"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നിയമസഭാ സന്ദർശനം) |
(ചെ.) (→ബോധവത്ക്കരണ ക്ലാസ്സ്) |
||
വരി 131: | വരി 131: | ||
=='''റിപ്പബ്ളിക് ദിനാഘോഷം'''== | =='''റിപ്പബ്ളിക് ദിനാഘോഷം'''== | ||
=='''ബോധവത്ക്കരണ ക്ലാസ്സ്'''== | =='''ബോധവത്ക്കരണ ക്ലാസ്സ്'''== | ||
സൈബർ സെക്യൂരിറ്റി, സോഷ്യൽ സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നല്‌കിയ ബോധവത്ക്കരണ ക്ലാസ്സിൽ നിന്നും.... | |||
<gallery> | |||
44029_1058.jpg|| | |||
</gallery> | |||
=='''നിയമസഭാ സന്ദർശനം'''== | =='''നിയമസഭാ സന്ദർശനം'''== | ||
പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നിയമസഭാ സന്ദർശനം നടത്തുകയുണ്ടായി. നിയമസഭാ സന്ദർശനം കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. | പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നിയമസഭാ സന്ദർശനം നടത്തുകയുണ്ടായി. നിയമസഭാ സന്ദർശനം കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. |
11:39, 16 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
" 2022-23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. ഒപ്പം NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, 2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലണ്ടർ പ്രകാശനം ചെയ്യുകയും ചെയ്‌തു."
ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം
""കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്ത സംരംഭമായി മാരായമുട്ടം ഗവ എച്ച് എസ് എസ്സിൽ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്‌തു.""
മഹാകവി ചങ്ങമ്പുഴയുടെ സ്‌മൃതി ദിനാചരണം
" ജൂൺ 17 മഹാകവി ചങ്ങമ്പുഴയുടെ ദീപ്തമായ സ്മൃതിദിനം. മലയാള കാവ്യാരാമത്തിൻ്റെ രോമാഞ്ചമായിരുന്നു ചങ്ങമ്പുഴ. മലയാളികളുടെ പുണ്യവും മലയാളത്തിൻ്റെ ഗന്ധർവനുമായിരുന്നു ചങ്ങമ്പുഴ. സീനിയർ അധ്യാപികയായ ശ്രീകല ടീച്ചർ ചങ്ങമ്പുഴ ഓർമദിനം ഭദ്രദീപം കൊളുത്തി അനുസ്മരിക്കുന്നു....."
വായനാവാരാഘോഷം
വായനാ വാരാഘോഷം യവകവി ശ്രീ രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു.വായനാവാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ നെയ്യാറ്റിൻകര മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ചു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ അക്ഷരവൃക്ഷം തയ്യാറാക്കി, ഒപ്പം കുട്ടികൾക്കായി വായനാ മൂലയും തയ്യാറാക്കി. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള വീടുകളിൽ കുട്ടികൾ പുസ്തക വിതരണം നടത്തി.
അന്താരാഷ്ട്ര യോഗാദിനാചരണം
വിമുക്തി - ലഹരി വിരുദ്ധ ബോധവത്ക്കരണം
ലഹരി വിമുക്തി ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'വിമുക്തി' എന്ന പരിപാടിയിൽ നിന്നും....
അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം
ദേശാഭിമാനി അക്ഷര മുറ്റം പദ്ധതി യുടെ ഭാഗമായി മാരായമുട്ടം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ "ദേശാഭിമാനി എന്റെ പത്രം"- ത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട പാറശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു....... നെയ്യാറ്റിൻകര ഗവണ്മെന്റ് സ്കൂൾ ടീച്ചേർസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആണ് 20 പത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്........
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 28-ാം ഓർമദിനത്തോടു അനുബന്ധിച്ച് നടന്ന പാത്തുമ എന്ന കഥാപാത്രത്തിന്റേയും എഴുത്തുകാരനായ ബഷീറിന്റേയും വേഷപകർച്ചയിൽ കുട്ടികൾ......
വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം
സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ വിനോദ് വൈശാഖി നിർവ്വഹിക്കുന്നു......
എസ് പി സി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവുമായി........
SPC ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി കൊണ്ട് മാരായമുട്ടം യൂണിറ്റിലെ ചുണക്കുട്ടികൾ........
പോസ്റ്റർ പ്രദർശനം
മലയാള നിരൂപണത്തിൻ്റെ സർഗചൈതന്യം പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ കർമപന്ഥാവിലെ അനർഘസുരഭില നിമിഷങ്ങൾ പകർത്തിയ പോസ്റ്റർ പ്രദർശനം.....
അമ്മമാർക്ക് അനുമോദനം
വായനവാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന അമ്മമാരുടെ കഥാരചന, കവിതാരചന മൽസരത്തിൽ വിജയിച്ച അമ്മമാർക്ക് പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ അവർകൾ മൊമെന്റോ നല്കുന്നു.....
ഹയർസെക്കന്ററി മന്ദിരോത്ഘാടനം
ഹയർസെക്കന്ററി വിഭാഗത്തിന് വേണ്ടി പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആദരണീയനായ വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവ്വഹിക്കുകയുണ്ടായി. 2021-22 അധ്യയന വർഷത്തിലെ എസ് എസ് എൽ സി , പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്‌തു.
സത്യമേവ ജയതേ
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴുള്ള ദോഷവശങ്ങളെയും നല്ല വശങ്ങളെയും കുറിച്ച് ഒരു ബോധവത്കരണം (*സത്യമേവ ജയതേ*) ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നല്കുന്നു...........
യുദ്ധവിരുദ്ധ റാലി
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിനുള്ളിൽ നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്നും......
സ്വാതന്ത്ര്യാമൃതം:- NSS camp 2022, വിളംബര ജാഥയും ഉദ്ഘാടനവും ...
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും.....
2022- 25 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്നും....
ഓണാഘോഷങ്ങളിൽ നിന്നും.....
സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം
സ്കൂൾതല ശാസ്ത്രമേള
NMMS ക്ളാസ്സുകളുടെ ഉദ്ഘാടനം
2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം
ലഹരി വിമുക്ത കേരളം - സ്കൂൾതല ഉദ്ഘാടനം
സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ഭിന്നശേഷി വാരാചരണം
ലോക ഹിന്ദിദിനാചരണം
സ്‌കൂളിന്റെ അനുമോദനം
റിപ്പബ്ളിക് ദിനാഘോഷം
ബോധവത്ക്കരണ ക്ലാസ്സ്
സൈബർ സെക്യൂരിറ്റി, സോഷ്യൽ സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നല്‌കിയ ബോധവത്ക്കരണ ക്ലാസ്സിൽ നിന്നും....
നിയമസഭാ സന്ദർശനം
പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നിയമസഭാ സന്ദർശനം നടത്തുകയുണ്ടായി. നിയമസഭാ സന്ദർശനം കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു.
ബോധവത്ക്കരണ ക്ളാസ്സ്
സ്ത്രീകളുടേയും കുട്ടികളുടേയും സമഗ്ര വികസനവും സുരക്ഷയും എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കായി ബോധവത്ക്കരണ ക്ളാസ്സ് നടന്നു.
പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ
പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലൈബ്രറി സന്ദർശനം നടത്തി.
മികവുത്സവം
2022-23 അധ്യയന വർഷത്തിലെ മികവുത്സവം ജില്ലാപഞ്ചായത്ത് അംഗം ശ്രീ ബിനു ഉദ്ഘാടനം ചെയ‌്തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ , വൈസ്പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ELA(Enhancing Learning Ambience) Reader's Theatre Fest Inauguration
ഇല ( എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് - പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ ) എന്ന പരിപാടി വാർഡ് മെംപറും പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീമതി ബിന്ദു ഉദ്ഘാടനം ചെയ്‌തു. ബിപിഒ ശ്രീ അയ്യപ്പൻ സാർ,ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചർ, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ, പിറ്റിഎ വൈസ് പ്രസിഡന്റ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Happy drinks fest Inauguration
ഹാപ്പി ഡ്രിംഗ്സ് ഫെസ്‌റ്റ് - ബി പി ഒ ശ്രീ അയ്യപ്പൻ സാർ ഉദ്ഘാടനം ചെയ്‌തു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ,ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചർ, പിറ്റിഎ വൈസ്പ്രസിഡന്റ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
ടീൻസ് ക്ളബ്" ഉദ്ഘാടനം
ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ നിർവ്വഹിച്ചു.തദവസരത്തിൽ ഹെസ്‌മിസ്‌ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ കൗൺസിലർ ശ്രീമതി ചിത്ര, സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു.
ബ്രോഷറിന്റെ പ്രകാശന ചടങ്ങിൽ നിന്നും......
2022-2023 അധ്യയന വർഷത്തിലെ 'മികവുകൾ' ഉൾപ്പെടുത്തിയുള്ള ബ്രോഷർ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറും ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചറും ചേർന്ന് പ്രകാശനം ചെയ്‌തു.