"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/മഹാമാരിതൻ അന്ത്യനിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മഹാമാരിതൻ അന്ത്യനിമിഷം

ഭൂമിയിൽ മരണം വിതച്ച രോഗം
മനുഷ്യരെ ഒന്നൊന്നായി വധിച്ച രോഗം
ലോകം മുഴുവൻ വ്യാപിക്കുമീ രോഗത്താൽ
ഭയന്ന് ജീവിക്കുന്നീ മനുഷ്യവംശം

രക്തബന്ധത്തെ പോലും അകറ്റി ഈ
ഭൂമിയിൽ പിറവികൊണ്ട അസുരനാം രോഗം
വൻ മതിൽ താണ്ടിയൊരുന്നാളവനെന്റെ
മണ്ണിലും ഈ വിധം തേരോട്ടമായി

ഈ മഹാമാരിതൻ അന്ത്യനിമിഷത്തിൽ
പുതിയ പുലരിക്കായ് കാത്തിരിക്കാം
ഭയമല്ല കരുതലിൽ അടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം

അകലം പാലിച്ചിടാം, ശുചിത്വം പാലിച്ചിടാം
നല്ലൊരു നാളേയ്‌ക്കായി കാത്തിരിക്കാം
നമുക്കൊരുമിച്ച് നല്ലൊരു
നാളേയ്‌ക്കായി കാത്തിരിക്കാം.



സഞ്ജന എസ്. എസ്
8 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത