"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കുമാരന്റെ സ്വർണനാണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കുമാരന്റെ സ്വർണനാണയം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കുമാരന്റെ സ്വർണനാണയം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} | {{Verified|name=Sai K shanmugam|തരം=കഥ}} |
14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം
കുമാരന്റെ സ്വർണനാണയം
രാമപുരം എന്ന രാജ്യത്തെ രാജാവായിരുന്നു ശ്രീ കൃഷ്ണ രാജാവ്. രാജാവിന്റെ മകനാണ് രഘു. രാജാവ് വളരെ ദയാലുവും നല്ലവനുമാണ്. എന്നാൽ കുമാരൻ ഒരു അഹങ്കാരിയും ധൂർത്തനുമാണ്. ഒരു ദിവസം രാജാവ് നോക്കുമ്പോൾ കുമാരൻ കുളക്കടവിൽ ഇരുന്ന് എന്തോ എടുത്ത് കുളത്തിലേക്ക് എറിയുന്നു. രാജാവ് അടുത്തെത്തി നോക്കുമ്പോൾ കുമാരൻ സ്വർണ നാണയങ്ങളാണ് കുളത്തിലേക്ക് എറിയുന്നത്. രാജാവിന് അൽഭുതം തോന്നി. ഇവൻ എന്താണ് കാണിക്കുന്നത്. രാജാവ് കുമാരനോട് ചോദിച്ചു പുത്രാ നീ എന്തിനാണ് ഈ സ്വർണനാണയങ്ങൾ എടുത്ത് കുളത്തിലേക്ക് എറിയുന്നത്. അപ്പോൾ കുമാരൻ പറഞ്ഞു നമുക്കുള്ള ഇത്രയും സ്വത്തിൽ നിന്ന് ഈ കുറച്ചു സ്വർണ്ണനാണയങ്ങൾ പോയാൽ എന്താവാൻ ആണ് പിതാവേ പുത്രന്റെ ഈ മറുപടി കേട്ട് രാജാവിന് സങ്കടമായി. തന്റെ മകൻ ഇത്രയും അഹങ്കാരിയും ദൂതനും ആണല്ലോ എന്നു രാജാവ് വിചാരിച്ചു. എങ്ങനെയെങ്കിലും കുമാരൻ ഈ സ്വഭാവം മാറ്റണമെന്ന് രാജാവിനു തോന്നി. അങ്ങനെ രാജാവ് രാജ ഗുരുവിനോട് പറഞ്ഞു രാജഗുരു എന്റെ പുത്രന്റെ ഈ അഹങ്കാരവും ധൂർത്തും മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ. അപ്പോൾ രാജഗുരു പറഞ്ഞു നാളെ ഞാനും കുമാരനും കൂടി ഒരു യാത്ര പോകും രാജഗുരു എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാകാതെ രാജാവ് അതിന് സമ്മതിച്ചു. അങ്ങനെ കുമാരനും രാജ് ഗുരുവും കൂടി കുതിരവണ്ടിയിൽ യാത്ര ആരംഭിച്ചു കുറെ ദൂരം കടന്നു അവർ ഒരു ഗ്രാമത്തിൽ എത്തി . അവിടെ വച്ച് ഒരു ഭിക്ഷക്കാരൻ കുമാരനോട് കാശ് യാചിച്ചു ഉടനെതന്നെ കുമാരൻ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി കീശയിൽ നിന്ന് കുറെയേറെ സ്വർണനാണയങ്ങൾ എടുത്തു ഭിക്ഷക്കാരന് കൊടുത്തിട്ട് തിരിഞ്ഞുനോക്കുമ്പോൾ രരാജാഗുരുവിനെയും കുതിരവണ്ടിയെയും. കാണാനില്ല രാജഗുരു തന്നെ ചതിച്ചു എന്ന് വിചാരിച്ചാൽ കുമാരൻ തിരിച്ചു കൊട്ടാരത്തിലേക്കുള്ള വഴിയറിയാതെ വിഷമിച്ചു കൈയ്യിലാണെങ്കിൽ കാശുമില്ല കുറച്ചുനേരം കഴിഞ്ഞപ്പോൾ കുമാരന് വിശക്കാൻ തുടങ്ങി ഒരു കടയിൽ കയറി കടക്കാരനോട് കുമാരൻ പറഞ്ഞു എനിക്ക് കുറച്ച് ഭക്ഷണം വേണമെന്ന് അപ്പോൾ കടക്കാരൻ ചോദിച്ചു കാശുണ്ടോ എന്ന് കുമാരൻ പറഞ്ഞു ഇല്ല ഞാൻ ഈ രാജ്യത്തെ രാജകുമാരൻ ആണ് കടക്കാരൻ ചിരിച്ചുപോയി. നുണ പറയേണ്ട കാശുണ്ടെങ്കിൽ ഭക്ഷണം തരാം അങ്ങനെ കുമാരൻ കാശ് ലഭിക്കാൻ വേണ്ടി അധ്വാനിക്കാൻ തുടങ്ങി വിറകു വെട്ടി തുണി അലക്കി അങ്ങനെ കുറെ ജോലികളും കുമാരൻ ചെയ്തു അങ്ങനെ കുമാരൻ മൂന്നു സ്വർണനാണയങ്ങൾ സമ്പാദിച്ചു. ഒരു ദിവസം കുമാരൻ ഒരു കുതിരവണ്ടി കാരനോട് പറഞ്ഞു കൊട്ടാരം വരെ എന്നെ ഒന്ന് കൊണ്ടുപോകണം ഞാൻ രണ്ട് സ്വർണ്ണനാണയം തരാമെന്ന് കുതിരക്കാരൻ സമ്മതിച്ചു അങ്ങനെ കുമാരൻ കൊട്ടാരത്തിലെത്തി കൊട്ടാരത്തിലെത്തിയ കുമാരൻ രാജാവിനോട് പറഞ്ഞു പിതാവേ എന്നെ രാജഗുരു ചതിച്ചതാണ് അദ്ദേഹം എന്നെ ഒരു കുഗ്രാമത്തിൽ ഉപേക്ഷിച്ചുപോയി പിന്നെ കുറെയേറെ ജോലികൾ ചെയ്തിട്ടാണ് ഞാൻ ഭക്ഷണത്തിന് വഴി കണ്ടെത്തിയത്. അങ്ങനെ ഞാൻ മൂന്ന് സ്വർണനാണയം സമ്പാദിച്ചു രണ്ട് സ്വർണനാണയങ്ങൾ കൊടുത്ത ഞാനൊരു ഞാനൊരു കുതിരകാരനോട് കൊട്ടാരത്തിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. അയാളാണ് എന്നെ കൊട്ടാരത്തിൽ എത്തിച്ചത് അപ്പോൾ രാജാവ് ബാക്കി ഒരു സ്വർണ്ണനാണയം തരാൻ ആവശ്യപ്പെട്ടു കുമാരൻ കീശയിൽ നിന്നും ആ ഒരു സ്വർണ്ണനാണയം എടുത്ത് രാജാവിനെ കയ്യിൽ കൊടുത്തു രാജാവ് അത് ജനാലയിൽ ക്കിടയിലൂടെ കുളത്തിലേക്ക് എറിഞ്ഞു. കോപംകൊണ്ട് കുമാരൻ രാജാവിനോട് ചോദിച്ചു പിതാവേ എന്തിനാണ് നിങ്ങൾ ആ സ്വർണ്ണനാണയം കുളത്തിലേക്ക് അറിഞ്ഞത് ഞാൻ സ്വന്തമായി അധ്വാനിച്ച് കണ്ടെത്തിയതാണ് അപ്പോൾ രാജാവ് പറഞ്ഞു ഓഹോ അപ്പോൾ നീ പണ്ടൊരിക്കൽ ഈ കുളത്തിലേക്ക് കുറെയേറെ സ്വർണാഭരണങ്ങൾ എറിഞ്ഞ് കളിച്ചതോ അപ്പോൾ നീ എന്താണ് എന്നോട് പറഞ്ഞത് നീ അന്ന് പറഞ്ഞ ഓരോ സ്വർണ്ണത്തിലും ഓരോ മനുഷ്യരുടെ അധ്വാനതിന്റെ വിലയാണ്.നമുക്ക് ഇന്നുള്ള ഈ സ്വത്തെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി നിന്റെ ഈ ദൂർത്തും അഹങ്കാരവും മാറ്റാനാണ് രാജഗുരു നിന്നെ ഉപേക്ഷിച്ചിട്ട് വന്നത് ഇപ്പോൾ നിനക്ക് അധ്വാനത്തിന്റെ വില അറിയാം തന്റെ തെറ്റ് മനസ്സിലാക്കിയ കുമാരൻ രാജാവിനോട് മാപ്പ് പറഞ്ഞു പിന്നീടുള്ള കാലം കുമാരൻ തന്റെ പിതാവിനെ പോലെ നല്ലൊരു മനുഷ്യനായി ജീവിച്ചു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ