നയ്‌ക്ക പെറുക്കൽ,കസേര ചുറ്റൽ തുടങ്ങിയ കായിക ഇനങ്ങൾ ഉണ്ടായിരുന്നു

സ്‌കൂൾ വാർഷികം

IT&GK

ദിനാചരണങ്ങൾ

പ്രവേശനോത്സവം [ കൂടുതൽ വായിക്കുക ]

പ്രവേശനോത്സവം 2022 -2023

ജൂൺ -5 ലോക പരിസ്ഥിതി ദിനം

സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു

ജൂൺ - 19  വായനാദിനം

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു

ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം

ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു

ജുലൈ-11 ലോക ജനസംഖ്യാദിനം

ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു

ആഗസ്റ്റ്-6 ഹിരോഷിമാദിനം

യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ചാന്ദ്രദിനം

2023 വർഷത്തിലെ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഞങ്ങളുടെ കുട്ടികൾ വിവിധ മോഡലുകൾ, പോസ്റ്ററുകൾ, ചാന്ദ്രദിന പതിപ്പ്  എന്നിവ തയാറാക്കി സ്ക്കൂളിലെത്തിച്ചു.

മോഡലുകൾ, പോസ്റ്ററുകൾ, ചാന്ദ്രദിന പതിപ്പ്  

ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു

ഓണം

പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു

പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ് എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം

school
school

അധ്യാപകദിനം

2023-2024 അധ്യയനവർഷത്തെ അധ്യാപകദിനം ഞങ്ങളുടെ കുട്ടികൾ തന്നെ ഏകദിന അധ്യാപകരായി ചുമതലയേറ്റ് ക്ലാസുകൾ കൈകാര്യം ചെയ്തു. വളരെ രസകരവും അതിലേറെ ഗുണകരവുമായിരുന്നു കുഞ്ഞൻ അധ്യാപകരുടെ ക്ലാസുകൾ.

അധ്യാപകദിനം 2023 STD 4 ഗണിതം
അധ്യാപകദിനം 2023 STD 4 പരിസരപഠനം
അധ്യാപകദിനം STD 4 ഇംഗ്ലീഷ്
അധ്യാപകദിനം STD 4 മലയാളം

പച്ചക്കറിത്തോട്ടം

വിളവെടുപ്പ്
വിളവെടുപ്പ്

കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത്

ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ

സ്‌കൂളിൽ പരിപാലിക്കുന്നു

വർണക്കൂടാരം പ്രകാശനം
വർണക്കൂടാരം പ്രകാശനം

സംയുക്ത ഡയറി

പാറശ്ശാല BRC യുടെ നിർദേശപ്രകാരം 1,2 ക്ലാസുകളിലെ എല്ലാകുട്ടികളുടെയും ഒന്നോ രണ്ടോ ഡയറി എഴുത്തുകൾ ഉൾപ്പെടുത്തി ഒന്നാം ക്ലാസിൽ വർണക്കൂടാരം എന്നും രണ്ടാം ക്ലാസിൽ കുഞ്ഞോളങ്ങൾ എന്നപേരിലും രണ്ട് പുസ്തകങ്ങൾ നിർമിക്കുകയും അത് പൊതുഇട പഠനോത്സവത്തിൽ PTA പ്രസിഡന്റ് പ്രകാശനം ചെയ്യുകയും ചെയ്‌തു.