"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
<br><br> | <br><br> | ||
='''ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് 2023-2026'''- 2023= | ='''ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് 2023-2026'''- 2023= | ||
കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ ചാന്ദ്രയാൻ 3 വിക്ഷേപണം തൽസമയം കാണിക്കുകയുണ്ടായി | കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ ചാന്ദ്രയാൻ 3 വിക്ഷേപണം തൽസമയം കാണിക്കുകയുണ്ടായി | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:Chandrayan 3 .1.jpg| | പ്രമാണം:Chandrayan 3 .1.jpg| | ||
പ്രമാണം:Chandrayan 1 jpg.jpg|ലഘുചിത്രം | |||
പ്രമാണം:chandrayan.jpg| | പ്രമാണം:chandrayan.jpg| | ||
21:42, 19 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
42040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42040 |
യൂണിറ്റ് നമ്പർ | LK/2018/42040 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ലീഡർ | ആഷിദഹസീൻഷാ എസ് എച്ച് |
ഡെപ്യൂട്ടി ലീഡർ | അഭിനവ് ത്രിപുരേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു റ്റി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമിത പി എസ് |
അവസാനം തിരുത്തിയത് | |
19-11-2023 | 42040 |
ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് 2023-2026- 2023
കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ ചാന്ദ്രയാൻ 3 വിക്ഷേപണം തൽസമയം കാണിക്കുകയുണ്ടായി
ലിറ്റൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് 2020-2023
ലിറ്റൽ കൈറ്റ്സ് കൂട്ടുകാരെ കാണാൻ...
-
അഭിനവ് ത്രിപുരേഷ് (ജോയിന്റ് കൺവീനർ)
-
ആഷിദഹസീൻഷാ എസ് എച്ച്(കൺവീനർ)
-
അഭിഷേക് എ ജി
-
അഭിഷേക് ആർ നായർ
-
അദ്വൈത് വി ആർ
-
അജയ് തിരവിയം
-
ആകാശ് എസ്
-
അലീന പി ആർ
-
അമൻ റഹീം
-
അമ്പാടി പി
-
അനഘ എ
-
ആൻസി ജോസ്
-
ഭദ്ര ബി
-
അതുൽകൃഷ്ണ ആർ എസ്
-
ആഷ്ലി രാജ് പി എസ്
-
അർജുൻ ആർ എസ്
-
ചന്ദ്രകാന്ത് ആർ എസ്
-
ദേവിക എസ് എസ്
-
ഗോകുൽ ഉദയൻ
-
ജ്യോതിക പി
-
ലക്ഷ്മി എ പി
-
ലിയ ആർ എസ്
-
മോഹിത് കുമാർ എച്ച് എസ്
-
നിരഞ്ജൻ ജെ
-
രാംകൃഷ്ണ
-
രേണുക ആർ
-
ഷാരോൺ ജെ സതീഷ്
-
സൂര്യലക്ഷ്മി പി
-
വൈഷ്ണവി എസ്
-
അനശ്വര ജെ എസ്
-
അഭിനന്ദ് ബി എച്ച്
-
മുഹമദ്ദ് നിഹാൽ
-
വിഷ്ണു എം
-
ശ്രീലക്ഷ്മി എ എസ്
-
സുഹാനഫാത്തിമ എസ് എസ്
-
ആദർശ് കെ
-
മഹിമോഹനൻ
-
അൽത്താഫ് എസ്
-
സുമിത പി -എസ് ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്
-
ബിന്ദു റ്റി എസ് -ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്
ലിറ്റിൽകൈറ്റ്സ് തെരഞ്ഞെടുപ്പ് പരീക്ഷ
27-11-2021ൽ 2021-23ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ നടന്നു
യു പി കൂട്ടുകാർക്ക് പരിശീലനം
യു പി ക്ലാസുകളിലേയും എട്ടാം ക്ലാസിലേയും താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്വെയറായ GIMPലും Kritaയിലും പരിശീലനം നല്കി.കൂടാതെ ടുഡി അനിമേഷൻ സോഫ്റ്റ്‍വെയറായ ടു പി ടുഡിയിലും പത്താംക്ലാസിലെ ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ പരിശീലനം നൽകി.
മീറ്റ്@കരിപ്പൂര്* വിത്ത് സോഷ്യൽ സയൻസ് ക്ലബ്
യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..യുദ്ധം ഹിംസയാണ് .. സ്വാതന്ത്ര്യമോ...?ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം
മീറ്റ്@കരിപ്പൂരിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു .സ്കൂൾ ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പിന്റെ 'മീറ്റ്@കരിപ്പൂരി'ന്റെ ആഭിമുഖ്യത്തിൽ ഗൂഗിൾമീറ്റിലാണ് നടന്നത്.നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെഎന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. കരിപ്പൂർ എന്ന് പേരുവരാൻ കാരണം.കരിപ്പ് എന്ന പദത്തിന്റെ അർത്ഥം.കാട് ചുട്ട് നടത്തുന്ന കൃഷി എന്നാണ്.അങ്ങനെ കാട്ട് പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂർ. ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്.
പാടാം കഥ പറയാം
സ്കൂൾ ലിറ്റഇൽകൈറ്റ്സിന്റെ മീറ്റ് ഗ്രൂപ്പായ മീറ്റ്@കരിപ്പൂരിന്റെ ആഭിമുഖ്യത്തിൽ കരിപ്പൂര് ഗവ ഹൈസ്കൂളിൽ നഴ്സറി എൽ പി വിഭാഗം കുട്ടികൾക്കായി പാടാം കഥ പറയാം എന്ന പേരിൽ ഗൂഗിൾമീറ്റ് നടന്നു.അധ്യാപകനും,കവിയും,നാടൻപാട്ടു കലാകാരനുമായ സാജൻസാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും പൂർണമായും കുട്ടികൾ നിർവഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകർ
സത്യമേവജയതേ
ഡിജിറ്റൽല മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.സ്കൂൾ ലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്.അധ്യാപകർക്ക് വേണ്ട സാങഅകേതിക സഹായം ലിറ്റിൽകൈറ്റ്സ് കൂട്ടുകാരായിരുന്നു നിർവഹിച്ചത്.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ അഭിപ്രായങ്ങൾ അതിനു തെളിവായിരുന്നു. കൂടുതലറിയാൻ 1 2
DSLRപരിശീലനം
2020-23 സ്കൂൾലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് DSLRപരിശീലനം നൽകി.പൂർവവിദ്യാർത്ഥിയും സ്കൂൾ ലിറ്റിൽകൈറ്റ്സുമായിരുന്ന ഫാസിൽ എസ് ആണ് താൽപര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകിയത്.ഫാസിൽ പ്രൊഫഷണൽ മിഴിവോടെ ഫോട്ടോയെടുക്കുന്ന മിടുക്കനായ ഫോട്ടോഗ്രാഫറാണ്.കുട്ടികൾ ക്ലാസ് നന്നായി ആസ്വദിക്കുകയും ഫോട്ടോസ് ക്ലിക്ക് ചെയ്തു പഠിക്കുകയും ചെയ്തു.ശേഷമുള്ള ദിനങ്ങളിൽ അവർ ക്യാമറ സ്വയം ഉപയോഗിച്ചു പഠിക്കുകയാണ്.
ലിറ്റിൽകൈറ്റ്സ് 2020-23 സ്കൂൾതല ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് 2020-23 അംഗങ്ങൾക്കുള്ള സ്കൂൾതല ക്യാമ്പ് 20-1-22വ്യാഴാഴ്ച നടന്നു.കുട്ടികളിലെ സാങ്കേതികവിദ്യപ്രയോഗക്ഷമതയെ സർഗാത്മകമായും ,യുക്തിചിന്തയിലൂന്നിയും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെയാണവർ കടന്നുപോയത്.ലിറ്റിൽലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ലഘുസെഷനും(ജനറൽ)തുടർന്ന് അനിമേഷൻ(റ്റുപി റ്റ്യൂബ് ഡെസ്‍ക്),പ്രോഗ്രാമിങ് (സ്‍ക്രാച്ച്, ആപ്പ് ഇൻവെന്റർ)വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ് പരിശീലനത്തിലുണ്ടായിരുന്നത്. വളരെ താൽപര്യത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്.ഓരോ സെഷനുകളിലും അവരുടേതായ ആശയങ്ങളും ഉൾപ്പെടുത്തി അവരുടെ സഷ്ടികൾ മെച്ചപ്പെടുത്തി.
സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിശീലനം
കരിപ്പൂര് സ്കൂളിന്റെ പൂർവ ലിറ്റിൽകൈറ്റ്സുകളായ ഫാസിലും അൽഅമീനും 25-01-22 ന് ലിറ്റിൽകൈറ്റ്സ് 2020-23ബാച്ചിന് സ്ക്രാച്ച് പ്രോഗ്രാമിംഗ് കൂടുതൽ സാധ്യതകൾ പരിചയപ്പെടുത്തി.ഓരോ ബ്ലോക്കിലേയും കൂടുതൽ സ്ക്രിപ്റ്റുകൾ പ്രയോജനപ്പെടുത്തി കൂടുതൽ പുതുമയോടെ ഗയിമും,അനിമേഷനും ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചു.
അനിമേഷൻ പരിശീലനം
ഒൻപതാംക്ലാസിലെ ലിറ്റിൽകൈറ്റ്സ് കൂട്ടുകാർക്ക് ഞങ്ങളുടെ പൂർവ ലിറ്റിൽകൈറ്റഅസ് ആയ കൃഷ്ണദേവും അശ്വിൻകൃഷ്ണയുമാണഅ ഗ്രാഫിക്സ് &അനിമേഷനിൽ കൂടുതൽ പരിശീലനം നൽകിയത്.ജിമ്പും ടുപി ടുഡി യും അവർ വളരെ ലളിതാമായും ക്ഷമയോടെയും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.അവർ ക്ലാസെടുക്കുന്നത് കാണാൻ എത്ര കൗതുകം!!!അതിനു ഫലമുണ്ടായി കുട്ടികളെല്ലാം സ്വന്തമായി കുഞ്ഞനിമേഷനുകൾ നിർമിച്ചു.
വിക്കിപീഡിയയിൽ നിന്നും സ്കൂൾവിക്കിയിലേക്ക്..വെബ്ബിനാർ
12/02/22 ശനിയാഴ്ച പത്താംക്ലാസ് ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിക്കിപീഡിയയിൽനിന്നും സ്കൂൾവിക്കിയിലേക്ക് എന്ന വിഷയത്തിൽ വെബിനാർ നടന്നു.പത്താംക്ലാസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഈ വെബ്ബിനാറിനു നേതൃത്വം നൽകിയത്.ലിറ്റഇൽകൈറ്റ്സ് ഗൂഗിൾ ക്ലാസ്റൂമിലായിരുന്നു വെബ്ബിനാർ നടന്നത്.എട്ടിലേയും ഒൻപതിലേയും പത്തിലേയും വിദ്യാർത്ഥികൾ പങ്കെടുത്തു.വിക്കിപീഡിയയുടെ ഉത്ഭവം ,പിന്നിൽ പ്രവർത്തിച്ചവർ,മലയാളം വിക്കിപീഡിയ.സ്കൂൾ വിക്കി ..എന്നിവയെ കുറിച്ചുള്ള ഡമൺട്രേഷൻ ക്ലാസാണ് കുട്ടികൾ കൈകൈര്യം ചെയ്തത്.കൂട്ടുകാരുടെ സംശയങ്ങൾക്ക് അവർ മറുപടി പറഞ്ഞു.
3D അനിമേഷൻ,റാസ്പ്ബറിപൈ പിന്നേ എം ഐ റ്റിയും
ഇന്ന് പൂർപ ലിറ്റിൽകൈറ്റ്സായ അശ്വിൻകൃഷ്ണ,അൽഅമീൻ,ഫാസിൽ എന്നിവർ 3Dഅനിമേഷൻ ,റാസ്പ്ബറി പൈ,എം ഐ റ്റി ആപ് ഇൻവെന്റർ എന്നിവയിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന് ക്ലാസെടുത്തു.ക്ലാസെടുത്തു.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു ഇവരുടേത്.ഓരോന്നിന്റേയും പുതിയ സാധ്യതകൾ അവർ കുട്ടികളെ ബോധ്യപ്പെടുത്തി.
ലിറ്റൽ കൈറ്റ്സ് 2018-2020 പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡും പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി അവാർഡും
അവാർഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.
9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞങ്ങളുടെ കുട്ടികൾ അവാർഡു സ്വീകരിക്കുന്നു.ഇന്ന് ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും...ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ്.
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ വിക്കിക്ക് ലഭിച്ചു.ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്...തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു.മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
-
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്
-
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്
-
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്
-
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്
-
ഞങ്ങളുടെ സ്കൂളിനെ സംസ്ഥാനതലത്തിലേക്ക് കൊണ്ടുപോയവർ
ഞങ്ങൾ ലിറ്റിൽകൈറ്റ്സ്
ഞങ്ങൾ മുപ്പത് പേരുണ്ട്.സ്കൂളിലെ ഐ റ്റി അധിഷ്ഠിത പ്രവർത്തനങ്ങളിൽ എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ഞങ്ങളുടെ സഹായം ഉറപ്പാണ്.കുട്ടികളേയും അധ്യാപകരേയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും ഞങ്ങൾ സഹായിക്കുന്നു.ഞങ്ങളുടെ കൺവീനർ ഫാസിൽ എസ് ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ.ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്
ലിറ്റിൽ കൈറ്റ്സ് പരിശീലനം
-
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം
-
Scan Tailor സോഫ്റ്റ്വെയർ പരിശീലനം
-
ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം
-
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു
തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവർ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇൻവെന്റർ തുടങ്ങിയ സോഫ്റ്റുവെയറുകളും അവർ പരിചയപ്പെട്ടു.
കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു.
സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം
പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാൻ ചെയ്ത ഇമേജുകൾ
പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത് പഴയകാല പുസ്തകങ്ങളുടെ പേജുകൾ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത് സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു.ബുധനാഴ്ചകളിൽ ടുപ്പി ട്യൂബിൽ അനിമേഷൻ പരിശലനം നല്കുന്നു.കൂടെ ചിത്ര രചനസോഫ്റ്റ്‍വെയറുകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കാത്തുവയ്ക്കാം.. വാക്കുകളെ
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു.
സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക്
കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,
Ardiuno single board computer വർക്കഷോപ്പ്
പൂർവിദ്യാർത്ഥിയായ വിഷ്ണുവിജയന്റേയും അഭിജിത്തിന്റേയും(രണ്ടുപേരും സാരാഭായ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ) നേതൃത്വത്തിൽ രണ്ടു ദിവസം മുൻപാണ് കുറച്ചു കൂട്ടുകാർക്ക് Ardiuno singleboard computer ൽ വർക്ക്ഷോപ്പ് നടത്തിയത്.അവർ ഓരോ ഗ്രൂപ്പിനും ഓരോ Ardiuno കിറ്റു നല്കി അവർക്ക് സർക്യൂട്ട്ബോർഡ് കണക്ഷൻസ് വളരെ വ്യക്തമായും രസകരമായും പറഞ്ഞുകൊടുത്തു. അവരുദ്ദേശിച്ച ഡിജിറ്റൽ ഇലക്ട്രോണിക്സ് പ്രോജക്ടുകൾ കുട്ടികൾ സ്വയം ചെയ്തു.പുത്തൻ ആശയങ്ങൾ പങ്കുവച്ച് ചേട്ടന്മാർക്കു നന്ദിയും പറഞ്ഞ് പിരിഞ്ഞ അവർ വെറുതെയിരിക്കുകയായിരുന്നില്ല.പുതിയ ആശയങ്ങളുടെ പണപ്പുരയിലായിരുന്നുവെന്ന് ഇന്നറിഞ്ഞു.അൽഅമീനും ഫാസിലും അജിംഷായും അസ്‍ഹ നസ്രീനും ..അവർ സ്വയം നിയന്ത്രിത തറ തുടയ്ക്കുന്ന യന്ത്രം എന്ന ആശയവുമായാണ് വന്നത്.എട്ടാം ക്ലാസുകാരനായ കുഞ്ഞൻ അൽഅമീൻ വളരെ കൗതുകത്തോടെ നിഷ്കളങ്കമായി ആശയമവതരിപ്പിച്ചു.
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
-
Ardiuno single board computer വർക്കഷോപ്പ്
യു പി എച്ച് എസ് വിദ്യാർത്ഥികൾക്ക് പരിശീലനം
എല്ലാ ദിവസങ്ങളിലും സ്കൂൾ സമയത്തിനു ശേഷം ഒരു മണിക്കൂർ താല്പര്യമുള്ള യു പി എച്ച് എസ് വിദ്യാർഥികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിംഗിലും ഡിജിറ്റൽ പെയിന്റിംഗിലും ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നല്കുന്നു.കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ടൈംടേബിൾ വച്ചാണ് അവർ ക്ലാസുകൾ ക്രമീകരിക്കുന്നത്.
സ്കൂൾതലക്യാമ്പ്
ലിറ്റിൽകൈറ്റ്സ് ന്റെ സ്കൂൾതല ക്യാമ്പ് നടന്നു.വീഡിയോ ആഡിയോ എഡിറ്റിങ് പഠനം നടന്നു.നേരത്തെ പഠിച്ച അനിമേഷൻ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തി നിർമിച്ച കുഞ്ഞു വീഡിയോകൾ ഒഡാസിറ്റി ഓപ്പൺഷോട് വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‍വെയർസ് പ്രയോജനപ്പെടുത്തി നാല് ചെറിയ അനിമേഷനുകൾ നിർമിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്വെയറിൽ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഫ്റ്റ്വെയർ പരിശീലനം
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്വെയറിൽ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്വെയറിൽ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സമ്മതി സോഫ്റ്റ്‌വെയറിൽ
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സ്കൂൾ ലിറ്റിൽകൈറ്റിന്റെ നേതൃത്വത്തിൽ ഇലക്ട്രോണിക് സംവിധാനത്തോടെ നടന്നു.സ്ഥാനാർത്ഥികളുടെ പേരും ചിത്രവും ഉൾപ്പെടുന്ന ഡിസ്പ്ലേയിൽ വിദ്യാർത്ഥികൾ വോട്ടുരേഖപ്പെടുത്തി.അഞ്ചു മുതൽ പത്തുവരെയുള്ള പതിനഞ്ചു ക്ലാസുകൾ ഓരോ ബൂത്തുകളായി.പ്രിസൈഡിംഗ് ഓഫീസറായ ക്ലാസ് റ്റീച്ചറെ സഹായിക്കാൻ ഓരോ ക്ലാസിലും ഓരോ സ്കൂൾ ലിറ്റിൽകൈറ്റ് അംഗങ്ങൾ ഫസ്റ്റ് പോളിംഗ് ഓഫീസറായി.ക്ലാസ് ഇലക്ഷനുശേഷം സ്കൂൾ ചെയർമാന്റേയും സ്കൂൾ ലീഡറുടേയും തെരഞ്ഞെടുപ്പ് നടന്നു.ചെയർമാനായി ഗോപികരവീന്ദ്രനും ലീഡറായി ആനന്ദ് ശർമയേയും തെരഞ്ഞെടുത്തു.
ഐ റ്റി മേളയും സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവും
സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച ഐ റ്റി മേള നടത്താൻ തീരുമാനിച്ചു.സെപ്റ്റംബർ 15സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനവുമായി ബന്ധപ്പെട്ട് 'BSoft with Freesoft'എന്ന പേരിൽ ഫ്രീസോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ പരിപാടി നടത്തുന്നു.പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ഈ പരിപാടി ചെയ്യുന്നത്.
ഫ്രീ സോഫ്റ്റ്‌വെയർ ബോധവല്കരണം
ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണഭാഗമായി ലിറ്റിൽകൈറ്റ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ പ്രസന്റേഷനുപയോഗിച്ച് എല്ലാ ്ലാസുകളിലും ഫ്രീസോഫ്റ്റ്വെയർ ബോധവല്കരണം നടത്തി.
-
ഐ റ്റി മേള
-
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
-
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
-
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
-
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
-
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
ഡിജിറ്റൽ മാഗസിൻ പ്രകാശനം
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കിയ 'അൺഎഡിറ്റഡ് 'എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു.നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ മാഗസിൻ നിർമാണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കു വച്ചു.പ്രശസ്ത ശാസ്ത്ര സാഹിത്യ എഴുത്തുകാരനായ പി കെ സുധിയാണ് മാഗസിൻ പ്രകാശനം ചെയ്തത്. വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവവിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ,ഓർമ,യാത്ര,കഥ,കവിത,പുസ്തകക്കുറിപ്പ്,ലിറ്റിൽകൈറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഡിജിറ്റൽ പതിപ്പായിരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി ജോസ്ന ജോസ് ബഷീർ അനുസ്മരണം നടത്തി.'നെടുമങ്ങാട്ടെ എഴുത്തുകാരുമായി മുഖാമുഖം ' എന്ന ലിറ്റിൽ കൈറ്റിസ്ന്റെ പരിപാടിയിലെ ആദ്യാഭിമുഖത്തെ കുറിച്ചുള്ള അനുഭവം അഭിനയത്രിപുരേഷ് പങ്കുവച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ സ്റ്റാഫ്‌സെക്രട്ടറി ശ്രീമതി മംഗളാംമ്പാൾ സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത രാജേഷ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,അധ്യാപകരായ ആശാലത ദേവി,വി എസ് പുഷ്പരാജ്,സ്കൂൾ ചെയർമാൻ ഗോപിക രവീന്ദ്രൻ തുടങ്ങിയവർ ആശംസ പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ കെ എസ് നന്ദി പറഞ്ഞുമാഗസിൻ ഇവിടെയുണ്ടേ...
അഭിമുഖം
'നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച പാലോട് ദിവാകരനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖവും ചിത്രങ്ങളും.
ഗോപിക ജി പി -ഞങ്ങൾ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങൾക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാർഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങൾക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്.
പാലോട് ദിവാകരൻ ഒരുൾനാടൻ ഗ്രാമത്തിലാണ് എന്റെ ജീവിതം തുടങ്ങുന്നത്.ഒരു പുസ്തകം വായിക്കണമെങ്കിൽ മൈലുകൾ നടന്നുപോകണം.വളരെ കുറച്ചേ അന്നു വായിക്കാൻ കഴിഞ്ഞുള്ളു.ആ ചെറിയ വായനയും അനുഭവങ്ങളുടെ അറിവും പ്രയോജനപ്പെടുത്തിയാണ് ഞാനെഴുത്തിനു തുടക്കമിടുന്നത്.കുടുംബത്തിലാരും തന്നെ എഴുതുന്നവരായിട്ടില്ല.ഒരു പ്രചോദനവും ലഭിച്ചിട്ടില്ല.എന്റെ കഠിനാധ്വാനമാണ് എഴുത്തിന്റെ ഇന്നത്തെ അവസ്ഥയിലെന്നെയിത്തിച്ചത്.സ്കുൾകുട്ടികൾക്കു വേണ്ടി കൊച്ചു കൊച്ചു നാടകങ്ങൾ എഴുതിക്കൊടുക്കാറുണ്ടായിരുന്നു.അപ്പോൾ ലഭിച്ച പ്രോത്സഹനമായിരിക്കാം എന്നെ എഴുത്തിലെത്തിച്ചത്.പിന്നെ ജീവിതാനുഭവങ്ങളും.
അഭിനയ ത്രിപുരേഷ്- സാറിന് മുപ്പത്തിയേഴു വർഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയിൽ എഴുത്തിന്റെ സ്ഥാനം എന്താണ്.
പാലോട് ദിവാകരൻ -സഹകരണബാങ്കിൽ ക്ലർക്കായി ആരംഭിച്ചു.ഉദ്യാഗത്തിൽ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാൻ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറൽ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയിൽ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങൾ ','ജരിത' എന്നീ നാടകങ്ങളും 'കൽവിളക്കുകൾ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി.റിട്ടയർ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാൽ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങൾ കോർത്തിണക്കി നിഴൽരേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവർ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിിൽ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപെടുത്തി 'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതൽ എം വി ആർ വരെയുള്ളവരെ പരാമർശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങൾ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാൾ ഞാനൊരു വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോൾ അവാർഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയർമെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു.
ഗോപിക ജി പി- കഥ ,കവിത, നോവൽ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളിൽ സാറിന് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?
പാലോട് ദിവാകരൻ-എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതൽ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.
ഗോപിക ജി പി- സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ടല്ലോ.ഏതാണ് കൂടുതൽ താല്പര്യം?
സിനിമ ജീവിത സന്ദർഭങ്ങളുൾപ്പെടുത്തി സാങ്കേതിക മികവുകളോടെ മുന്നോട്ടു പോകുന്നത്.നാടകം യഥാർത്ഥ ജീവിതമാണ്.നാടകം ഒരു പ്രവൃത്തിയുടെ അനുകരണമാണ്.നമ്മുടെചലനങ്ങളിലൂടെ വാക്കുകളിലൂടെ ഒരു അരങ്ങിൽ കാഴ്ചക്കാരിൽ സന്നിവേശപ്പിക്കുന്ന ഒരു ജീവിത സംഘട്ടനമാണ് നാടകം.
അഭിനയ ത്രിപുരേഷ്-സാറിന്റെ അവസാനത്തെ പുസ്തകമാണല്ലോ 'വി എസ് ഒരു ജനവികാരം'ഈ പുസ്തകത്തിനു പിന്നിലുള്ള വികാരമെന്താണ്?
പാലോട് ദിവാകരൻ-നല്ലൊരു ചോദ്യമാണത്.-കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്തൻ .എനിക്കദ്ദേഹത്തെ ഇഷ്ടമാണ്.ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.ഏഴാം ക്ലാസ് പാസായിട്ടില്ല.അദ്ദേഹത്തിനുണ്ടായിരുന്നത് ലോകപരിചയമായിരുന്നു.ഏഴാമത്തെ വയസിൽ അമ്മയും പതിനൊന്നാമത്തെ വയസിൽ അച്ഛനും മരിച്ചു.ചേട്ടനോടൊപ്പം താമസിച്ച അച്യുതാനന്തൻ ചേട്ടനെ സഹായിക്കാൻ പണിക്കുപോയിരുന്നു.അവിടെ നിന്നു തൊഴലാളികളെ സംഘടിപ്പിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.കേരളത്തിന്റെ മുഖ്യമന്ത്രിമാരിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുഖ്യമന്ത്രിയെന്ന നിലയിലും ജനപ്രിയനുമായിട്ടുള്ള ആളാണ് വി എസ്.ജനവികാരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയായി ഞാൻ കാണുന്നത് വി എസ് നെയാണ്.അതു തന്നെയാണ് ഈ പുസ്തകമെഴുതാനുള്ള കാരണവും.
ഗോപിക ജി പി-നിയമസഭയിലെ വനിതാസാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭയിലെ വനിതാസാമാജികർ എന്നൊരു പുസ്തകമുണ്ടല്ലോ.ആദ്യകാല വനിതാസാമാജികരെ കുറിച്ചൊക്കെ കൃത്യമായി അറിയാൻ ബുദ്ധിമുട്ടില്ലായിരുന്നോ?
പാലോട് ദിവാകരൻ-നിയമസഭ പരിശോധിച്ചാൽ തൊള്ളായിരത്തിനകത്തുള്ള നിയമസഭാ സാമാജികരാണുള്ളത്.ഇതിൽ വെറും നാല്പതുപേരാണ് വനിതകൾ.കൂടുതലും ഇടതു പക്ഷത്തിന്റെ സാമാജികരാണ്.അവരെക്കുറിച്ച് ജനസമക്ഷം ഒരു പുസ്തകം സമർപ്പിക്കണമെന്ന ഒരു ചിന്തയിൽ മുന്നോട്ടു വന്നപ്പോൾ പല പ്രതിബന്ധങ്ങളുമുണ്ടായി.നിയമസഭാ സെക്രട്ടറിയ്ക്കു അപേക്ഷ നല്കുകയും നിയമസഭാ ലൈബ്രറിയുമായി ബന്ധപ്പെടുകയും ചെയ്തു.പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇരുപത്തയൊമ്പതുപേരു മാത്രമേ ഇപ്പോ ജീവിച്ചിരുപ്പുള്ളു.അവരെ കുറിച്ചറിയാൻ ബന്ധുക്കളെ കണ്ടു അന്വേഷിക്കുന്നതിനായി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.ഒരു ഗവേഷണരൂപത്തലാണ് ഞാനാ പുസ്തകം തയ്യാറാക്കിയത്.ആ പുസ്തകം വലിയൊരു വിജയമായിരുന്നു.
അഭിനയ ത്രിപുരേഷ്-എഴുത്തില് സാറിന്റെ വീട്ടിലുള്ളവരുടെ സപ്പോർട്ടിനെ കുറിച്ച...
പാലോട് ദിവാകരൻ-
തീർച്ചയായും.എന്റെ എഴുത്തിലെ വ്യകരണം ,ഒഴുക്ക് ഇതെല്ലാം നോക്കുന്നതും ആവശ്യമായ കോപ്പികൾ എഴുതിത്തരുന്നതുമൊക്കെ എന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളുമാണ്.
ഗോപിക ജി പി -സാറിന്റെ ഒരു നാടകത്തിന്റെ പേരാണ് 'ജരിത'സാറിന്റെ വീടിന്റെ പേരും ജരിതയെന്നാണെന്നത് ശ്രദ്ധിച്ചിരുന്നു.എന്താണ് ആ പേരിനോട് താല്പര്യം?
പാലോട് ദിവാകരൻ-ജരിത മഹാഭാരതം കഥയിലെ ഒരു പക്ഷിയാണ്. കാടിനു തീ പടിക്കുമ്പോൾ കുഞ്ഞുങ്ങളുമായി വളരെയധികം ദുരിതങ്ങളനുഭവിച്ച് അതിജീവിച്ച ആ പക്ഷിയെ വളരെ ഇഷ്ടമാണ്.അതാണ് ആ പേരുതന്നെ വീടിനിട്ടത്.
പാലോട് ദിവാകരൻ-തീർച്ചയായും ഉണ്ട്.ഒന്നല്ല മൂന്നു വ്യക്തികളാണ്.ഒന്നൊരു അധ്യാപകൻ .തന്റെ ജീവിത ദുരിതങ്ങൾ കണ്ട് കോളേജിൽ ചേർന്നു പഠിക്കുന്നതിനു അവസരമൊരുക്കിയ അധ്യാപകൻ.പിന്നെ എന്റെ എഴുത്തിനെ സഹായിക്കുന്ന ഭാര്യ പിന്നെയുള്ളത് എന്റെ ഒദ്യോഗിക ജീവിതത്തിലും ജീവിതത്തിലും എനിക്കു സഹായകമായി നിന്ന എന്റെ അമ്മാച്ചൻ.
-
അഭിനയ ത്രിപുരേഷും ഗോപിക ജി പി യും
-
ക്യാമറയ്ക്കു പിന്നിൽ
-
കൗതുകവും തരിച്ചറിവും
-
നോക്ക് എത്ര കൃത്യം!!!!!
മറ്റു വിദ്യാലയങ്ങൾക്കൊപ്പം
-
ക്ലാസ് നയിക്കുന്ന നവീൻ
-
ക്ലാസ് നയിക്കുന്ന ഫാസിലും നവീനും
മികവുത്സവത്തിനൊപ്പം ലിറ്റിൽകൈറ്റ്സ്
എൽ പി യു പി വിഭാഗം വിദ്യാർത്ഥികളുടെ മികവുത്സവത്തിനു സ്കൂൾ ലിറ്റിൽകൈറ്റ്സും കൂടി.നോട്ടീ്സ് തയ്യാറാക്കുന്നതിനും,ഫോട്ടോ പിടിക്കുന്നതിനും ,ശബ്ദസംവിധാനമൊരുക്കുന്നതിനുമാത്രമല്ല ചിത്രരചനാമത്സരം മൂല്യനിർണയം ചെയ്യാനും അവർ ഹൈടെക്കായി സഹായിച്ചു.സ്കൂൾ ഇലക്ഷന് ഉപയോഗിച്ച സോഫ്റ്റ്‌വെയറായ സമ്മതി സോഫ്റ്റ്‌വെയറുപയോഗിച്ചാണ് അവർ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത ചിത്രം ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.-
കൗതുകം
-
നല്ല ചിത്രം തെരഞ്ഞെടുക്കാം
പ്രവർത്തനങ്ങൾ പൊതുഇടങ്ങളിൽ
കരിപ്പൂര് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തൽ
ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റുമായി ചേർന്ന് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തി. MIT ആപ്ഇൻവെന്റർ എന്ന ആപ് ഡവലപ്പ്മെന്റ് സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിച്ചത്. ഫാസിൽ ,നവീൻ ,അസ്ഹനസ്രീൻ എന്നിവരാണ് ക്ലാസെടുത്തത്
നെടുമങ്ങാട് സബ്ജില്ലയിലെ വിവിധസ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തുശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ഷിജി ചെല്ലാംകോട്,ജിജോ കൃഷ്ണൻ,പി കെ സുധി,കേശവൻകുട്ടി,വിജയകുമാർ ,വാസുദേവൻപിള്ള,ജി ജെ പോറ്റി,അഭിനന്ദ് എസ് അമ്പാടി,വിഷ്ണുവിജയൻ എന്നിവർ പങ്കെടുത്തു.
CDAC ലേക്ക് ഒരു പഠനയാത്ര
ഞങ്ങൾ സ്കൂൾ ലിറ്റിൽ കൈറ്റ്, ഇന്റസ്ട്രിയൽ വിസിറ്റിനായി തെരഞ്ഞെടുത്തത് CDAC ആയിരുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ടെക്നോളജി അടിസ്ഥാനമാക്കി പുതിയ പ്രോജക്റ്റുകൾ ചെയ്യുകയും അത് ഫലപ്രാപ്തിയിലെത്തിക്കുകയുംചെയ്യുന്ന ഒരു കേന്ദ്രഗവൺമെന്റ് സ്ഥാപനമാണല്ലോ CDAC. അത്കൊണ്ട് തന്നെയാണ് ഞങ്ങൾ ഈ സ്ഥാപനം തിരഞ്ഞെടുത്തത്. പതിനൊന്ന് മണിയോടുകൂടി ഞങ്ങൾ അവിടെയെത്തി. വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചുള്ള മൂന്ന് ക്ലാസുകളാണ് ഞങ്ങൾക്ക് ആദ്യം ലഭിച്ചത്. CDAC എന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് ക്ലാസ് എടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ട്രെയിനിങ് പ്രിൻസിപ്പലും ആയ ശ്രീമതി ശ്രീകുമാരിയാണ്. CDAC ലെ പ്രോജക്ടുകളായ Tarang digital programmable hearing aid, biosmart access, mobile telemedicine, tetra network, hand held radio,automated dial -100 system, network management system, urban traffic control system, vehicle tracking system, smart parking, etc ഇവയെക്കുറിച്ചൊക്കെ ഞങ്ങളോട് പറഞ്ഞു. പിന്നെ സീനിയർ എഞ്ചിനീയറായ ഹഡ്‌ലിൻ ആണ് ക്ലാസ് എടുത്തത്.
ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സൈബർ സെക്യൂരിറ്റിയെക്കുറിച്ചായിരുന്നു ആ ക്ലാസ്. ഇന്റർനെറ്റിൽ ഞങ്ങൾ എന്ത് ചെയ്താലും അത് രഹസ്യമായിരിക്കില്ല. നമ്മൾ അത് ഡിലീറ്റ് ചെയ്താലും രേഖപ്പെടുത്തലുകൾ ഉണ്ടാവും എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു. വ്യക്തിപരമയ കാര്യങ്ങൾ അധികമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ അറിഞ്ഞു. മറ്റുള്ളവരെ ഇതിലൂടെ അധിക്ഷേപിക്കൽ, വഞ്ചന തുടങ്ങിയവ കടുത്ത ശിക്ഷ ലഭിക്കുന്ന തെറ്റുകളാണെന്ന് ഞങ്ങൾക്ക് മനസിലായി. അടുത്തതായി ഞങ്ങൾക്ക് ക്ലാസ് എടുത്തത് പ്രിൻസിപ്പൽ എഞ്ചിനീയറായ സജിനി ആണ്. Multylingual Computing നെറിച്ചാണ് ക്ലാസ് എടുത്തത്. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകൾക്കാവശ്യമായ യുണീക്കോട് സപ്പോർട്ട് ഫോണ്ടുകൾ രൂപീകരിച്ചു. text to speech, speech to text തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ CDAC ൽ ഡിസൈൻ ചെയ്യുന്നു. ശേഷം ഞങ്ങൾ സന്ദർശിച്ചത് പവർ & ഇലക്ട്രോണിക്സ് പ്രോജക്ട് ലാബ് ആണ്. അവിടെ ഇലക്ട്രിക്ക് വീൽചെയർ ഞങ്ങൾ പ്രവർത്തിപ്പിച്ചു നോക്കി. മറയൂരിലെ പുറവയൽ സമ്പൂർണ്ണ സോളാർ വൈദ്യുത ഗ്രാമം ആയ പദ്ധതിയെക്കുറിച്ച് പറഞ്ഞുതന്നു. രണ്ട് മണിയോടെ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. സാധാരണ പഠനയാത്രയിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്.ബി ടെക് വിദ്യാർത്ഥികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ MITആപ്പ് ഇൻവെന്റർ ക്ലാസ്
വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് &ടെക്നോളജിയിൽ 'ഫ്യൂച്ചർ'ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'വേൾഡ് ആർഡിനോ ഡേ 'ആഘോഷത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു.വിവിധ കോളേജുകളിൽ നിന്നെത്തിയ ബിടെക് വിദ്യാർത്ഥികൾക്ക് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്താൻ.ചേട്ടന്മാരെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യപ്പിച്ച് വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചും ഓടിനടന്ന് അവരെ സഹായിച്ചും പുതിയ ആശയങ്ങളിലേക്കെത്താൻ അവരെ ഉത്സാഹഭരിതരാക്കിയും ഫാസിലും നവീനും (സ്കൂൾ ലിറ്റിൽകൈറ്റ്സ്@ജി എച്ച് എസ് കരിപ്പൂര്)ശരിക്കും inspiring Teachers ആയി അവിടെ.ഇവരെ പോലുള്ള മുത്തുകളാണ് എഞ്ചിനിയറിംഗ് കോളേജിലേക്ക് കടന്നുവരേണ്ടതെന്ന് കോളേജിലെ അധ്യാപകനായ രഞ്ജിത് സാർ പറഞ്ഞു.
CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്വത്തിൽ ഞങ്ങലുടെ സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഏപ്രിൽ 4, 5, 6 തീയതികളിൽ കമ്പ്യൂട്ടർ പരിശീലനം നല്കി.-
CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
-
CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽകൈറ്റ്സ് @2019-21
2018-20 വർഷത്തെ സ്കൂൾ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രഥമിക പരിശീലനം ലിറ്റിൽകൈറ്റ്സ്നു നേതൃത്വം നല്കുന്ന അധ്യാപകർ നൽകി.ലിറ്റിൽകൈറ്റ്സ് ,കൈറ്റ് ,ഹൈടെക് പഠനം എന്നിവയെകുറിച്ചുള്ള ബോധവല്കരണം നടത്തി.ഗ്രാഫിക്സ് ,അനിമേഷൻ,ആപ് ഇൻവെന്റർ പ്രോഗ്രമിംങ്,ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നീ വിഷയങ്ങളിലെ പഠനവും നടന്നു.-
പ്രഥമിക പരിശീലനം
-
പ്രഥമിക പരിശീലനം
യു പി വിഭാഗം മിനികൈറ്റ്സ് ന് പരിശീലനം
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ യു പി വിഭാഗം കുട്ടികളിൽ നിന്നും മിനികൈറ്റ്സ് നെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക് അവബോധം നല്കി.ഡിജിറ്റൽ പെയിന്റിംഗ് ,സ്ക്രാച്ച്,മലയാളം ടൈപ്പിംഗ് എന്നിവ പരിചയപ്പെടുത്തി.
യു പി വിഭാഗം തെരഞ്ഞെടുത്തകുട്ടികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും പരിശീലനം നല്കുന്നു.യു പി വിഭാഗം കൂട്ടുകാർക്ക് മിനികൈറ്റ്സ് എന്നാണ് ഞങ്ങൾ പേരിട്ടിരിക്കുന്നത്.സ്ക്രാച്ച് അനിമേഷൻ,മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം.ശനിയാഴ്ചയും ലിറ്റിൽകൈറ്റ്സ് കൂട്ടുകാരും മിനികൈറ്റ്സും പരിശീലനത്തിനു വരുന്നുണ്ട്.-
യു പി വിഭാഗം മിനികൈറ്റ്സ്
-
യു പി വിഭാഗം മിനികൈറ്റ്സ്
-
യു പി വിഭാഗം മിനികൈറ്റ്സ്
ക്ലാസ് പി റ്റി എ ഹൈടെക്കായി ലിറ്റിൽകൈറ്റ്സ് സഹായത്തോടെ
ഈ വർഷത്തെ ആദ്യ ക്ലാസ് പി റ്റി എ ...ഓരോ ക്ലാസിലും കുട്ടികൾ തന്നെ നയിച്ചു...തികച്ചും ഹൈടെക്കായി.വിവിധപഠനസോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തി.ലിറ്റിൽകൈറ്റ്സ് ചെയ്ത ഡോക്യുമെന്ററിയും കുഞ്ഞു സിനിമയും പ്രദർശിപ്പിച്ചു.-
ക്ലാസ് പി റ്റി എ
-
ക്ലാസ് പി റ്റി എ
യുദ്ധവിരുദ്ധദിനാചരണത്തോടൊപ്പം ലിറ്റിൽകൈറ്റ്സ്
സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയവുമായി ബന്ധപ്പെട്ട സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.
DSLR പരീക്ഷണങ്ങൾ ......
ചെയ്യുന്ന ജോലി ഒരു പ്രൊഫഷനപ്പുറം ഒരു പാഷനാകുമ്പോഴാണ് അത് തീർത്തും ഹൃദ്യമായി സംഭവിക്കുന്നതും.വിനിമയം ചെയ്യപ്പെടുന്നതും.ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ നിധിൻശ്യാം പുതിയ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് DSLR ക്യാമറയിൽ ഫോട്ടോഗ്രഫി പരിചയപ്പെടുത്തിയപ്പോൾ അതാണ് മനസിലായത്.തുടർന്നും നിധിനെത്തും അടുത്ത ഘട്ടങ്ങൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ.
-
DSLR പരീക്ഷണങ്ങൾ
-
DSLR പരീക്ഷണങ്ങൾ
-
DSLR പരീക്ഷണങ്ങൾ
-
DSLR പരീക്ഷണങ്ങൾ
-
DSLR പരീക്ഷണങ്ങൾ
നവോത്ഥാനമാസാചരണത്തിൽ ലിറ്റിൽ കൈറ്റ്സും ......
ചിങ്ങം നവോത്ഥാനമാസമായി ആചരിക്കൽ
കരപ്പൂര് ഗവ.ഹൈസ്കൂളിൽ ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു.സ്കൂൾ ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടർ പ്രകാശനം ചെയ്തു.ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകൾ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരൻ 'നവോത്ഥാനം കേരളത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ ലിറ്റിൽകൈറ്റ്സ് കരിപ്പൂര് ഖാദിബോർഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.റ്റി ആർ സുരേഷ് കുമാർ പ്രദർശിപ്പിച്ചു.വൃക്ഷത്തൈകൾ നട്ടു.ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവർത്തനങ്ങളേയും കുറിച്ചുള്ള അറിവുകൾ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവർ പങ്കെടുത്തു.-
നവോത്ഥാനമാസാചരണത്തിൽ ലിറ്റിൽ കൈറ്റ്സും
-
നവോത്ഥാനമാസാചരണത്തിൽ ലിറ്റിൽ കൈറ്റ്സും
-
നവോത്ഥാനമാസാചരണത്തിൽ ലിറ്റിൽ കൈറ്റ്സും
-
നവോത്ഥാനമാസാചരണത്തിൽ ലിറ്റിൽ കൈറ്റ്സും
ഡിജിറ്റൽ പൂക്കളം 2019
ഓണാഘോഷത്തിന് പൂക്കളവും ഡിജിറ്റൽക്കളവും തയ്യാറാക്കി.എൽ പി യു പി വിഭാഗത്തിലെ കുട്ടികളാണ് ഡിജിറ്റൽക്കളത്തിൽ പങ്കെടുത്തത്.അതിലൊരു രസമായി തോന്നിയ കളവും ലിറ്റിൽകൈറ്റ്സ് നേരിട്ട് തയ്യാറാക്കിയ പൂക്കളവും.-
ഡിജിറ്റൽ പൂക്കളം 2019
-
ഡിജിറ്റൽ പൂക്കളം 2019
-
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ് 2019
കരിപ്പൂര് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റേയും ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റേയും നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് ഡിജിറ്റൽ സിറ്റിസൺഷിപ്പ് വർക്ക്ഷോപ്പ് നടത്തി.തിരുവനന്തപുരം സയൻസ് എഡ്യൂക്കേഷൻ ട്രസ്റ്റിലെ ഹരിത തമ്പിയാണ് ക്ലാസ് നയിച്ചത്. നെടുമങ്ങാട് താലൂക്കിലെ പതിനൊന്ന് സ്കൂളുകളിൽ നിന്നും എൺപത്തിമൂന്നു കുട്ടികൾ പങ്കെടുത്തു.ക്ലാസിനു ശേഷം സംഘങ്ങളായി തിരിഞ്ഞ് ഡിജിറ്റൽഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. അവരവരുടെ സ്കൂളുകളിൽ തുടർപ്രവർത്തനമായി ഈ പരിപാടി ചെയ്യാനാണ് കുട്ടികളുടെ തീരുമാനം. ശാസ്ത്രസാഹിത്യപരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി,മേഖല സെക്രട്ടറി നാഗപ്പൻ ,കേശവൻ കുട്ടി, വിഷ്ണുവിജയൻ, അനു വിനോദ്, ആദില കബീർ, അധ്യാപകരായ ഷീജാബീഗം,ശ്രീവിദ്യ,ജ്യോതി,ഷീന എന്നിവർ പങ്കെടുത്തു.
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
-
ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ്
സമതി സോഫ്റ്റ്‍വെയറിൽ സ്കൂൾപർലമെന്റ് തെരഞ്ഞെടുപ്പ്
ഞങ്ങട സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ സമതി സോഫ്റ്റ്‍വെയർ ഉപയോഗിച്ചു നടത്തി.സ്ഥാനാർത്ഥികളുടെ ചിത്രവും പേരുമടങ്ങുന്ന ബാലറ്റ് യൂണിറ്റിൽ മൗസ്ക്ലിക്കിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി.അഞ്ചു മുതൽ പത്ത് വരെയുള്ള ഓരോ ക്ലാസിലും ഒരു ലിറ്റിൽകൈറ്റ് സങ്കേതിക സഹായം നൽകി.കഴിഞ്ഞ വർഷവും ഈ രീതിയിൽ തന്നെയാണ് തെരഞ്ഞെടുപ്പു നടന്നത്.സ്കൂൾ ലീഡർ മുഹമദ്ഷായും ചെയർമാൻ അജിത്കൃഷ്ണനും.
-
സമതി സോഫ്റ്റ്‍വെയറിൽ സ്കൂൾപർലമെന്റ് തെരഞ്ഞെടുപ്പ്
-
സമതി സോഫ്റ്റ്‍വെയറിൽ സ്കൂൾപർലമെന്റ് തെരഞ്ഞെടുപ്പ്
-
സമതി സോഫ്റ്റ്‍വെയറിൽ സ്കൂൾപർലമെന്റ് തെരഞ്ഞെടുപ്പ്
-
സമതി സോഫ്റ്റ്‍വെയറിൽ സ്കൂൾപർലമെന്റ് തെരഞ്ഞെടുപ്പ്
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
50 വിളക്കുകൾ ജ്വലിപ്പിച്ച് അഹിംസ,ക്ഷമ സ്നേഹം ഇവയെകുറിച്ചു പറഞ്ഞ് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി ഞങ്ങളും ഗാന്ധിജയന്തി ആഘോഷിച്ചു
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
-
ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്
അമ്മമാർക്ക് പരിശീലനം
സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുള്ള അമ്മമാർക്ക് ഹൈടെക് പരിശീലനം നൽകി.മാറിയ വിദ്യാഭ്യാസ രീതിയിൽ മക്കളെ സഹായിക്കാൻ അമ്മയ്ക്ക് എങ്ങനെയൊക്കെ ഇടപെടാൻ കഴിയും എന്ന ബോധവൽക്കരണമായിരുന്നു പരിശീലനലക്ഷ്യം.വിക്ടേഴ്സ് ചാനൽ ആപ്പ്,സമഗ്ര,ക്യൂ ആർ കോഡ് സ്കാനർ എന്നിവ അമ്മ മാരുടെ മൊബൈൽ ഫോണിൽ ലിറ്റിൽ കൈറ്റ്സ് ഇൻസ്റ്റാൾ ചെയ്തു നൽകി.പാഠഭാഗങ്ങളിലെ ക്യൂ ആർ കോഡുകൾ അമ്മമാർ സ്കാൻ ചെയ്ത് പഠന വിഭവങ്ങളിലെത്തി.വിക്ടേഴ്സ് ചാനലും,സമഗ്രയും മൊബൈലിൽ കാണുകയും കുട്ടികൾക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നു മനസിലാക്കുകയും ചെയ്തു.നേരത്തെ തന്നെ ഇത്തരം ക്ലാസുകൾ വേണ്ടിയിരുന്നുവെന്നാണ്അവരുടെ അഭിപ്രായം.ഇനിയും കൂടുതൽ ക്ലാസുകൾ അവരാഗ്രഹിക്കുന്നുി.സൈബർസ്പേസിൽ കുട്ടികളെങ്ങനെ ഇടപെടണമെന്നും അവരുടെ സുരക്ഷയ്ക് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നുംഅവരെ ബോധ്യപ്പെടുത്തി.
-
അമ്മമാർക്ക് പരിശീലനം
-
അമ്മമാർക്ക് പരിശീലനം
-
അമ്മമാർക്ക് പരിശീലനം
-
അമ്മമാർക്ക് പരിശീലനം
എട്ടാം വർഷവും ഓവറോൾ
സബ്ജില്ലാ ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന് . നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം ഓവറോൾ തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ നവീൻദേവ്, അഭിനയത്രിപുരേഷ്, ഫാസിൽ എസ്, അസ്ഹ നസ്രീൻ,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തിൽ ഐ റ്റി പ്രശ്നോത്തരിയിൽ അനസിജ് എം എസ്,മലയാളം ടൈപ്പിംഗിൽ ആഷിദ ഹസീൻഷാ എന്നിവരുമാണ് സമ്മാനർഹരായത്.പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെൽ ,ബാംബൂ ,ഇലക്ട്രിക്കൽ വയറിംഗ്,എന്നീ വിഭാഗങ്ങളിൽ ഗോകുൽ,ലാലുരാജ്,സുജി എൻ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗിൽ ഗോകുൽ രാജ് എന്നിവർ സമ്മാനം നേടി.എൽ പി വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് നിർമാണത്തിൽ അഭിരാമിലാൽ,ആദിത്യ ഡി എന്നിവർ സമ്മാനം നേടി.ഗണിത മാഗസിൻ ,ശാസ്ത്ര മാഗസിൻ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസിൽ, സിംഗിൾ പ്രോജക്ട് എന്നീ ഇനങ്ങളിൽ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്.
-
ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ
-
ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ
-
ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ
-
ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ
-
ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ മലയാള ഭാഷ വാരാചരണം സ്കൂൾ ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ മലയാളം ഡിജിറ്റൽകലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അധ്യാപകനും കലാകാരനുമായ സാജൻ നിർവഹിച്ചു.ചിങ്ങം മുതൽ കർക്കടകം വരെയുള്ള മലയാളമാസങ്ങളുടെ കലണ്ടറാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയത്.ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ സജ്ജീകരിച്ച ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടന്നു.പുസ്തകശേഖരണത്തിനായി സ്കൂളിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലിൽ കുട്ടികളും അധ്യാപകരും പുസ്തകം നിക്ഷേപിച്ചു.ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സ്കൂളുകളുടെ ഭരണഘടന നിർമിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന'നൈതികം’ പരിപാടിക്കു തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് കൺവീനർമാരായ ജ്യോതിക വി , അൽ അമീൻ എന്നിവർ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു. വാർഡ് കൗൺസിലർ സംഗീത രാജേഷ് ,പി റ്റി എ അംഗം പ്രേമലത ,മംഗളാംമ്പാൾ ,പുഷ്പരാജ് എന്നിവർ സംസാരിച്ചു.
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
-
മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019
ഒക്ടോബർ 27ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം .വിദ്യാരംഗം ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ സ്കൂൾലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും ശ്രീകണ്ഠേശ്വരം അനുസ്മരണം നടത്തുകയും ശബ്ദതാരാവലിയുടെ ഉപയോഗക്രമം പരിചയപ്പെടുത്തുകയും ചെയ്തു
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
-
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം
ലിറ്റിൽകൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ കൂട്ടുകാർക്ക് അവർക്കു ലഭിച്ച അറിവുകൾ പങ്കുവച്ചു.ടു പി ടു ഡി അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീസോഫ്റ്റ്‍വെയറുകളിലെ പ്രവർത്തനങ്ങളാണ് അവർ പങ്കു വച്ചത്.
-
ലിറ്റിൽകൈറ്റ്സ്
-
ലിറ്റിൽകൈറ്റ്സ്
-
ലിറ്റിൽകൈറ്റ്സ്
എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്
എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് കഴിഞ്ഞു.എന്താണ് ലിറ്റിൽകൈറ്റ്സ്,എന്തൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ചുമതലകൾ,ഭാവിയിൽ അവർക്കു ലഭിക്കുന്ന പരിശീലനങ്ങൾ എന്തെല്ലാം? എന്നീ കാര്യങ്ങളുടെ അവതരണമായിരുന്നു ക്യാമ്പിൽ ചർച്ചചെയ്തത്.
-
എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്
-
എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
ക്ലാസ് പി റ്റി എ യിൽ സൈബർ സെക്യൂരിറ്റി ,സമഗ്ര പഠനവിഭവപോർട്ടൽ ,വിക്ടേഴ്സ് ചാനൽ എന്നീ വിഭാഗങ്ങളിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്ന സ്കൂൾ ലിറ്റിൽകൈറ്റ്സ് കൂട്ടുകാര്
-
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
-
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
-
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
-
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
-
രക്ഷകർതൃബോധവൽകരണം ബൈ ലിറ്റിൽകൈറ്റ്സ്
ഗണിതോത്സവവും ലിറ്റിൽകൈറ്റ്സും
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗണിതോത്സവം പരിപാടി നെടുമങ്ങാട് ബി ആർ സി തലം ജനുവരി 17,18,19 തിയതികളിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലാണ് നടന്നത്.തയ്യലും ഗണിതവും,ജ്യാമിതീയനിർമാണപ്രവർത്തനം,ക്ലിനോമീറ്ററവതരണം,സ്കൂൾപരിസരത്തെ ഗണിതം കണ്ടെത്തൽ,ടാൻഗ്രാം നിർമാണം,ഗൃഹനിർമാണത്തിലെ ഗണിതം,ജ്യോതിശാസ്ത്രത്തിലെ ഗണിതം തുടങ്ങിയ വിവിധ വിഷയങ്ങളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സ്കൂൾ ലിറ്റിൽകൈറ്റ്സ് ന്റെ സേവനം വളരെ പ്രശംസനീയമായിരുന്നു.ഭൗതികസൗകര്യങ്ങളൊരുക്കുക മാത്രമല്ല,മുഴുവൻ പരിപാടിയുടേയും ഡോക്യുമെന്റേഷൻ അവർ തയ്യാറാക്കി.ചിത്രങ്ങളായും, വീഡിയോയായും,ടെക്സ്റ്റായും ഡോക്യുമെന്റേഷൻ തയ്യാറാക്കി അവർ ബി ആർ സിക്കു നൽകി.
-
'ഗണിതോത്സവവും ലിറ്റിൽകൈറ്റ്സും
-
'ഗണിതോത്സവവും ലിറ്റിൽകൈറ്റ്സും
-
'ഗണിതോത്സവവും ലിറ്റിൽകൈറ്റ്സും
റാസ്പ്ബറി പൈ
നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റാസ്പ്ബറി പൈയിൽ ക്ലാസടുക്കുന്ന ഞങ്ങളുടെ സ്കൂളിലെ അൽ അമീനും അശ്വൻകൃഷ്ണയും
-
റാസ്പ്ബറി പൈ
-
റാസ്പ്ബറി പൈ
-
റാസ്പ്ബറി പൈ
വായനദിനം ഓൺലൈനിൽ
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ വായനദിനം ഓൺലൈൻ വായനദിനം ആയിരുന്നു.ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി നടത്തുന്ന ചർച്ചകൾക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ആഘോഷം.ഒരാഴ്ചനീണ്ടുനിൽക്കുന്ന വായനവാരപ്രവർത്തനങ്ങളുടെ അറിയിപ്പിനായി സ്കൂൾ ലിറ്റിൽകൈറ്റ്സ് ഒരു ത്രിഡി അനിമേഷൻ പരസ്യം തയ്യാറാക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.ഒന്നു മുതൽ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് എം എൻ കാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ്ചെയ്തുകൊണ്ടാണിതു സാധ്യമാക്കിയത്.പാലോട് ദിവാകരൻ,വേണു വി ദേശം,വി എസ് ബിന്ദു,പി കെ സുധി,ഗിരീഷ് പുലിയൂർ,വി ഷിനിലാൽ തുടങ്ങി പ്രശസ്തരായ എഴുത്തുകാർ ,അധ്യാപകർ എന്നിവർ ഇങ്ങനെ കുട്ടികളോട് സംസാരിച്ചു..കുട്ടികൾക്ക് ഓൺലൈൻക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും പ്രവർത്തനങ്ങൾ നൽകുന്നത്.പ്രഥമാധ്യാപിക ബിന്ദു ജി വായനാദിന സന്ദേശം നൽകി..സ്കൂൾ തലത്തിൽ നടക്കുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നത് പ്രത്യേകതയായി. പതിവുപോലെ വായനദിന പോസ്റ്ററുകൾ തയ്യാറാക്കി.ഓൺലൈനായി വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം എഴുതിയും വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു.അധ്യാപകർ അപ്പപ്പോൾ ഇടപെട്ട് അവരെ പ്രോത്സാഹിപ്പിച്ചു.എൽ പി ,യു പി തലങ്ങളിൽ കൂടുതൽ ഉത്പന്നങ്ങളുണ്ടായി.കരിപ്പൂര് സ്കൂളിൽ പ്രീപ്രൈമറിതലത്തിലും വായനദിന പ്രവർത്തനങ്ങൾ നടന്നു.ഒപ്പം കുട്ടികളുടെ സർഗാത്മകസൃഷ്ടികൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്ഷകർത്താക്കളും സജീവമായി കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നതാണ്. ഓണലൈൻ വായനദിനം ...വാരാഘോഷം പള്ളിക്കൂടത്തിലെത്താൻ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓൺലൈൻ ക്ലാസാണെങ്കിൽ ഓൺലൈനിൽ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റർരചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു കുട്ടികളുടെ പ്രവർത്തനങ്ങൾ.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകർക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എൻ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാൽ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂർ,,വി എസ് ബിന്ദു ,വി ഷിനിലാൽ എന്നീ എഴുത്തുകാർ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വർത്തമാനം കുട്ടികൾ കേൾക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എൽ കെ ജി മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകർക്കൊപ്പം ഓൺലൈൻ വായനാഘോഷത്തിൽ പങ്കെടുത്തത്.കൂടുതൽ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓൺലൈൻ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.
-
വായനദിനം ഓൺലൈനിൽ
-
വായനദിനം ഓൺലൈനിൽ
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.
-
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
-
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
-
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
മീറ്റ്@കരിപ്പൂര്@ഗാന്ധി
കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.ആദ്യ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്.രണ്ടാമത്തെ ചർച്ച 'കോവിഡ് കാല പഠനനാനുഭവവും മറ്റും' എന്നതായിരുന്നു.കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.'
-
മീറ്റ്@കരിപ്പൂര്@ഗാന്ധി
-
മീറ്റ്@കരിപ്പൂര്@ഗാന്ധി
'
'''
'''
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
-
ലിറ്റിൽകൈറ്റ്സ് ഫോട്ടോഗ്രഫി
ചിത്രശാല
-
ലിറ്റിൽകൈറ്റ്സ് ജില്ലാതല ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ ഫാസിൽ എസും ,അനിമേഷൻ വിഭാഗത്തിൽ കൃഷ്ണദേവ് കെ എം പങ്കെടുത്തു.
-
ഐ റ്റി മേള @ ജി എച്ച് എസ് കരിപ്പൂർ-2019
-
ഐ റ്റി മേള @ ജി എച്ച് എസ് കരിപ്പൂർ-2019
-
ഐ റ്റി മേള @ ജി എച്ച് എസ് കരിപ്പൂർ-2019
-
ലിറ്റിൽകൈറ്റ്സ് കലാമേളയോടൊപ്പം 2019
-
പത്രവാർത്ത
-
പത്രവാർത്ത
-
പത്രവാർത്ത
-
പത്രവാർത്ത
-
ലിറ്റിൽകൈറ്റ്സ്
-
ലിറ്റിൽകൈറ്റ്സ്