"ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 13: | വരി 13: | ||
വിജയികളെ അഭിനന്ദിക്കുന്നു | വിജയികളെ അഭിനന്ദിക്കുന്നു | ||
തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു. | തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു. | ||
[[പ്രമാണം:42307_house.jpg|നടുവിൽ|ഐ. എസ്. ഒ 9001_2008|268x268ബിന്ദു]] | |||
'''<u>വിഷൻ 24.</u>'''. | '''<u>വിഷൻ 24.</u>'''. | ||
22:38, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
GROW
ഗവ. എൽ. പി. എസ്സ് ഇളമ്പയിലെ കുരുന്നുകളുടെ പ്രകടനങ്ങൾ ഇനി നാലു ഹൗസുകളിലൂടെ...
പുത്തൻ ഉണർവ്വോടെ... ആവേശത്തോടെ.... ഉദിച്ചുയരുവാൻ വെമ്പുന്ന ഞങ്ങളുടെ കുഞ്ഞു സൂര്യന്മാരുടെ, പ്രകടനങ്ങൾ നാല് ഹൗസുകളിൽ
Green House, Red House, Orange House, White House.......GROW.....വളരാം നമുക്കൊരുമിച്ച്..
നമ്മുടെ മക്കളെല്ലാം നക്ഷത്രങ്ങൾ വാരിക്കൂട്ടുന്നു
പരസ്പരം വിലയിരുത്തുന്നു
വിജയികളെ അഭിനന്ദിക്കുന്നു
തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു.
വിഷൻ 24..
നമ്മുടെ സ്വപ്നസാക്ഷത്കാരത്തിനായി പുത്തൻ ചുവടുവെയ്പ്പുമായി ടീം GLPS ഇളമ്പ....ആറ്റിങ്ങൽ ബി. ആർ . സി. പരിധിയിൽ വരുന്ന ജി.എൽ.പി.എസ്സ് ഇളമ്പ സ്കൂളിൽ 2023 - 2024 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ രൂപീകരിക്കുന്നതിനായി വിഷൻ - 24 എന്ന പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ - ബി. ശ്രീകുമാരൻ സാർ ഉദ്ഘാടനം ചെയ്തു. HM സുഭാഷ് സാർ , കാട്ടാക്കട സി.ആർ സി ട്രയിനർ ബിച്ചു , സ്കൂൾ എസ്എംസി .ചെയർമാൻ സന്തോഷ് , ജി.എച്ച്.എസ്.എസ്. അവനവഞ്ചേരി സ്കൂളിലെ അധ്യാപിക സുജാറാണി , ആറ്റിങ്ങൽ ബി. ആർ .സി. സി.ആർ സി.കോ ഓർഡിനേറ്റർ അഭിലാഷ് , സ്കൂളിലെ അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
കുട്ടിക്കായി ഒരു മണിക്കൂർ
ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാകർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.
വീട്ടിലൊരു ലൈബ്രറി
കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്ന അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.
വേറിട്ട കാഴ്ചകൾ
ശതാബ്‌ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്.മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഈ വിഡിയോകൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ഇതിന്റെ ഒരുഭാഗം പുറത്തിറങ്ങി കഴിഞ്ഞു . നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാനും, പരിസ്ഥിതിയെ അടുത്തറിയാനും, സഹജീവികളെ പരിഗണിക്കാനും, സഹായം വേണ്ടിടത്തു താങ്ങും തണലും ആകാനും നമ്മുടെ പിഞ്ചോമനകളെ പ്രാപ്തമാക്കുക എന്നത് ഇതിന്റെ മറ്റൊരു ലക്ഷ്യം കൂടിയാണ്.
Part 1--താങ്ങായി.... തണലായി...
Part2--എനിക്ക് കൂട്ടായി.....
Part 3--ഔഷധക്കലവറ