"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
</gallery>
</gallery>
=='''ഹിരോഷിമ, നാഗസാക്കി ദിനാചരണം '''==
=='''ഹിരോഷിമ, നാഗസാക്കി ദിനാചരണം '''==
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു.  8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട്  ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി.  10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു.  ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു.<gallery>
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു.  8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട്  ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി.  10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു.  ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു. <gallery mode="packed-overlay" heights="200">
പ്രമാണം:39005hirishima-22-3.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-3.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-2.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-2.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-1.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-1.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
</gallery><gallery mode="packed-overlay" heights="200">
</gallery>
</gallery>

13:18, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

SPC പാസിംഗ് ഔട്ട് പരേഡ്

ഈ വർഷത്തെ എസ് പി സി പാസിംഗ്ഔട്ട് പരേഡ് ലളിതവും എന്നാൽ ഗംഭീരവുമായിരുന്നു.പ്രയാസമേറിയ പരേഡും കമാന്റുമെല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു.അധ്യാപകതരുടെയെല്ലാം പൂർണമായ

സഹകരണമുണ്ടായിരുന്നു. സ്കൂൾലെവൽ CPOs ആയ ഷൈലജറ്റീച്ചറും,ശിവപ്രസാദ് സാറും നേതൃത്വം നൽകി.</gallery>

ചാന്ദ്രദിനം-2022

ജൂലൈ 21ചാന്ദ്രദിനം സർഗാത്മകമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രദിന സ്പെഷൽ അസംബ്ളി സംഘടിപ്പിചിചു... അവതാരകയായത് 10 D ക്ലാസ്സിലെ ഹയയായിരുന്നു. ശാസ്ത്ര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ളിയിൽ 7 B ക്ലാസ്സിലെ ആർദ്ര നീലാം സ്ട്രോങ്ങിന്റെ ചാന്ദ്രയാത്രാനുഭവങ്ങൾ പങ്കു വച്ചു. ബഹിരാകാശ യാത്രികന്റെ വേഷ പകർച്ചയോടെയാണ് ആർദ്ര എത്തിയത്. കൂടെ 10 D യിലെ ദേവനന്ദയുമുണ്ടായിരുന്നു. 6 Cയിലെ അനുമിത അമ്പിളി അമ്മാവനെക്കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. .ശേഷം 9 A യിലെ അനുശ്രീ ചാന്ദ്രദിന പ്രസംഗം നടത്തി.ട സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, സ്റ്റഫ് സെക്രട്ടറി കൃഷ്ണകുമാർ സാർ,സയൻസ് ക്ലബ്ബ് കൺവീനർ ശിവപ്രസാദ് സർ എന്നിവർ ചാന്ദ്രദിന സന്ദേശം നൽകി. up, HS വിഭാഗങ്ങളിലെ ഭൂരിഭാഗം കുട്ടികളും ചിത്രരചന ,പോസ്റ്റർ രചന | റോക്കറ്റ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, അവരുടെ സൃഷ്ടികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ദേശീയ ഗാനത്തോടു കൂടി അസംബ്ളി അവസാനിച്ചു. അസംബ്ളിക്ക് ശേഷം ഓരോ ക്ലാസ്സിലും ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ഉച്ചക്ക് ക്ലാസ്സ് തല ക്വിസ് മത്സരവിജയികളെ പങ്കെടുപ്പിച്ച് സ്കൂൾ തല മത്സരവും നടത്തി വിജയികളെ കണ്ടെത്തി.ജില്ലാതല ഐ റ്റി മേളയിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്ത മുഹമദ്ഷാഫിക്കും,അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത ജിയയ്ക്കും സമ്മാനം നൽകി അഭിനന്ദിച്ചു

കരനെൽകൃഷിക്കു തുടക്കമായി

മാതൃഭൂമി സീഡ് ന്റെ ശൂരനാട് ഹയർസെക്കന്ററി സ്കൂൾ യൂണിറ്റ് കരനെൽകൃഷിക്കു വിത്തെറിഞ്ഞു.സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ രാജേന്ദ്രൻസാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്നാണ് നൂറ്റിയിരുപത് ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ എന്നയിനം നെൽവിത്ത് സ്കൂളിനുസമീപത്തുള്ള നിലത്തിൽ പാകിയത്.

ലോക ജനസംഖ്യാദിനം

ജനസംഖ്യാവർദ്ധനവ് കോട്ടങ്ങളുണ്ട് നേട്ടങ്ങളുണ്ടോ ---സംവാദം സ്കൂൾ എൻ സി സി സീനിയർ കേഡറ്റ്സ് .ജൂനിയർകേഡറ്റ്സ് അതിൽ പങ്കാളികളായി.സോഷ്യൽസയൻസ് ക്ലബ്ബിന്റെ ഭാഗമായി ചവറ BJMകോളേജ് അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.റഹീം പ്രഭാഷണം നടത്തി.

കരുക്കൾ നീക്കി കൂട്ടുകാർ

അണ്ടർ 18 സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻ നഫീന സമീർ നയിച്ച ചെസ്സ് പരിശീലനത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്തു.ഇരുപതോളം കുട്ടികളൾക്കും മുതിർന്നവർക്കും എതിരാളിയായി നഫീന കരുക്കൾ നീക്കി.മത്സരബുദ്ധിയോടെ കുട്ടികൾ കഴിയുന്ന വിധത്തിൽ നഫീനയോട് പിടിച്ചുനിന്നു.

അർഷാദ്ബത്തേരിയുമായി ഒരു അഭിമുഖം

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയുടെ ആസ്വാദനക്കുറുപ്പെടഴുതി അർഷാദ് ബത്തേരിയുമായി അഭിമുഖം നടത്താൻ ഞങ്ങളുടെ സ്കൂളിലെ ഏഴ് എ യിലെ കീർത്തനചന്ദ്രന് അവസരം ലഭിച്ചു.വായനമാസാചരണത്തോടനുബന്ധിച്ച് ബി ആർ സി ശാസ്താംകോട്ട ഗവ എച്ച് എസ് പോരുവഴി സ്കൂളിൽ സംഘടിപ്പിച്ച മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പരിപാടിയിലാണ് കീർത്തനയ്ക്കിതിനു അവസരം ലഭിച്ചത്.









>




തപ്പും തുടിയും

ശൂരനാട് ഗവ ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സ്കൂൾ മാതൃഭൂമി സീഡ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ നാടകസഹവാസ ക്യാമ്പും നാടൻപാട്ട് കളരിയും നടന്നു.സ്കൂൾ വിദ്യാരംഗം കൺവീനറും ,മാതൃഭൂമി സീഡ് കോഡിനേറ്ററുമായ ശൂരനാട് രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രശസ്തനായ നിരൂപകനും,കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.സി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പി റ്റി എ വൈസ് പ്രസിഡന്റ് ഒ എൻ പ്രകാശ് അധ്യക്ഷനായിരുന്നു.നാടകക്യാമ്പിൽ കുട്ടികളൊപ്പം ഇടപെട്ട് അവർക്കൊപ്പം അഭിനയകലയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത് നാടക പരിശീലകനും സംവിധായകനും അധ്യാപകനുമായ ശശിനാരായണൻ സാറാണ്.നാടൻപ്പാട്ടിന്റെ തുടിക്കൊപ്പം സുനിൽ വള്ളോന്നി(സാംസ്കാരിക വകുപ്പ് രജതജൂബിലി ഫെല്ലോഷിപ്പ് ജേതാവും,കലാഭവൻ മണി ഓടപ്പഴം പുരസ്കാരജേതാവും)ശ്രീ ബാബു നാരായണൻ(ഗാനരചയിതാവ്,സംവിധായകൻ)ശൂരനാട് രാംകൃഷ്ണ(ക്ഷേത്ര കലാപീഠം)എന്നീ കലാകാരന്മാർ കുട്ടികളെ കൊണ്ടുപോയി.സുനിൽവള്ളോന്നിയുടെ മാസ്മരിക ശബ്ദത്തിലലിഞ്ഞ് കുട്ടികൾ കൂടെ പാടുകയും ന‍ത്തം ചെയ്യുകയും ചെയ്തു.ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ ,വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാകമ്മിറ്റി അംഗം സൂരജ് കുമാർ,ശാസ്താംകോട്ട സബ്ജില്ലാ കൺവീനർ ബിനു ബി ,എസ് ആർ ജി കൺവീനർ ഹരികുമാർ, ഗോപാലകൃഷ്ണൻസാർ,ലതറ്റീച്ചർ എന്നിവർ ആശംസ പറഞ്ഞു.വിദ്യാരംഗം കൺവീനർ ജയ കെ നന്ദി പറഞ്ഞു.അധ്യാപകരും മറ്റു സ്കൂൾജീവനക്കാരും പരിപാടിയിലുടനീളം ആസ്വാദകരായി ഉണ്ടായിരുന്നു.

സത്യമേവജയതേ

ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് 'സത്യമേവ ജയതേ' അധ്യാപകർ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ കൂട്ടുകാർക്ക് മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും നൽകി.മേഘ എസ് ,മാളവിക എന്നീകൂട്ടുകാരാണ് കൂട്ടുകാരുമായി വിവരങ്ങൾ പങ്കുവച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് മാരായ ഗായത്രിറ്റീച്ചർ,രമണിറ്റീച്ചർ എന്നിവർ നേതൃത്വം നൽകി

ഹിരോഷിമ, നാഗസാക്കി ദിനാചരണം

ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു. 8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട് ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി. 10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു.