Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 410: വരി 410:


ബഷീർ  അനുസ്മരണം,കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് അഭിനയിക്കൽ പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങളോടെ വ്യത്യസ്തമായ രീതിയിൽആചരിച്ചു.
ബഷീർ  അനുസ്മരണം,കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് അഭിനയിക്കൽ പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങളോടെ വ്യത്യസ്തമായ രീതിയിൽആചരിച്ചു.
⭐⭐  ആർട്സ് ബാലസഭ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം
ബാലസഭ... ആർട്സ്  ജൂലൈ 14ന് ഞങ്ങളുടെ സ്കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും സീരിയൽ താരവുമായ കുമാരിഗൗതമി നിർവഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ഗൗതമിയുടെ നൃത്തവും മറ്റ് കുട്ടികളുടെ നൃത്തനൃത്ങ്ങളും ഉണ്ടായിരുന്നു
⭐⭐ ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തിൽ വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു..
⭐⭐ ഔഷധസസ്യപ്രദർശനം
ജൂലൈ 22 ന്  പരിസ്ഥിതിശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യപ്രദർശനം നടത്തി.
⭐⭐പ്രീ പ്രൈമറി പി ടി എ
ഈ വർഷത്തെ പ്രീ പ്രൈമറിപിടിഎ പൊതുയോഗം ജൂലൈ 27ന് നടന്നു.യോഗത്തിൽ 90% മാതാപിതാക്കളും പങ്കെടുത്തു.പോഷകാഹാരം മഴക്കാല രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വെട്ടുകാട് ഹെൽത്ത് സെന്ററിലെ സിസ്റ്റർമാർ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു.കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച് മാതാപിതാക്കൾ അധ്യാപകരുമായി ചർച്ച ചെയ്തു. ഈ വർഷം പ്രീ പ്രൈമറി കുട്ടികൾക്കായി സ്പെഷ്യൽ യൂണിഫോം നടപ്പിലാക്കി.
⭐⭐ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
ആഗസ്റ്റ് 6  ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സുഡാക്കോ കൊക്കുകളുടെ നിർമ്മാണം,പ്രഭാഷണം,പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി.
⭐⭐ക്വിറ്റ് ഇന്ത്യ ദിനം
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് പ്രഭാഷണം, സംവാദം, എന്നിവ ഉണ്ടായി.
⭐⭐സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.. മാനേജർ ശ്രീ ഗോപകുമാർ പ്രസംഗിച്ചു.. പി ടി എ, എം പി ടി എ പ്രതിനിധികൾ.. വാർഡ് മെമ്പർ... അധ്യാപകർ... കുട്ടികൾ... എന്നിവർ സന്നിഹിതരായിരുന്നു.. ചടങ്ങിൽ മധുരപലഹാരവിതരണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു.
⭐⭐ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 25 ന് നടന്നു. ഒണക്കളികൾ, ഓണപ്പാട്ട്, കസേരകളി, വടംവലി എന്നീ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യ യും ഉണ്ടായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട മാന്യ വ്യക്തികളെല്ലാവരും തന്നെ ഓണസദ്യയിൽ പങ്കെടുത്തു..
⭐⭐അധ്യാപകദിനം
സെപ്റ്റംബർ 5 അധ്യാപക ദിന സന്ദേശം... വായന..ആശംസ കാർഡ് നിർമ്മാണം..കത്ത് തയ്യാറാക്കൽ...കുട്ടി അധ്യാപകരുടെ ക്ലാസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.
⭐⭐ സ്കൂൾ കലോത്സവം
സെപ്റ്റംബർ 25, 26 ഒക്ടോബർ 9,6 കളിയായി സ്കൂൾ കലോത്സവം അരങ്ങേറി.പൂർവ്വ വിദ്യാർത്ഥിനിയും സിനിമ ആർട്ടിസ്റ്റും ആയ വിസ്മയ ഷിബുവാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.  തന്റെ കുട്ടിക്കാല അനുഭവങ്ങൾ ഇന്നത്തെ കുട്ടികളുമായി പങ്കുവെച്ചു. നാലുദിവസമായി നടന്ന കലോത്സവത്തിൽ സ്കൂളിലെ 90% കുട്ടികളും പങ്കെടുത്തു.
⭐⭐ സ്കൂൾ ശാസ്ത്രോത്സവം
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 23ന് നടന്നു.ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റിൽ working മോഡൽ വിഭാഗങ്ങളിൽ തങ്ങളുടെ നിർമ്മാണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. പ്രവർത്തി പരിചയ മേളയിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള on the spot മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു വിജയികൾക്ക് സമ്മാനങ്ങൾ നൽകി..
⭐⭐ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയായി വേഷമിടൽ, പ്രസംഗം,കവിതാലാപനം പ്രതിജ്ഞ, പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങൾ നടന്നു.
⭐⭐ ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തിൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.റാഗി, ചോളം എന്നിവ കൊണ്ടുള്ള ധാരാളം വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കൊണ്ടുവന്ന വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെച്ച് കഴിച്ചത് സഹകരണത്തിന്റെ ഉത്തമ മാതൃകയായി.
⭐⭐ കേരളപ്പിറവി
നവംബർ ഒന്ന് കേരളപ്പിറവി എന്നത്തേയും പോലെ ആഘോഷമാക്കി.കേരളീയ വേഷങ്ങൾ അണിഞ്ഞും കേരളീയ കലകൾ അവതരിപ്പിച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.
⭐⭐ ശിശുദിനം
നവംബർ 14 ശിശുദിനവും കൊച്ചു നെഹ്റുവിന്റെ വേഷമിട്ട കുട്ടികൾ നിറഞ്ഞ സ്കൂൾ അങ്കണത്തിൽ പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, ഡോക്യുമെന്ററി എന്നീ പ്രവർത്തനങ്ങളോടെ മികവുറ്റതാക്കി.
⭐⭐ അക്ഷരദീപം തെളിയിക്കൽ
ഡിസംബർ ഒന്നിന് നവകേരള സദസ്സിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കൽ എന്ന പ്രവർത്തനം ഗംഭീരമാക്കി. മെമ്പർ ശ്രീമതി അശ്വതി തെളിയിച്ച അക്ഷരദീപം മറ്റു മെമ്പർമാരിലേക്കും പിടിഎ,എം പി ടി എ അംഗങ്ങൾ, പ്രധാന അധ്യാപിക, അധ്യാപകർ, കുട്ടികൾ,മാനേജർ എന്നിവരിലേക്കും പകർന്നു നൽകി ഐശ്വര്യ ദീപമാക്കി മാറ്റി.
⭐⭐ സ്കൂൾതല ഫുട്ബോൾ ലീഗ്
ഡിസംബർ 22ന് സ്കൂൾതല ഫുട്ബോൾലീഗ് സംഘടിപ്പിച്ചു.യുപി തലത്തിലെ കുട്ടികൾ വിവിധ ടീമുകളായി മത്സരത്തിൽ മാറ്റുരച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു.കടുത്ത മത്സരത്തിലെ വിജയികൾക്ക് പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡന്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി..
⭐⭐ ക്രിസ്തുമസ് ആഘോഷം
ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു.
⭐⭐ ന്യൂ ഇയർ ആഘോഷം
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി.വിഭവസമൃദ്ധമായ ബിരിയാണി സദ്യയും ഉണ്ടായിരുന്നു.ഈ വർഷത്തെ ന്യൂയർ അങ്ങനെ ഗംഭീരമാക്കി.
⭐⭐ റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തിയ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം കൈമാറൽ, പ്രസംഗം,ദേശഭക്തി ഗാനാലാപനം എന്നിവയും ഉണ്ടായിരുന്നു.
⭐⭐ എല്ലാ വർഷത്തെയും പോലെ സ്പോർട്സ് മത്സരങ്ങളും യുപി,എൽപി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. വളരെ ആവേശത്തോടെ കൊച്ചുകുട്ടികൾ പോലും മത്സരങ്ങളിൽപങ്കെടുത്തു. സമ്മാനാർഹരായവരെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
⭐⭐ രക്തസാക്ഷി ദിനം
ജനുവരി 30 രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പച്ചയായ ജീവിതം വെളിപ്പെടുത്തുന്ന വീഡിയോ പ്രദർശനം, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കൽ, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു.
⭐⭐ സ്കൂൾ തല സയൻസ് പ്രോജക്ട് അവതരണം ജനുവരി 31ന് നടന്നു. അന്നേദിവസം തന്നെ ഫുട്ബോൾ പരിശീലനവും ആരംഭിച്ചു.
⭐⭐ വാർഷികാഘോഷം
മാർച്ച് മൂന്നിന് വാർഷികാഘോഷവും ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപികയായ അജിതകുമാരി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി ആഘോഷിച്ചു.  പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അജിതകുമാരി ടീച്ചറെ ആദരിച്ചു. ഒപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.പിടിഎ പ്രതിനിധികൾ എം പി ടി എ പ്രതിനിധികൾ മുൻ വർഷങ്ങളിൽ റിട്ടയർ ചെയ്ത അധ്യാപകർ മാതാപിതാക്കൾ കുട്ടികൾ രാഷ്ട്രീയ പ്രമുഖർ അജിത ടീച്ചറുടെ വീട്ടുകാർ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097261...2100268" എന്ന താളിൽനിന്ന് ശേഖരിച്ചത്