"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:


===ചിത്രശല===
===ചിത്രശല===
<gallery>
<gallery mode="packed-hover">
പ്രമാണം:19026 spc yoga.jpeg|യോഗ ക്ലാസ്
പ്രമാണം:19026 spc yoga.jpeg|യോഗ ക്ലാസ്
പ്രമാണം:19026 spc tribute.jpeg|സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
പ്രമാണം:19026 spc tribute.jpeg|സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
പ്രമാണം:19026 spc ente maram.jpeg|എന്റെ മരം  
പ്രമാണം:19026 spc ente maram.jpeg|എന്റെ മരം
പ്രമാണം:19026 spc friends.jpeg|കൂട്ടുകാരുടെ വീട്ടിൽ  
പ്രമാണം:19026 spc friends.jpeg|കൂട്ടുകാരുടെ വീട്ടിൽ
പ്രമാണം:19026 spc.jpeg
പ്രമാണം:19026 spc.jpeg
പ്രമാണം:19026 spc ull.jpeg
പ്രമാണം:19026 spc ull.jpeg
പ്രമാണം:19026 spc 10.jpeg
പ്രമാണം:19026 spc 10.jpeg
</gallery>
</gallery>

15:52, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു ചിത്രശാല  എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ൪ മുതൽ  വരെ താനൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ പരേഡ് ക്ലാസുകൾ നടത്തുന്നു . എല്ലാ ശനിയാഴ്ചകളിലും മുതൽ വരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കൂടാതെ യോഗ / കരാട്ടെ / തൈക്കോണ്ടോ പരിശീലനവും നൽകുന്നുണ്ട് . ഇതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കാറുണ്ട് .

       സ്കൂളിൽ എസ് പി സി യൂണിറ്റിനായി ഒരു റൂം സജ്ജീകരിച്ചിട്ടുണ്ട് , എസ് പി സി അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ്സുകളും ട്രക്കിങ് പോലുള്ള പരിശീലനവും സ്കൂളിന് പുറത്തു വെച്ച് നൽകി വരുന്നു. എസ് പി സി അംഗങ്ങളുടെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു ഓണക്കോടി ' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു .

എന്റെ മരം, ഫ്രണ്ട്സ് അറ്റ് ഹോം  ലഹരിക്കെതിരെ എസ് പി സി തുടങ്ങിയ മിനി പ്രോജക്റ്റുകളുടെ ഭാഗമായി സ്കൂളിനകത്തും പരിസര പ്രദേശത്തുമായി നിരവധി പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ ഭാഗമായിട്ടുണ്ട്.

കൂടാതെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് പി സി ഓണം, ക്രിസ്തുമസ്, വേനലവധിക്കാല ക്യാമ്പുകളും വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളെ കൊണ്ട് സജീവമാകാറുണ്ട്.

കോവിഡ് കാലത്തു സ്കൂൾ അടഞ്ഞു കിടന്നപ്പോഴും വിവിധ പ്രവർത്തനങ്ങൾ നടത്തി കേഡറ്റുകൾ ശ്രദ്ധ പിടിച്ചു പറ്റി.

2022-23 എസ് പി സി പ്രവർത്തനങ്ങൾ

മനുഷ്യന്റെ നന്മയിൽ, മാനുഷിക മൂല്യങ്ങളിൽ സത്യസന്ധത യിൽ വിശ്വാസമർപ്പിച്ചുകൊണ്ടുള്ള SPC  യുടെ പുതിയ സംരംഭമായ HONESTY SHOP ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബിന്ദു ടീച്ചർ നിർവഹിച്ചു

എസ്  പി സി പാസ്സിംഗ് ഔട്ട് 2019-21

ദേവധാർ  ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് പദ്ധതി പ്രകാരം  2019-21 കാലയളവിൽ  രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്  5.3.22 ശനിയാഴ്ച കാലത്ത്  സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ൦. ഗണേശൻ സർ സല്യൂട്ട് സ്വീകരിച്ചു. താനൂർ സബ് ഇൻസ്പെക്ടർ ശ്രീ. ശ്രീജിത്ത് .എ൦ കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്  പി. ടി. എ  പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശ൦സിച്ചു. ഡപ്യൂട്ടി ഹെഡ്മിസ്ട്റസ്സ് ശ്രീമതി സ്വപ്നറാണി ടീച്ചർ, വാർഡ് മെമ്പർ ശ്രീ. ലൈജു,, എസ് എ൦ സി ചെയർമാൻ ശ്രീ അനിൽ തലപ്പള്ളി, ഡ്രില്ലി൦ഗ് ഇൻസ്ട്രക്ടർ ശ്രീമതി  സതി   തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന്  മികച്ച പ്രകടനം കാഴ്ച വെച്ച പ്ളറ്റൂൺ കമാൻഡർ അനന്തു കൃഷ്ണ, ഫർസാന, അനിരുദ്ധ് സനിൽ, ആദിത്യ, മുഹമ്മദ് ആദിൽ, ശിവാനി തുടങ്ങിയ കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ശ്രീ. ബെൻസാ൦, സനുകൃഷ്ണ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ കുറച്ചു ദിവസങ്ങളിലായി നടന്ന പരേഡ് പ്രാക്ടീസിന് പരിസമാപ്തി കുറിച്ച് കൊണ്ട് നടന്ന പാസിംഗ് ഔട്ട് പരേഡ് ഈ വർഷം സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന ഗണേശൻ സാറിനുള്ള ദേവധാർ  എസ് പി സി യുടെ ആദര൦ കൂടിയായി

ചിത്രശല