"യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 33: വരി 33:
[[പ്രമാണം:40240schoolbus.jpg|ലഘുചിത്രം|255x255ബിന്ദു]]
[[പ്രമാണം:40240schoolbus.jpg|ലഘുചിത്രം|255x255ബിന്ദു]]
കുട്ടികൾക്ക് സുരക്ഷിതയാത്രാസൗകര്യം എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനത്തിലൂടെ ലഭ്യമാകുന്നു. സ്കൂൾ വാഹനത്തെ ആശ്രയിക്കുന്ന എല്ലാ കുട്ടികൾക്കും സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വാഹനജീവനക്കാരും അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

10:13, 30 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

           ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ   50 സെൻ്റ്  സ്കൂൾ   ആരംഭിച്ചപ്പോൾ  സൗജന്യമായി       ലഭിച്ചതും   50 സെൻ്റ്   പിന്നീട് കടയ്ക്കൽ     പഞ്ചായത്ത് വിലകൊടുത്ത്    വാങ്ങുകയും  ചെയ്തതാണ്.   പഞ്ചായത്ത്,         എം. എൽ. എ., എം. പി. ഫണ്ടുകൾ,സന്നദ്ധസംഘടനകൾ,   പി.ടി.എ.    എന്നിവയുടെ സഹകരണത്തോടെ    സ്കൂളിൻ്റെ    ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ   കഴിഞ്ഞിട്ടുണ്ട്.
         ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാവിധ ആധുനിക സൗകര്യങ്ങളോടും     കൂടിയ ബഹുനിലമന്ദിരത്തിൻ്റെ    ഉദ്ഘാടനം ബഹു: മന്ത്രി   ശ്രീമതി ജെ. ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.

സയൻസ് ലാബ്

കുട്ടികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കന്നു.

സൂഷ്മതയോടും കൃത്യതയോടും പരീക്ഷണപ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യന്നതിനുളള അവസരവും സയൻസ് ലാബ് കുട്ടികൾക്ക് നൽകുന്നു.

ലൈബ്രറി

മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു.

ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു.

സ്കൂൾ ബസ്സ്

കുട്ടികൾക്ക് സുരക്ഷിതയാത്രാസൗകര്യം എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനത്തിലൂടെ ലഭ്യമാകുന്നു. സ്കൂൾ വാഹനത്തെ ആശ്രയിക്കുന്ന എല്ലാ കുട്ടികൾക്കും സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വാഹനജീവനക്കാരും അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

കായികവിനോദം

ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ കുട്ടികളിൽ എത്തുന്നതിന് സഹായകമായ എല്ലാവിധ കളിയുപകരണങ്ങളും സ്പോഴ്സ് ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ആധുനിക മികവോടെ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് സ്കൂളിന്റെ Indoor sports room -ലെ മുഖ്യ ആകർഷകമാണ്.