"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (33027 എന്ന ഉപയോക്താവ് ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/Say No To Drugs Campaign എന്ന താൾ ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/Say No To Drugs Campaign എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

20:02, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Say no to drugs ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ലഹരിവിരുദ്ധ പരിപാടികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

സ്കുൾ കുട്ടികൾക്കായി സിഗ്നേച്ചർ ക്യാംപെയ്ൻ

ഒക്ടോബർ 6 ന് സ്കൂളിലെ അധ്യാപകരക്ഷാകർതൃസമിതിയുടെയും എസ് എം സി , എം പി ടി എ എന്നിവയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ജാഗ്രതാസമിതിക്ക് രൂപം നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ സാബു അവർകൾ ഉദ്ഘാടനം ചെയ്ത രൂപീകരണയോഗത്തിൽ സമിതിയുടെ ഭാരവാഹികളെ തെരെ‍‍‍ഞ്ഞ‍ടുത്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചന സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാംപെയ്ൻ നടത്തി. എക്സൈസ് ഇൻസ്പെക്ടർ ശ്രീ അൽഫോൻസ് ജേക്കബ്ബ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. സർക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ആദ്യഘട്ടത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന മനുഷ്യ ശൃംഖല പാലാമ്പടം കവല മുതൽ ജില്ലാ ആയുർവ്വേദ ആശുപത്രി വരെ നീണ്ടുനിന്നു. നാട്ടുകാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വ്യാപാരികളും ശൃംഖലയിൽ കണ്ണി ചേർന്നു. ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സെറീനാബായി അവർകളുടെ സാന്നിദ്ധ്യം ശൃംഖലയ്ക്ക് മാറ്റ് കൂട്ടി.

ഹയർ സെക്കന്ററി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

സിഗ്നേച്ചർ ക്യാംപെയ്ൻ കുട്ടികൾ ഏറ്റെടുത്തപ്പോൾ
നവമ്പർ 1 ന് നടന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണം
കുട്ടികൾ ലഹരിക്കെതിരെ ശൃംഖല തീർത്തപ്പോൾ
ബഹുമാനപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസർ ശൃഖലയിൽ കണ്ണി ചേർന്നപ്പോൾ